ചൊവ്വാദോഷം ചില വസ്തുതകള്‍

By subbammal.17 May, 2017

imran-azhar

ചൊവ്വാദോഷമെന്നു കേട്ടാലേ മുഖംതിരിക്കുന്നവരും അക്കാരണത്താല്‍ വിഷമിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഈ മനോഭാവത്തിന് കാരണം ചില തെറ്റിദ്ധാരണകളാണ്. എല്ലാ ചൊവ്വാദോഷവും അപകടകാരികളല്ല. നല്ല ജ്യോതിഷിയുടെ ഉപദേശം തേടിയാല്‍ ഇതിന് പരിഹാരവുമുണ്ടെന്നതാണ് സത്യം. ചൊവ്വ ദോഷകാരകനാകുന്നത് എപ്പോഴൊക്കെയെന്ന് നോക്കൂ...


1 ഏഴാം ഭാവത്തില്‍ കുജന്‍ (ചൊവ്വ) നില്‍ക്കുന്പോള്‍ ജനിച്ചവര്‍ക്ക് വിവാഹ തടസ്സം ഉണ്ടാകുകയോ, ഏറെക്കാലം വിവാഹം അന്വേഷിക്കേണ്ടിവരുകയോ ചെയ്യും; വിവാഹം നടന്നാലും കളത്രസൌഖ്യ തടസ്സമോ കളത്ര വിരോധമോ ഉണ്ടാകാം. അല്ലെങ്കില്‍ കളത്രനാശത്തിന് സാദ്ധ്യത.


2 സ്ത്രീ ജാതകത്തില്‍ സപ്തമഭാവത്തില്‍ കുജന്‍ നിന്നാല്‍ ഭര്‍ത്തൃനാശമുണ്ടാകാം.
3 പുരുഷജാതകത്തില്‍ അഷ്ടമത്തില്‍ കുജന്‍ നിന്നാല്‍ രോഗപീഢയുണ്ടാകാം; സാന്പത്തിക ക്ളേശവും ആയുസ്സിനു ദോഷവും സംഭവിക്കാം.


4 സ്ത്രീ ജാതകത്തില്‍ അഷ്ടമത്തില്‍ കുജന്‍ നിന്നാല്‍ വൈധവ്യമാണ് പറയുന്നത്; അവിടെ കേതുയോഗം കൂടിയുണ്ടെങ്കില്‍ മംഗല്യം മുടങ്ങാം.

5 ലഗ്നത്തില്‍ കുജന്‍ നിന്നാല്‍ അനുവിവാഹതടസമാണു ഫലം. എന്നാല്‍ ലഗ്നത്തിലെ കുജന്‍ ബലവാനാണെങ്കില്‍ ശ്രേയസ്സും യശസ്സും മാത്രമല്ല, ഭൂമിലാഭവും ലഭിക്കും.


6 രണ്ടാംഭാവത്തില്‍ കുജന്‍ നിന്നാല്‍ കുടുംബസൌഖ്യക്കുറുവുണ്ടാകും, ജാതകത്തിലെ മറ്റു യോഗങ്ങള്‍ക്ക് തടസ്സമുണ്ടായെന്നും വരും. സ്ത്രീ ജാതകത്തിലും ഇതുതന്നെയാണ് ഫലം.


7 നാലാം ഭാവത്തില്‍ നില്‍ക്കുന്ന കുജന്‍, മാതൃസൌഖ്യം, സുഖം, ഭൂസ്വത്ത് തുടങ്ങിയവയ്ക്ക് ദോഷാനുഭവം ഉണ്ടാക്കും.


8 പന്ത്രണ്ടാംഭാവത്തില്‍ കുജന്‍ നിന്നാല്‍ അലസത, ബന്ധനം, നേത്രരോഗങ്ങള്‍ എന്നിവയ്ക്കിടയാകും, ഇവ നിമിത്തമുണ്ടാകാവുന്ന ദോഷങ്ങളും അനുഭവിക്കേണ്ടിവരാം.

OTHER SECTIONS