സൂര്യരാശി ഫലം 2018

By Online Desk.10 Jan, 2018

imran-azhar

 

 


ഏരീസ്

( മാര്‍ച്ച് 21 ഉം ഏപ്രില്‍ 20 നും ഇടയില്‍ ജനിച്ചവര്‍ )

 

ആകാംഷയോടെ മുന്നിലേയ്ക്ക് നോക്കി നില്‍ക്കുന്ന ശൗര്യവാനായ ആണ്‍ മലയാടാണ് രാശിയുടെ ചിഹ്നം. അറിവിനോട് ആകാംക്ഷ പുലര്‍ത്തും. എല്‌ളാ വിഷയത്തിലും
അഭിപ്രായം പറയാന്‍ താല്പര്യം, സ്വന്തം ശക്തി പ്രകടിപ്പിക്കാന്‍ താല്പര്യം, അധികാര സ്വഭാവം, പരസഹായസ്വഭാവം, ആശ്രിതവാത്സല്യം എന്നിവ പൊതുരീതിയാണ്.
രാശിയുടെ അധിപന്‍ അഗ്നിഗ്രഹമായ ചൊവ്വയാണ്. പുതുവര്‍ഷത്തില്‍ ഏരീസ് രാശിക്കാരുടെ 5-ല്‍ രാഹു, 8-ല്‍ ചൊവ്വ, വ്യാഴം 9-ല്‍ ബുധന്‍ 10-ല്‍ ശനി, രവി, ശുക്രന്‍,
11-ല്‍ കേതു. 8-ലെ വ്യാഴം അവിചാരിത ധനാഗമമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കും. വായ്പ കിട്ടാന്‍ സാധ്യത കൂടും. 8-ലെ ചൊവ്വ ശാരീരികമായി അത്ര നല്‌ളതല്‌ള. രക്തസംബന്ധ
മായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് എതിരെ ജാഗ്രത പാലിക്കുക. 10-ലെ രവി - ശനിയോഗം ഭരണാധികാരികളുടെ അപ്രീതിക്ക് കാരണമാകും. ഭവനനിര്‍മ്മാണത്തിനോ,
തൊഴില്‍ ആവശ്യത്തിനോ പണം കടം വാങ്ങേണ്ടി വരാം. ശുക്രന്റെ 10-ലെ സ്ഥിതി സ്ത്രീകളില്‍ നിന്ന് അനുകൂല അനുഭവങ്ങള്‍ക്കിടയാക്കും. ആവശ്യത്തില്‍ കൂടുതല്‍
കടം വാങ്ങി ആഡംബര ജീവിതം നയിക്കരുത്. 2018 ഒകേ്ടാബര്‍ 17–ാം തീയതിയിലെ സൂര്യന്റെ രാശിമാറ്റം ഗുണപ്രദം. സാമ്പത്തിക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, നിക
ുതി പിരിവുകാര്‍, ഭൂമി ബിസിനസ്‌സുകാര്‍ എന്നിവര്‍ക്ക് ഇത് ഗുണകരമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷാരംഭത്തില്‍ ബുധന്‍ മൗഢ്യം ഇല്‌ളാതെ സ്വന്തം നക്ഷത്രമായ തൃക്കേട്ടയില്‍ ഭാഗ്യസ്ഥാനത്ത് വരുന്നതിനാല്‍ ഉന്നത വിജയം. പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗം, കലാപ്രവര്‍ത്തന വിജയം, കായികമത്സരവിജയം . സമൂഹത്തിന്റെ അഭിനന്ദ
നവും ആദരവും ലഭിക്കും. 11-ലെ കേതു അവിചാരിത വിജയങ്ങള്‍ സമ്മാനിക്കും. തൊഴില്‍, ബിസിനസ്‌സ് രംഗത്ത് ശനിയുടെ പത്തിലെ സ്ഥിതി നല്‌ളതല്‌ള. ജോലിയില്‍ ന
ിന്നും ബാധ്യതകള്‍ ഉണ്ടാക്കും. ബിസിനസ്‌സ് ഉദ്ദേശിച്ചവിധം ലാഭകരമാവില്‌ള. നികുതി സംബന്ധായ പ്രതിസന്ധികളുണ്ടാവും. ശുക്രന്‍ 10-ല്‍ നില്‍ക്കുന്നത് വസ്ത്ര വ്യാപാര
ികള്‍, ആഢംബര ഭക്ഷണശാലകളുടെ നടത്തിപ്പുകാര്‍, സൗന്ദര്യവര്‍ദ്ധകരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ഗുണം നല്‍കും. 11-ലെ കേതു താന്ത്രിക-മാന്ത്രി
ക-ജ്യോതിഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെ്പട്ടിരിക്കുന്നവരെ സഹായിക്കും. ദാമ്പത്യജീവിതത്തിന് രാശിയുടെ 8-ലെ ചൊവ്വ താത്കാലിക അസ്വാരസ്യം ഉണ്ടാക്കും. 10-ലെ
ശുക്രന്‍ ചില ദീര്‍ഘകാല ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കും. 11-ലെ കേതു പുതിയ അറിവുകള്‍ നല്‍കും. അത് ഭാവിജീവിതത്തിന് ഗുണപ്രദമാകും. പ്രണയ സാഫ
ല്യത്തിന് കമിതാക്കള്‍ 2018 നവംബര്‍ വരെ കാത്തിരിക്കേണ്ടിവരും. 5-ലെ രാഹു സന്താനങ്ങള്‍ക്ക് രോഗദുരിതങ്ങള്‍ വരുത്തും. ശരീര-മാനസിക ആരോഗ്യരംഗത്ത് 8-ലെ
ഗുരു-കുജയോഗം ശുഭ—മല്‌ള. 11-ലെ കേതു വിദഗ്ദ്ധമായി രോഗനിര്‍ണ്ണയത്തിന് സഹായിക്കും. ജീവിതശൈലീ രോഗസാധ്യത ഉള്ളവര്‍ ജാഗ്രത. 10-ലെ ശനി എല്‌ള്-പല്‌ള്
രോഗങ്ങള്‍ വരുത്തും.


ദോഷപരിഹാരം


കര്‍മ്മദോഷ ശനിയുടെ ശാന്തിക്ക് എള്ളെണ്ണ പാചകത്തിനും, തേച്ചുകുളിക്കും ഉപയോഗിക്കുക. ഗുരുവായൂരിലെ ആടിയ എണ്ണ അതിവിശേഷം. അശ്വാര
ൂഢ ശാസ്താവ്, വിഷ്ണുമായ സ്വാമി, ശബരിമല ശ്രീ അയ്യപ്പന്‍, വേട്ടയ്‌ക്കൊരുമകന്‍ എന്നീ ദേവന്മാരെ ആരാധിക്കുക. ശനിയാഴ്ച വ്രതവും ആകാം. ജന്മരത്‌നമായ വ
ജ്രം, 3, 5 മുഖ രുദ്രാക്ഷം ധരിക്കുക.

 

 

ടോറസ്


(ഏപ്രില്‍ 21 ഉം മേയ് 21 നും ഇടയില്‍ ജനിച്ചവര്‍)


ആക്രമണ സ്വഭാവത്തോടെ നില്‍ക്കുന്ന കാളക്കൂറ്റനാണ് രാശിചിഹ്നം. എപേ്പാഴും പ്രവര്‍ത്തന നിരതന്‍. സേവനസന്നദ്ധന്‍, ശാന്തനാണെങ്കിലും ആക്രമണസ്വഭാവം. എത
ിര്‍ത്താല്‍ മുന്‍പിന്‍ നോക്കാതെ ആക്രമിക്കും. ഏകാധിപത്യ സ്വഭാവം. പ്രവര്‍ത്തന നിരതരായി തന്നെയാവും ജീവിതാന്ത്യം. ഭൗതിക സുഖങ്ങളുടെ അധിപനായ ശുക്ര
നാണ് രാശ്യാധിപന്‍. 4-ല്‍ രാഹു, 7-ല്‍ വ്യാഴം, ചൊവ്വ; 8-ല്‍ ബുധന്‍, 9-ല്‍ രവി, ശുക്രന്‍, ശനി, 10-ല്‍ കേതു എന്നിങ്ങനെയാണ് പുതുവര്‍ഷ ഗ്രഹസ്ഥിതി. 4-ലെ രാഹു
ചില കുടുംബകേ്‌ളശങ്ങള്‍ ഉണ്ടാക്കും. 7-ലെ ഗുരുമംഗള യോഗം അവിചാരിത മംഗല്യ-ധനലാഭ യോഗങ്ങള്‍ക്ക് കാരണമാകും. 2018 മാര്‍ച്ച് കഴിയുമ്പോള്‍ വിവാഹത്തിന്
അനുകൂലം. സന്താനജനനത്തിനും ഉത്തമം. അഭീഷ്ടസിദ്ധിയുണ്ടാകും. 7-ലെ വ്യാഴസ്ഥിതി വിവാഹസ്വപ്നങ്ങള്‍ പൂവണിയാനും ഉത്തമ സന്താനപ്രാപ്തിക്കും നല്ലത്.
9-ലെ ശനി ചില അഭിമാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെങ്കിലും കാര്യം നടക്കും. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഈ വര്‍ഷം അനുകൂലമായ അറിയിപ്പ് ലഭിക്കും.
മത്സരപ്പരീക്ഷാവിജയത്തിന് 8-ല്‍ ബുധന്‍ തടസ്‌സമാണെങ്കിലും ജനുവരി പകുതിയോടെ അത് മാറും. 10-ലെ കേതു വൈദ്യശാസ്ത്ര സംബന്ധമായ മത്സരപ്പരീക്ഷകളില്‍
വിജയം നല്‍കും. ഗവേഷണ പഠനകാര്യങ്ങള്‍ക്കും സമയം അനുകൂലമാണ്. പൊതുവില്‍ വിദ്യാഭ്യാസ രംഗത്ത് ഉത്തമ ഫലങ്ങള്‍ ലഭിക്കും. തൊഴില്‍-ബിസിനസ്‌സ് രംഗത്ത്
7-ലെ വ്യാഴവും ഗുരുമംഗലയോഗവും ലാഭകരമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കും. ഓഹരി വിപണി, ഭൂവിപണി, രാഷ്ര്ടീയ പ്രവര്‍ത്തനം, അധ്യാപനം, വൈദ്യശാസ്ത്രം
എന്നീ രംഗങ്ങളില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് ഗുണപ്രദ—ം. ദാമ്പത്യസൗഖ്യം, മംഗല്യപ്രാപ്തി, അഭീഷ്ടസിദ്ധി, സന്താനജനനം, സന്താനത്തിന്റെ ഉന്നതി, പ്രണയസാഫല്യം, വ
ിനോദയാത്ര എന്നിവയ്ക്കും ഈ വര്‍ഷം അനുകൂല സമയം. ഒകേ്ടാബറിലെ വ്യാഴത്തിന്റെ 8-ാം രാശിയിലേയ്ക്കുള്ള മാറ്റം ആരോഗ്യപരമായി നന്നല്‌ള. ജീവിതശൈലി
രോഗങ്ങള്‍ ഉള്ളവര്‍ ചികിത്സ തേടുക. 4-ലെ രാഹു സ്ഥിതി സ്ത്രീകളില്‍ മാനസികമായ രോഗങ്ങളുണ്ടാക്കാം. പൊതുവില്‍ കാര്യങ്ങള്‍ ഗുണപ്രദം.


ദോഷപരിഹാരം


മണ്ണാറശ്ശാല, വെട്ടിക്കോട്, പാമ്പുമേക്കാട്, എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക. നാഗര്‍കോവില്‍ നാഗരാജാക്ഷേത്രത്തില്‍ അഭിഷേകവും പുറത്ത് നാഗപ്രതിഷ്ഠകളില്‍ സ്വയം മഞ്ഞളും പാലും അഭിഷേകം നടത്തി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. 2018 ഒകേ്ടാബര്‍ മുതല്‍ ശ്രീകൃഷ്ണന് അര്‍ച്ചന, അഭിഷേകം എന്നിവ നടത്തുക. രാഹുവിന്റെ ദോഷത്തിന് ഉഴുന്നോ ഉഴുന്നില്‍ തയ്യാറാക്കിയ പലഹാരങ്ങളോ ദാനം ചെയ്യുക.
ഭാഗ്യരത്‌നം: മരതകം, രുദ്രാക്ഷം: 4,7 മുഖം.

 

ജെമനി


(മേയ് 22 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍)

വീണയേന്തിയ സ്ത്രീയും, ഗദയേന്തിയ പുരുഷനും. സൗമ്യതയും, പാരുഷ്യവുമാണ് രാശി ചിഹ്‌നം. എപേ്പാഴും ഇരട്ട ചിന്ത കാണും. യജമാനന്റെയോ സുഹൃത്തിന്റെയോ
സ്വഭാവം അനുകരിക്കും. മന:സംഘര്‍ഷവും ആകാംക്ഷയും നിറഞ്ഞ ജീവിതം. വിദ്യാകാരകനായ ബുധന്‍ സ്വാധീനം ചെലുത്തും. നിയമ വിദഗ്ദ്ധര്‍, നര്‍മ്മഭാഷണക്കാര്‍,
ജ്ഞാനികള്‍ അവതാരകര്‍, പ്രാസംഗികര്‍, ഗണിതശാസ്ത്രജ്ഞര്‍, പത്രമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വ്യാജപ്രസ്താവനകള്‍ നടത്തുന്നവര്‍, നാഡീരോഗചികിത്സ
കര്‍, ഏഷണിക്കാര്‍ എന്നിവരുടെ രാശി. പത്രപ്രവര്‍ത്തകരും, അഭിഭാഷകരും ഏറെയുള്ളത് ഈ രാശിയിലാണ്. 3-ല്‍ രാഹു. 6-ല്‍ ചൊവ്വ, വ്യാഴം. 7-ല്‍ ബുധന്‍, 8-ല്‍ രവി,
ശുക്രന്‍, ശനി. 9-ല്‍ കേതു എന്നീ വിധമാണ് നില്‍ക്കുന്നത്. പൊതുവില്‍ ജെമിനി രാശിക്കാര്‍ക്ക് അത്ര നല്‌ളകാലമല്‌ള. 6-ലെ ഗുരു + ചൊവ്വ യോഗം കലഹ സാധ്യത വര്‍ദ്ധ
ിപ്പിക്കും. അജ്ഞാതരുടെ ആക്രമണം ഉണ്ടാകാം. രഹസ്യസഞ്ചാരങ്ങളും, ബന്ധങ്ങളും, രഹസ്യയാത്രകളും അസമയയാത്രകളും പരമാവധി ഒഴിവാക്കുക. 3-ലെ രാഹു
സാമ്പത്തിക ഗുണം നല്കും, മാധ്യമ പഠനരംഗത്തും ഗുണകരമായ ഫലമുണ്ടാകും. ഉന്നത പഠനത്തിന് സാധ്യത. മത്സര പരീക്ഷാവിജയം, ഗുരുക്കന്മാരുടെ അനുഗ്രഹം
എന്നിവയുണ്ടാകും. തൊഴില്‍, വ്യാപാര രംഗം സുഖപ്രദമല്‌ള. 3-ലെ രാഹു സഹോദരന്മാരോ സുഹത്തുക്കളോ മൂലം പുതിയ തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യും.
കെട്ടിടനിര്‍മ്മാണതൊഴിലുകളില്‍ ഏര്‍പെ്പട്ടിരിക്കുന്നവര്‍ക്ക് ഗുണദോഷസമ്മിശ്രഫലം.
ഈ വര്‍ഷം ഒകേ്ടാബര്‍ വരെ. കുടുംബ-ദാമ്പത്യരംഗത്ത് സുഖകരമായ ഫലമുണ്ടാകില്‌ള. ശേഷം നന്നാകും. ഭവനനിര്‍മ്മാണ യോഗം. പുതിയ വാഹന യോഗം, പൂര്‍വ്വീക
സ്വത്തുകളുടെ ലാഭം എന്നിവ ഉണ്ടാകാം. സിവില്‍ വ്യവഹാരത്തില്‍ നിന്ന് മോചനം, അലെ്‌ളങ്കില്‍ അനുകൂല വിധി. ആരോഗ്യരംഗത്ത് സുഖകരമായ അനുഭവം കുറയും. ശ
ുദ്ധ ഭക്ഷണം കഴിക്കാന്‍ പരമാവധി ശ്രമിക്കുക.


ദോഷപരിഹാരം


പ്രശ്‌ന പരിഹാരമായി നരസിംഹമൂര്‍ത്തിക്ക് പാനകം. ശാസ്താവിന് നെയ്യഭിഷേകം, ശിവന് ജലധാര, ശംഖാഭിഷേകം, നമഃശിവായ എന്ന പഞ്ചാക്ഷരി 36 അലെ്‌ളങ്കില്‍ 108
വീതം ദിവസവും ഭക്തിയോടെ ജപിക്കുക. ഭാഗ്യരത്‌നം: മുത്ത്, നാല്, അഞ്ച് മുഖ രുദ്രാക്ഷം.

 


കാന്‍സര്‍


( ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍)

ഞണ്ടാണ് രാശിയുടെ ചിഹ്നം. മനോകാരകനായ ചന്ദ്രന്റെ സ്വന്തം രാശി. ആര്‍ക്കും പിടികൊടുക്കാത്ത വ്യക്തിത്വത്തിന്റെ ഉടമകള്‍. ചഞ്ചല മന:സ്ഥിതിക്കാരായതിനാല്‍
നയവ്യതിയാനവും കാലുമാറ്റ സ്വഭാവവും പ്രകടിപ്പിക്കും. പൊതുവില്‍ ശാന്തസ്വഭാവം. മനോനിയന്ത്രണത്തിന് യോഗ മുതലായവ പരിശീലിക്കുന്നത് നല്‌ളത്. സ്വന്തം ജന്മ
ദേശത്തോട് പ്രത്യേക മമത പുലര്‍ത്തും. മാതൃഭക്തന്മാരും ഭക്തകളും ധാരാളം ഉള്ള രാശി. 2-ല്‍ രാഹു, 5-ല്‍ ഗുരു, ചൊവ്വ, 6-ല്‍ ബുധന്‍, 7-ല്‍ രവി, ശുക്രന്‍, ശനി, 8-ല്‍
കേതു ഇതാണ് ഗ്രഹസ്ഥിതി. 2-ലെ രാഹു ലോട്ടറി, ചിട്ടി എന്നിവയിലൂടെ ധനലാഭമേകും. ഊഹക്കച്ചവടത്തില്‍ വിജയിക്കും, വാക്കുകള്‍മൂലം ശത്രുക്കളുണ്ടാകും. 5-ലെ
ഗുരുമംഗളയോഗം സന്താനസൗഖ്യം, സന്താന ജനനം, ഭാഗ്യാനുഭവങ്ങള്‍, തൊഴില്‍ ഉന്നതി. സര്‍ക്കാര്‍ ആനുകൂല്യം എന്നിവ നല്‍കും. 5-ലെ ചൊവ്വ സഹോദരാനുകൂല്യവും,
സഹോദരന്മാര്‍ക്ക് ഉന്നതിയും തരും. 6-ലെ ബുധന്‍ ജനുവരി ആദ്യആഴ്ചയില്‍ 7-ലേക്ക് സഞ്ചരിക്കുന്നതിനാല്‍ വര്‍ഷാന്ത്യ പരീക്ഷയില്‍ വിജയം ഉണ്ടാകും. 2018 ജനുവരി
31-ലെ ചന്ദ്രഗ്രഹണം ഈ രാശിക്കാര്‍ക്ക് നന്നല്‌ള. മത്സരപരീക്ഷകള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണാനുഭവങ്ങളുണ്ടാകും. തൊഴില്‍ ബിസിനസ്‌സ് കാര്യങ്ങളില്‍
2018 ഫെബ്രുവരി കഴിഞ്ഞാല്‍ അഭിവൃദ്ധി പ്രതീക്ഷിക്കാം. എന്നാല്‍ 7-ലെ ശനിയുടെ ഉപദ്രവം . വീട്ടില്‍ കലഹം വര്‍ദ്ധിപ്പിക്കും തൊഴില്‍രംഗത്തെ അലോസരപെ്പടുത്താം.
കടബാധ്യത പ്രതിസന്ധി സൃഷ്ടിക്കും. കുടുംബ-ദാമ്പത്യബന്ധങ്ങളില്‍ അനുകൂല ഫലം ഉണ്ടാകും. ഭവനയോഗം, വാഹനയോഗം എന്നിവയ്ക്ക് ഉത്തമം. ആരോഗ്യവിഷ
യത്തില്‍ 7-ലെ ശനിയും 8-ലെ കേതുവും ബുദ്ധിമുട്ട് സൃഷ്ടിക്കും


ദോഷപരിഹാരം


ദോഷപരിഹാരത്തിന് ഗണപതിക്ക്, അഷ്ടദ്രവ്യഗണപതിഹോമം, മോദക നിവേദ്യം, ശാസ്താവിന് നീരാജനം, വസ്ത്രദാനം എന്നിവ നടത്തുക. ഇതര മ
തക്കാര്‍ അവരവരുടെ ആചാരപ്രകാരം ഉള്ള കര്‍മ്മങ്ങള്‍ നടത്തുക. ഭാഗ്യരത്‌നം: മാണിക്യം; രുദ്രാക്ഷം: രണ്ട്, മൂന്ന് മുഖം.

 

 

ലിയോ


(ജൂലൈ 22 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍)

മൃഗരാജനായ സിംഹം ആണ് രാശി ചിഹ്നം. നേതൃപാടവം, അധികാരമോഹം, സാമൂഹ്യപ്രവര്‍ത്തനം, രാഷ്ര്ടീയ പ്രവര്‍ത്തനം, മേധാവിത്വം, ആശ്രിതരെ സംരക്ഷിക്കുന്ന
സ്വഭാവം. അല്പം അഹങ്കാരം, തന്‍പോരിമ, ശൂരത്വം എന്നിവയാണ് ഇവരുടെ പ്രധാന ഗുണങ്ങള്‍. തങ്ങളുടെ അധികാരത്തെയോ സ്ഥാനത്തെയോ ചോദ്യം ചെയ്യുന്നവ
രെ ഇരുത്തിപ്പൊറുപ്പിക്കില്‌ള. ശത്രുക്കളെ ഇല്‌ളാതാക്കുന്നതില്‍ പ്രത്യേക സാമര്‍ത്ഥ്യം കാണിക്കും. മാന്യന്മാരും, കുലീനരും കുലമഹിമ പുലര്‍ത്തുന്നവരുമാണ്. ജന്മരാശിയ
ില്‍ രാഹു, 4-ല്‍ വ്യാഴം, ചൊവ്വ, 5-ല്‍ ബുധന്‍, 6-ല്‍ ശുക്രന്‍, ശനി, സൂര്യന്‍, 7-ല്‍ കേതു. ഇതാണ് ഗ്രഹസ്ഥിതി. ജന്മരാശിയില്‍ രണ്ട് ചന്ദ്രഗ്രഹണം നടക്കുന്നതും 4-ലെ-ഗ
ുരുമംഗള യോഗവും ദോഷശാന്തി വരുത്തും. 4-ലെ വ്യാഴത്തിന്റെ ഗുണത്താല്‍ ഭവന യോഗം, പുതിയ വാസസ്ഥലം എന്നിവ ഉണ്ടാകും. ശനിയുടെ 6-ലെ സ്ഥിതി കടബാ
ധ്യത തീര്‍ക്കാനും, പുതിയ വായ്പകള്‍ ലഭിക്കാനും ഇടയാക്കും. ജന്മധിപനായ സൂര്യന്റെ ശനിയോഗം ജനുവരി പകുതി വരെ ദോഷകരമാകും. നിയമതടസ്‌സങ്ങള്‍ക്കിട
വരാം. 7-ലെ കേതു വിവാഹം തടസ്‌സപ്പെടുത്തും. എങ്കിലും പിന്നീട് അനുകൂലമാകും. ആറിലെ ഗ്രഹസ്ഥിതി ദാമ്പത്യ സുഖം കുറയ്ക്കും. ജനുവരി 15 മുതല്‍ ഫെബ്രുവരി
അവസാനം വരെ ജന്മരാശിയിലെ ഗ്രഹണത്തിന്റെ ദോഷങ്ങളുണ്ടാകും. തലവേദന, ഉദരവ്യാധികള്‍, രക്തദൂഷ്യം, മനോവൈഷമ്യം, ദുരാരോപണത്താല്‍ സമാധാനമില്‌ളാ
യ്മ എന്നിവ അനുഭവിക്കും. തുടര്‍ന്ന് അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാന്‍ ഇക്കൊല്‌ളം നല്ലതാണ്. ഭക്ഷ്യവിഷബാധ ഏല്‍ക്കുന്ന
കാലമായതിനാല്‍ ഹോട്ടല്‍ ഭക്ഷണം, സദ്യ എന്നിവയില്‍ മിതത്വം പാലിക്കുക. ബുധന്റെ 5-ലെ സ്ഥിതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനവികസനം, ഉന്നത വിജയത്തിനും എന്നി
വയ്ക്ക് അനുകൂലം. എന്നാല്‍ വലയ്ക്കുന്ന കൂട്ടുകെട്ടുകളില്‍ ചാടാതെ നോക്കുക. ശുക്രന് ശനിയോഗം 6-ല്‍ വരുന്നത് സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്താനിടയാക്കിയേ
ക്കാം. അസമയത്തെ യാത്രകള്‍ ഒഴിവാക്കുക. തൊഴില്‍ ബിസിനസ്‌സ് രംഗത്ത് ഫെബ്രുവരി അവസാനത്തോടെ അനുകൂലമായ ഫലം ഉണ്ടാകും. 4-ലെ ഗുരു മംഗളയോഗം.
പുതിയ തൊഴില്‍ സംരംഭങ്ങളും, ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും, ബിസിനസ്‌കാര്‍ക്ക് പുതിയ അവസരങ്ങളും തുറന്ന് തരും. ഭവന, വാഹന വായ്പ ലഭിക്കും. മാര്‍ച്ച്-ഏപ്ര
ില്‍ മാസങ്ങളില്‍ അലച്ചില്‍ കൂടും. ശേഷം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. കുടുംബ-ദാമ്പത്യവിഷയത്തില്‍ നാലിലെ വ്യാഴം അനുകൂലമാണ്. ദമ്പതികളില്‍ ഐക്യ
ഭാവം ഉണ്ടാകും. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഗ്രഹണംമൂലം സ്വരചേര്‍ച്ച കുറയുക, ആരോഗ്യഹാനി വരിക എന്നിവ ഫലം. ജന്മരാഹുവിനാല്‍ ആരോഗ്യത്തിന്
ദോഷം വരാതെ നോക്കുക.


ദോഷപരിഹാരം

പരിഹാരമായി നവഗ്രഹ പൂജ. ശിവന് ജലധാര, ചാമുണ്ഡിദേവിക്ക് അര്‍ച്ചന. ഗണപതിക്ക് മോദക നിവേദ്യം. ധന്വന്തരീ അര്‍ച്ചന എന്നിവ നടത്തുക.
ഭാഗ്യരത്‌നം: പെരിഡോട്ട്, രുദ്രാക്ഷം: ഒരു മുഖം അല്ലെങ്കില്‍ 12 മുഖം.

 


വിര്‍ഗോ


(ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ നും ഇടയില്‍ ജനിച്ചവര്‍)

ചലിക്കുന്ന തോണിയില്‍ ഒരു കയ്യില്‍ കത്തുന്ന പന്തവും, മറ്റേ കയ്യില്‍ കതിരും ചേര്‍ത്ത് പിടിച്ച് സമുദ്രത്തിലൂടെ ലക്ഷ്യത്തിലേക്കു നീങ്ങുന്ന കന്യകയാണ് ചിഹ്നം. വി
ദ്യാകാരകനായ ബുധനാണ് ഈ രാശിയുടെ അധിപന്‍. മടി, മന്ദത, അലസത എന്നിവ മുഖമുദ്രയാണ്. എന്നാല്‍ മറ്റുള്ളവര്‍ പ്രേരിപ്പിച്ചാല്‍ പ്രവര്‍ത്തന നിരതരാകും.
ആത്മവിശ്വാസം തീരെ കുറവ്. പ്രകോപിപ്പിച്ചാല്‍ എന്തും ചെയ്യും. മറ്റുള്ളവരെ ഉപദേശിക്കാന്‍ സദാ സന്നദ്ധരാണെങ്കിലും, തിരിച്ച് ഉപദേശം സ്വീകരിക്കില്‌ള. അത്തര
ക്കാരെ തന്ത്രപൂര്‍വ്വം ഒഴിവാക്കും. ഏത് പ്രായക്കാരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മടി—ക്കില്ല. പ്രായം കൂടുന്തോറും കുട്ടികളുടെ സ്വഭാവം പ്രകടിപ്പിക്കും. നല്‌ള വേഷങ്ങള്‍
ധരിക്കാന്‍ താല്പര്യമുള്ളവരാണ്. 12-ല്‍ രാഹു, 3-ല്‍ കുജന്‍, ഗുരു, 4-ല്‍ ബുധന്‍, 5-ല്‍ രവി, ശുക്രന്‍, ശനി 6-ല്‍ കേതു ഇതാണ് ഗ്രഹസ്ഥിതി. പൊതുവായി പറഞ്ഞാല്‍
ധനനഷ്ടം വരാതെ നോക്കണം. ചികിത്സയ്ക്ക് ചിലവുവരും. മൂന്നിലെ കുജ-ഗുരുയോഗം നിയമപ്രശ്‌നങ്ങളോ, സര്‍ക്കാര്‍ നടപടികളോ ഉണ്ടാക്കും. അഞ്ചിലെ ബുധന്‍ തു
ടക്കത്തില്‍ ഗുണപ്രദമാണ്. തുടര്‍ന്ന് അത്ര നല്‌ളതല്‌ള. വാക്കുകള്‍ ശത്രുക്കളെ സൃഷ്ടിക്കും. അഞ്ചിലെ ശനി ചില അഭിമാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എങ്കിലും കാര്യസാധ്യമ
ുണ്ടാക്കും. ശുക്രന്റെ അഞ്ചിലെ സ്ഥിതി പുതിയ സ്ത്രീ-പുരുഷ സൗഹൃദങ്ങള്‍ക്കോ, പ്രേമബന്ധങ്ങള്‍ക്കോ ഇടവരും. അഞ്ചിലെ സൂര്യസ്ഥിതി ഗവണ്‍മെന്റ് ആനുകൂല്യ
ങ്ങള്‍ വൈകിയെങ്കിലും നേടിത്തരും. 6-ലെ കേതു വിദ്യാഭ്യാസ വിജയത്തിനും, അവിചാരിത ധനലാഭങ്ങള്‍ക്കും ഇടയാക്കും. ഗുണദോഷ സമ്മിശ്രഫലം. സാമ്പത്തിക തീര
ുമാനമെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. വലിയ മുതല്‍ മുടക്കുകള്‍ക്ക് ആഗസ്റ്റ് വരെ നല്‌ളതല്‌ള.
വിദ്യാഭ്യാസത്തില്‍ ഗുണപ്രദമായ മാറ്റം. വിദ്യാഭ്യാസ സ്ഥാപനാധികാരികള്‍, അദ്ധ്യാപകര്‍ എന്നിവരുടെ ശാസന കിട്ടാതെ നോക്കണം. അച്ചടക്ക നടപടികള്‍ വരാതെ
നോക്കുക. പഠനത്തില്‍ കൃത്യത പുലര്‍ത്തുക.
കുടുംബ-ദാമ്പത്യ വിഷയങ്ങളില്‍ കലഹമോ വിരഹമോ അനുഭവപെ്പടും. 2018 ഒകേ്ടാബറോടെ ഗുണപ്രദമായ മാറ്റങ്ങളുണ്ടാകും. കുടുംബത്തില്‍ പൂര്‍വകാല സൗഹൃദ
ങ്ങള്‍ പുന:സ്ഥാപിക്കാന്‍ സാധ്യത. ആരോഗ്യ വിഷയത്തില്‍ സമയം നല്‌ളതല്‌ള. വാത സംബന്ധമായി ചികിത്സ ആവശ്യമാകും. ഒകേ്ടാബറോടെ രോഗശമനം ലഭിക്കും.


ദോഷപരിഹാരം


പരിഹാരമായി മഹാവിഷ്ണു/ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ സഹസ്രനാമാര്‍ച്ചന, നെയ്‌വിളക്ക്, ഭാഗ്യസൂക്താര്‍ച്ചന എന്നിവ നടത്തുക. ശ്രീമുരുകന് പഞ്ചാമൃതാഭിഷേകം.
രോഗശാന്തി സങ്കല്പിച്ച് മൃത്യുഞ്ജയാര്‍ച്ചന. ധന്വന്തരീ അര്‍ച്ചന എന്നിവയും നടത്താം.
ഭാഗ്യരത്‌നം: ഓപ്പല്‍, രുദ്രാക്ഷം: 4, 6 മുഖം.

 


ലിബ്ര
സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ 23 വരെയുള്ള തീയതികളില്‍ ജനിച്ചവര്‍)


അസുര ഗുരുവായ ശുക്രന്റെ രാശിയാണ് ലിബ്ര. എപേ്പാഴും ന്യായത്തിന്റെയും കൃത്യതയുടെയും ഭാഗത്ത് ഉറച്ച് നില്‍ക്കും. തനിക്ക് ലാഭം ഉള്ളത് മാത്രം ചെയ്യും. വ്യാപാര
മന:സ്ഥിതിയാണ് മുഖമുദ്ര. ത്രാസാണ് ചിഹ്നം. കൃത്യത. സമയപാലനം എന്നിവയില്‍ താല്പര്യം. തന്റെ പ്രവൃത്തി മറ്റുള്ളവര്‍ എങ്ങനെ നോക്കി കാണുന്നു എന്ന ചിന്തയ
ുള്ളവരാണ്. ചതി, വഞ്ചന എന്നിവയില്‍ കുടുങ്ങാതെ നോക്കും. ചതിക്കപെ്പട്ടാലും പ്രതികാരത്തിന് പോകില്‌ള. കര്‍മ്മത്തില്‍ ഉറച്ച് നില്‍ക്കും. നല്‌ള സാമ്പത്തിക അച്ചടക്കം
പുലര്‍ത്തും. ദാനധര്‍മ്മാദികളില്‍ താത്പര്യക്കുറവ് കാട്ടും. സ്വന്തം നിലനില്‍പിന് ആപത്തുവരുന്ന യാതൊന്നിലും ചെന്ന് പെടില്‌ള. കലാപരമായ കഴിവുകളുണ്ട്; അത്
പ്രകടിപ്പിക്കും. നല്‌ള ഈശ്വരവിശ്വാസികളാണ്. തനിക്ക് പേരുദോഷം വരുന്ന കാര്യങ്ങള്‍ക്ക് ആര് നിര്‍ബന്ധിച്ചാലും വശംവദരാകില്ല. നേരേവാ നേരേപോ. സ്ത്രീപക്ഷ
വാദികളാണ് ഈ രാശിയിലെ പുരുഷന്മാര്‍. സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താവിനേയും, പുത്രനേയും പിതാവിനേയും പരിപാലിക്കുന്നതില്‍ അതീവ താല്പര്യമുണ്ടായിര
ിക്കും. ധാരാളം ബിസിനസ്‌സുകാര്‍ ഉള്ള രാശിയാണിത്. രാഹു 11-ലും, ചൊവ്വയും വ്യാഴവും 2-ലും, ബുധന്‍ 3-ലും, ശനിയും രവിയും ശുക്രനും 4-ലും, കേതു അഞ്ചിലും സ്ഥ
ിതി ചെയ്യുന്നു. 11-ലെ രാഹു സാമ്പത്തിക നേട്ടങ്ങള്‍ തരും. ചിട്ടി, ലോട്ടറി, പൂര്‍വ്വിക സ്വത്തുക്കള്‍, നഷ്ടപെ്പട്ടു എന്ന് കരുതിയ വസ്തുക്കള്‍ എന്നിവ തിരികെ കിട്ടും. കലാ
പ്രവര്‍ത്തനം, പുസ്തക പ്രകാശനം, സാമൂഹ്യ പ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പെ്പട്ടിരിക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍. സര്‍ക്കാരിന്റെ ആദരവ് എന്നിവയ്ക്ക് സാധ്യത. ഗുരുസ്ഥാനീയരുടെ ഉപദേശത്താല്‍ ഈ വര്‍ഷം പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 11-ലെ രാഹു ഗുണപ്രദമായ അനുഭവങ്ങള്‍ നല്‍കും. പ്രാക്ടിക്കല്‍
പരീക്ഷകളില്‍ വിജയം. കെമിസ്ട്രി പഠനത്തില്‍ മികവ്, വകുപ്പ് മേധാവിയായ അധ്യാപകന്റെ പ്രത്യേക വാത്സല്യം. പരീക്ഷ വിജയം ഉണ്ടാകുന്ന കാലം. ചെറിയ പരിശ്ര
മംപോലും വലിയ ഗുണം നല്‍കും. തൊഴില്‍ ബിസിനസ് രംഗത്ത് പ്രതീക്ഷകളുടെ വര്‍ഷം. ഏജന്‍സി സ്വഭാവമുള്ളവ, ഊഹകച്ചവടം, ലോഹങ്ങള്‍, രാസവസ്തുക്കള്‍, ഇ
ലക്രേ്ടാണിക് വസ്തുക്കള്‍ എന്നിവയുടെ ബിസിനസ്‌സില്‍ ഏര്‍പെ്പട്ടിരിക്കുന്നവര്‍ക്കും കാലം അനുകൂലം. കുടുംബ-ദാമ്പത്യ വിഷയങ്ങളില്‍ സുഖകരമായ അനുഭവങ്ങള്‍.
സന്താനഭാഗ്യം, സന്താനങ്ങള്‍ക്ക് തൊഴില്‍ഭാഗ്യം, കുടുംബത്തില്‍ വിവാഹമംഗള കാര്യങ്ങള്‍, നൂതന ഗൃഹലാഭം, വിനോദയാത്രക്ക് സാധ്യത, പുതിയ സൗഹൃദങ്ങള്‍, പ്ര
ണയ സാഫല്യം.ശനിയുടെ നാലിലെ സ്ഥിതിയും, സൂര്യ-ശനിയോഗവും ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തും.


ദോഷപരിഹാരം


ശാസ്താവിന് നീരാജനം, നെയ് വിളക്ക്, കുളത്തുപ്പുഴ, ആര്യന്‍കാവ്, അച്ചന്‍കോവില്‍ ശാസ്താക്ഷേത്രങ്ങള്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് ശനിദോഷ ശമനത്തിന്
ഉത്തമം. സൂര്യന്റെ ദോഷം കുറയ്ക്കാന്‍ ശിവന് ജലധാര നടത്തുക. ശിവ ക്ഷേത്രത്തിലെ 108 കുടം ജലധാര കണ്ട് തൊഴുന്നത് വിശേഷമാണ്.
ഭാഗ്യരത്‌നം: ഓപ്പല്‍, വജ്രം, രുദ്രാക്ഷം: 6,7 മുഖം.

 


സ്‌കോര്‍പ്പിയോ


(ഒക്‌ടോബര്‍ 24 മുതല്‍ നവംബര്‍ 22 നും മദ്ദ്യേ ജനിച്ചവര്‍)

എപേ്പാഴും ജാഗ്രതയോടെ നിലയുറപ്പിക്കുന്ന തേള്‍ ആണ് രാശിചിഹ്നം. ആക്രമിച്ചവരെ തിരിച്ച് ആക്രമിക്കും. ഇന്നലെ്‌ളങ്കില്‍ നാളെ ശത്രുവിനെ നിലംപരിശാക്കും. മിത്ര
ത്തെ ജീവന്‍ കൊടുത്തും രക്ഷിക്കും. ധാരാളം സൈനികരും, സുരക്ഷാ ഉദ്യോഗസ്ഥരും ജനിക്കുന്ന രാശി. രാശിനാഥന്‍ ചൊവ്വ. കായികമത്സര രംഗം ഇവര്‍ക്കുത്തമം. ശരീ
രശക്തി, വടിവ്, ഉന്മേഷം എന്നിവ എപേ്പാഴും നിലനിര്‍ത്തണം എന്ന് താല്പര്യപെ്പടുന്നവര്‍. സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഗുസ്തി, കരാട്ടെ, ഹോക്കി, ക്രിക്കറ്റ്, നീന്തല്‍ എന്നിവയില്‍ താല്പര്യം. ജന്മരാശിയില്‍ ഗുരുവും ചൊവ്വയും 2-ല്‍ ബുധന്‍, 3-ല്‍ സൂര്യന്‍, ശനി, ശുക്രന്‍, 4-ല്‍ കേതു, 10-ല്‍ രാഹു ഇതാണ് ഗ്രഹസ്ഥിതി. 2-ലെ ബ
ുധന്‍ ജനുവരി ആദ്യം 3-ല്‍ പ്രവേശിക്കും. ഈ രാശിക്കാരുടെ ഭവന, വാഹന, കൃഷിഭൂമി സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. 3-ലെ ശനിയുടെ സംഭാവനയാണ് ഇത്. കഴ
ിഞ്ഞ വര്‍ഷത്തെ ചിലവേറിയ കാലം ഇപേ്പാള്‍ മാറിവരും. ജന്മ വ്യാഴം ചില മനോവിഷമങ്ങള്‍ ഉണ്ടാക്കുമെങ്കിലും സാമ്പത്തിക ഗുണമുണ്ടാകും. രാശിയിലെ ഗുരുമംഗള
യോഗം കാര്യങ്ങള്‍ക്ക് വേഗത നല്‍കും. 4-ലെ കേതു ചില ഭാഗം പിരിയലുകള്‍ പുതിയ വ്യാപാരബന്ധങ്ങള്‍, പുതിയ ബന്ധുങ്ങളുടെ ആഗമനം എന്നിവയ്ക്ക് ഇടയാക്കും.
10-ലെ രാഹു മരുന്ന്, സിനിമ, സീരിയല്‍, രാസവസ്തുക്കള്‍, ഊഹക്കച്ചവടം, ലോട്ടറി എന്നീ മേഖലകളില്‍ ഉള്ളവര്‍ക്ക് ഗുണഫലങ്ങള്‍ നല്‍കും. പൊതുവില്‍ സ്‌കോര്‍പ്പി
യോക്കാര്‍ക്ക് നല്‌ള സമയമാണ്. പ്രവര്‍ത്തിക്കുക; വിജയിക്കുക. വിദ്യാഭ്യാസ രംഗത്ത് തിളങ്ങും. മാര്‍ച്ച് മാസത്തില്‍ ബുധന് നീചത്വം ഉണ്ടെങ്കിലും ബുധ-ശുക്രയോഗം വര
ുന്നതിനാല്‍ പരീക്ഷ, മത്സരപരീക്ഷ രംഗത്ത് അനുകൂല ഫലങ്ങള്‍ ലഭിക്കും. തൊഴില്‍, ബിസിനസ്‌സ് രംഗത്ത് താരതമ്യേന നല്‌ള സമയം. പുതിയ വ്യാപാര ബന്ധങ്ങള്‍ 2018
ഒകേ്ടാബര്‍ കാലത്ത് ഗുണപ്രദമാകും. കുടുംബ-ദാമ്പത്യ രംഗത്ത് തൊഴില്‍ പ്രശ്‌നങ്ങള്‍മൂലം വലിയ ശ്രദ്ധ കൊടുക്കാന്‍ സാധിക്കില്ല. കുടുംബവും ഒന്നിച്ച് ദൂരയാത്ര ന
ടത്തും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജീവിത ച്ചെലവ് കുറയും. 10-ാം രാശിയില്‍ വരുന്ന ചന്ദ്രഗ്രഹണം തൊഴിലിനെ ബാധിക്കും. കേതുവിന്റെ 4-ലെ സ്ഥിതി ചെറുപിണക്ക
ങ്ങളുണ്ടാകും. ആരോഗ്യ സ്ഥിതി നന്നായിരിക്കും. ആശുപത്രി ചിലവുകളില്‍ ആശ്വാസം കിട്ടും. കേതുവിന്റെ 4-ലെ സ്ഥിതി ദോഷകരം.


ദോഷപരിഹാരം


ഗണപതിക്ക് കറുകഹോമം, മുക്കുറ്റികൊണ്ട് ഗണപതിഹോമം, പരീക്ഷാവിജയത്തിന് മോദകനിവേദ്യം എന്നിവ നടത്തുക.
ജന്മവ്യാഴത്തിന്റെ ദോഷംമൂലം ഉള്ള മനോവിഷമ ശമനത്തിന് പൗര്‍ണ്ണമി ദിവസം ദേവീപൂജ, ഭഗവതി സേവ എന്നിവ നടത്തുക. ഈ വിഷയത്തില്‍ ദേവീക്ഷേത്രങ്ങള്‍
പ്രധാനമാണ്. ശംഖുമുഖം കുമാരനെല്‌ളൂര്‍ തുടങ്ങിയ ക്ഷേത്രങ്ങള്‍ ഉദാഹരണം.
ഭാഗ്യരത്‌നം: മഞ്ഞ പുഷ്യരാഗം/ടോപ്പസ് രുദ്രാക്ഷം: 2,3 മുഖം

 

സജിറ്റേറിയസ്


(നവംബര്‍ 23 നും ഡിസംബര്‍ 21 നും മദ്ദ്യേ ജനിച്ചവര്‍)

ദേവഗുരുവായ ബൃഹസ്പതിയുടെ രാശിയാണ് സജിറ്റേറിയസ്. ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനത്താല്‍ ഉന്നത വിജയങ്ങളുണ്ടാകും. കാലതാമസം വന്നാലും ലക്ഷ്യം കാണും.
ധനുസ്‌സാണ് ചിഹ്നം. ചില വിചിത്ര സ്വഭാവങ്ങള്‍ കാട്ടും. മനുഷ്യന്റെ ബുദ്ധിയും മൃഗത്തിന്റെ ശക്തിയും സമന്വയിപ്പിച്ച രൂപം. ഏത് പ്രതിസന്ധിയും അതിജീവിക്കും. കിട്ടുന്ന
അവസരം പ്രയോജനപെ്പടുത്തി മുന്നേറും. മൃഗപരിപാലനം, വന്യജീവി പഠനം, വെറ്റിനറി സയന്‍സ് എന്നിവയില്‍ ശോഭിക്കും. 2018 ആരംഭിക്കുമ്പോള്‍ 12-ല്‍ ഗുരുവും,
ചൊവ്വയും ജന്മത്തില്‍ ബുധന്‍, 2-ല്‍ ശനി, രവി, ശുക്രന്‍, 3-ല്‍ കേതു, 9-ല്‍ രാഹു ഇതാണ് ഗ്രഹസ്ഥിതി. 12-ലെ ഗുരുമംഗളയോഗം വിദേശ പഠനം, വിദേശ ജോലി, വി
ദേശത്ത് വിനോദയാത്ര, കായികമത്സരത്തില്‍ പങ്കെടുക്കാനോ, കാണാനോ അവസരം എന്നിവ നല്‍കാം. ചിലവ് കൂടിയകാലം. ജന്മത്തിലെ ബുധന്‍ ജനുവരി ആദ്യം
2-ലേയ്ക്ക് മാറുന്നത് നല്‌ള വാക്ക് കേള്‍ക്കാനും പറയാനും മറ്റുള്ളവരുടെ അഭിനന്ദനം ലഭിക്കാനും ഇടയാക്കും. 2-ലെ രവി ശനിയോഗം സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട
ആനുകൂല്യം താത്ക്കാലികമായി തടയും. ചില സ്ത്രീ-പുരുഷ സൗഹൃദങ്ങള്‍ ഉണ്ടാകും. അവ ഭാവിയില്‍ ദോഷം വരാത്തവിധം കൈകാര്യം ചെയ്യണം. 9-ലെ രാഹു പി
താവിനും, പിതൃതുല്യര്‍ക്കും ഗുരുക്കന്മാര്‍ക്കും നല്‌ള സമയമല്‌ള. അവരില്‍ നിന്നും ആനുകൂല്യ മനോഭാവം കുറയും. 3-ലെ കേതു താത്ക്കാലികമായി ചില സാമ്പത്തിക നേ
ട്ടങ്ങളുണ്ടാക്കും. ഭവന-വാഹന രംഗത്താണ് ആനുകൂല്യം ലഭിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ഉപരിപഠന സാധ്യത. മത്സരപരീക്ഷകളില്‍ വിജയം ലഭിക്കും. കേതു
വിന്റെ 3-ലെ സ്ഥിതി സഹപാഠിയുടെ ആനുകൂല്യത്താല്‍ വിജയമാകും. തൊഴില്‍-ബിസിനസ് രംഗത്ത് വിദേശബന്ധം. ചിലവ് കൂടും. മുന്‍ പരിചയം ഇല്‌ളാത്ത ബിസിനസ്‌സ
ില്‍ ഏര്‍പെ്പടുന്നത് നന്നല്‌ള. മള്‍ട്ടി നാഷണല്‍ കമ്പനികളിലെ ജോലിക്കാര്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടും. സൈന്യം, പൊലീസ്, വനം, എന്നീ രംഗത്ത് പ്രവര്‍ത്തിക്കു
ന്നവര്‍ക്ക് അനുകൂല സ്ഥലമാറ്റത്തിന് ശ്രമിക്കാം. ഫലം ഉണ്ടാകും. കുടുംബ-ദാമ്പത്യരംഗത്ത് സാമ്പത്തിക കേ്‌ളശമുണ്ടാകും. എന്നാല്‍ 3-ലെ കേതു ചില അവിചാരിത
സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കും. സംഭാവന, സമ്മാനം എന്നീ രൂപത്തില്‍ ആയിരിക്കുമത്. സന്താനങ്ങള്‍ക്ക് വിദേശയാത്ര. ചില മനോവിഷമങ്ങള്‍ ദാമ്പത്യസുഖം കുറ
യ്ക്കും. ആരോഗ്യരംഗത്ത് കടുത്ത ഭീഷണിയൊന്നുമില്ല. 9-ലെ രാഹു രക്ഷിതാക്കളുമായി ബന്ധപെ്പട്ട് ആശുപത്രി വാസത്തിനിടയാക്കും.


ദോഷപരിഹാരം


12-ലെ വ്യാഴത്തിന്റെ ദോഷശാന്തിക്ക് ശ്രീകൃഷ്ണന് പാല്‍പ്പായസ നിവേദ്യം, അര്‍ച്ചന, ചൊവ്വയുടെ ദോഷം കുറയ്ക്കാന്‍ ശ്രീമുരുകന് വെള്ളി വേല്‍ സ
മര്‍പ്പണം, പഞ്ചാമൃതാഭിഷേകം എന്നിവ യഥാശക്തി നടത്തുക. വിഷ്ണുക്ഷേത്രത്തില്‍ 40 മിനിറ്റ് പ്രാര്‍ത്ഥനയോടെ മാസംതോറും ചിലവഴിക്കുക. ഒരു മുഹൂര്‍ത്തസമയം
ഇവിടെ ചിലവഴിച്ചാല്‍ ഗുണഫലമേറും.
ഭാഗ്യരത്‌നം: ടര്‍ക്കോയിസ്/ഗോമേദകം/ടോപ്പസ്, രുദ്രാക്ഷം: 5, 12 മുഖം.

 


കാപ്രിക്കോണ്‍


( ഡിസംബര്‍ 22 നും ജനുവരി 20 നും മദ്ദ്യേ ജനിച്ചവര്‍ )


നവഗ്രഹങ്ങളില്‍ ഈശ്വരസ്ഥാനം ഉള്ള സൂര്യപുത്രനായ ശനിയുടെ രാശി. മകരമത്സ്യമാണ് ചിഹ്നം. പയ്യെത്തിന്നാല്‍ പനയും തിന്നാം എന്നതാണ് പ്രവര്‍ത്തന രീതി.
തണുത്ത പ്രതികരണം. വിചിത്രമായ മറുപടികള്‍. സമയനഷ്ടമൊന്നും കാര്യമാക്കില്ല. എന്ത് സംഭവിച്ചാലും സത്യത്തിന്റെ ഭാഗത്ത് ഉറച്ച് നില്‍ക്കും. മേടം, ചിങ്ങം രാശിക്കാ
രുടെ കാര്യശേഷിയും, വേഗതയും ഇവര്‍ക്ക് സഹിക്കാനാകില്‌ള. കള്ളം പറയുന്ന ശീലം ഇല്‌ള. അച്ഛന്‍ പത്തായത്തിലും തട്ടിന്‍പുറത്തും ഇല്‌ള എന്ന് അമ്മ പറയാന്‍ പറഞ്ഞു
എന്ന് പറയുന്നവര്‍. കാപ്രിക്കോണ്‍കാരെ കള്ളസാക്ഷി പറയാന്‍ കൊണ്ടുപോയാല്‍ വക്കീല്‍ കുടുങ്ങും. രാശിചക്രത്തിലെ 10-ാമത്തെ രാശിയാണ് കാപ്രിക്കോണ്‍. ജന്മ
രാശിയില്‍ രാശ്യാധിപന്‍ ആയ ശനി, ശത്രുവായ സൂര്യന്‍, മിത്രമായ ശുക്രന്‍, 2-ല്‍ കേതു, 8-ല്‍ രാഹു, 11-ല്‍ ഗുരുവും ചൊവ്വയും, 12-ല്‍ ബുധന്‍ ഇതാണ് വര്‍ഷാരംഭ ഗ്ര
ഹസ്ഥിതി. 2018 ജനുവരി ഒന്നാം തീയതിയിലെ ഉദയരാശിയും മകരമാണ് (ലഗ്നരാശി). ശനി സ്വന്തം രാശിയില്‍ നില്‍ക്കുന്നതിനാല്‍ ശനിയെകൊണ്ട് പ്രത്യേകിച്ച് ദോഷം
ഒന്നുമില്‌ള. ശുക്ര ശനിയോഗം ദാമ്പത്യസൗഖ്യത്തെ ബാധിക്കും. രവി-ശനിയോഗത്താല്‍ വര്‍ഷാരംഭം മുതല്‍ മാര്‍ച്ച് വരെ സര്‍ക്കാര്‍ നടപടിക്കിടയുണ്ട്. പിഴയൊടുക്കേണ്ട
ചില കാര്യങ്ങളുണ്ടാകും. 12-ലെ കേതു വര്‍ഷം മുഴുവന്‍ അവിടെതന്നെ സ്ഥിതി ചെയ്യും, ജനുവരി 31-ലെ ചന്ദ്രഗ്രഹണദോഷം സമ്പത്തിനും, വാക്കുകള്‍ക്കും നന്നല്‌ള.
സാമ്പത്തികനഷ്ടം, വാക്‌പോര്, നാക്ക് പിഴ എന്നിവ ഉണ്ടാകും. 8-ലെ രാഹു സാമ്പത്തിക ബാധ്യത, മനോഭീതി, നീര്‍ക്കെട്ട് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, വിഷബാധ
എന്നിവക്കിടയാക്കും. 11-ലെ ഗുരു-മംഗളയോഗം സര്‍വത്ര വിജയം നല്‍കും. ജീവിതത്തില്‍ അസാധ്യമായ പലതും 2018-ല്‍ നടപ്പാകും. സാമ്പത്തിക സ്ഥാപനങ്ങളില്‍ ന
ിന്ന് ആനുകൂല്യമോ ജോലിയോ ലഭിക്കും. 12-ലെ ബുധന്‍ വിദേശവാസം, വിദേശ വിനോദ-പഠനയാത്ര എന്നിവക്കിടയാക്കും വിദ്യാഭ്യാസരംഗത്ത് ഈ രാശിക്കാര്‍ക്ക് പര
ീക്ഷാവിജയം, മുന്‍പ് പരാജയപെ്പട്ട വിഷയങ്ങളില്‍ വിജയം. ഉപരിപഠനം, വിദേശയാത്ര. തൊഴില്‍ ബിസിനസ്‌സ് രംഗത്ത് 11-ലെ വ്യാഴം ലാഭകരമായ അനുഭവങ്ങളുണ്ടാ
ക്കും. സര്‍ക്കാര്‍ ഉപദ്രവമുണ്ടാകും. പരപ്രേരണയാല്‍ നിയമവിധേയമല്‌ളാത്ത കാര്യങ്ങളിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവര്‍ ജാഗ്രത പാലിക്കുക. കുടുംബ-ദാമ്പ
ത്യരംഗത്ത് 11-ലെ വ്യാഴസ്ഥിതി ചില ആഗ്രഹങ്ങള്‍ നടത്തും. കുടുംബത്തില്‍ വിവാഹം, വിവാഹസല്‍ക്കാരം, സന്താനങ്ങളുടെ ആഗമനം, വിദേശ ബന്ധുക്കളുടെ സന്ദര്‍
ശനം മൂലം നേട്ടങ്ങള്‍. വിനോദ യാത്രാസൗകര്യം, പുതിയ ഗൃഹോപകരണങ്ങള്‍. ശയ്യാസുഖം എന്നിവ ലഭിക്കും.
ആരോഗ്യവിഷയത്തില്‍ രാഹു 8-ല്‍ നില്‍ക്കുന്നതിനാല്‍ വിഷഭയം.


ദോഷപരിഹാരം


ആയില്യപൂജ, നൂറുംപാലും, നാഗരൂട്ട്, സര്‍പ്പബലി, മണ്ണാലശാല ദര്‍ശ്ശനം എന്നീ സര്‍വ്വദോഷ നിവാരണ പൂജകള്‍ നടത്തുക. ഭാഗ്യരത്‌നം: ഗാര്‍നറ്റ്, രുദ്രാക്ഷം: 7, 6 മുഖം.


അക്വാറിക്‌സ്


( ജനുവരി 21 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍ )

ശനീശ്വരന്റെ സ്വന്തം രാശി. കമഴ്ത്തിപ്പിടിച്ച കുടവുമായി നില്‍ക്കുന്ന പുരുഷനാണ് ചിഹ്നം. ദാനശീലമുള്ളവര്‍. അത്യാഗ്രഹം ഇല്‌ള. സ്വന്തം കാര്യം മാത്രം നോക്കില്ല; മറ്റ
ുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയുമില്ല. ഭാവനാലോകത്തും, പകല്‍സ്വപ്നത്തിലും ജീവിക്കും. ഇവരുടെ ത്യാഗമനസ്ഥിതി ആര്‍ക്കും മനസ്‌സിലാക്കാ
നാകില്ല്‌ള. സേവനമനോഭാവമുള്ളവരാണ്. ഇവരുടെ ആശയങ്ങളെ തുടക്കത്തില്‍ എതിര്‍ക്കുന്നവര്‍ പിന്നെയത് അനുകരിച്ച് ജീവിതവിജയം നേടും. ആരെയും ഉപദ്രവി
ക്കാതെ സ്വപ്രയത്‌നത്തില്‍ ജീവിക്കും. അത്യാവശ്യത്തിനും, ആവശ്യത്തിനും ഈ രാശിക്കാര്‍ മുന്നിലുണ്ടാകും. ആഡംബരം തീരെയില്‌ള. കുംഭം രാശിയില്‍ കേതു, 7-ല്‍ രാഹ
ു, 10-ല്‍ ഗുരുവും ചൊവ്വയും, 11-ല്‍ ബുധന്‍, 12-ല്‍ രവി, ശുക്രന്‍ ശനി എന്നിങ്ങനെയാണ് ഗ്രഹവിന്യാസം. ജന്മകേതു മാനസിക കേ്‌ളശം ഉണ്ടാക്കും. 7-ലെ രാഹു ദാമ്പ
ത്യജീവിതം, ഉപജീവനമാര്‍ഗ്ഗം എന്നിവയില്‍ പ്രതിസന്ധിയുണ്ടാകും. ഈ രാശികളില്‍ വരുന്ന രണ്ട് ഗ്രഹണങ്ങളും നല്‌ളതല്‌ള. 10-ലെ ഗ്രഹസ്ഥിതി തൊഴില്‍മാറ്റം, അജ്ഞാ
തവാസം എന്നിവയ്ക്ക് കാരണമാകും. 10-ലെ ചൊവ്വ, സൈന്യം, പൊലീസ്, അഗ്നിശമനസേന, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്ക് ഗുണകരം. വൈദ്യശാസ്ത്രരംഗത്ത്
പ്രവൃത്തിക്കുന്നവര്‍ക്ക് അനുകൂലസ്ഥലമാറ്റം.11-ലെ ബുധന്‍, ജനുവരി ആദ്യംതന്നെ 12-ലേയ്ക്ക് മാറുമെങ്കിലും നല്‌ള വാക്കു മൂലം പ്രതിസന്ധികള്‍ തരണം ചെയ്യാനാകും.
12-ലെ സൂര്യ ശുക്ര-ശനിയോഗം വിദേശത്തും മറ്റും കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ക്ക് തൊഴില്‍ പ്രതിസന്ധി മൂലം കുടുംബാംഗങ്ങളെ നാട്ടിലേയ്ക്ക് താത്ക്കാല
ികമായെങ്കിലും മടക്കി അയക്കേണ്ടിവരും. വര്‍ഷാരംഭത്തിലെ ബുധന്റെ 11-ലെ സ്ഥിതി വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണരംഗത്തെ പ്രവര്‍ത്തനത്തിനും മത്സരപരീക്ഷകള്‍,
സെമിനാര്‍ മുതലായവയില്‍ ശോഭിക്കാനും ഇടയാക്കും. സാമ്പത്തിക-ബിസിനസ്‌സ് തൊഴില്‍ രംഗത്ത് അനുകൂല കാലമല്‌ള എന്ന് ഓര്‍മ്മിച്ച് കൃത്യമായ ചുവടുകളില്‍ ഊന്നി
പ്രവര്‍ത്തിക്കുക. ഊഹക്കച്ചവടത്തില്‍ പണം മുടക്കരുത്. ദാമ്പത്യ കലഹസാധ്യത കൂടിയ കാലമാണെന്ന് ശ്രദ്ധിക്കുക. സ്ത്രീ-പുരുഷ സൗഹൃദങ്ങള്‍ വഴിമാറി സഞ്ചര
ിക്കാതെ നോക്കുക.


ദോഷപരിഹാരം


ദോഷപരിഹാരത്തിന് ആയില്യപൂജ, നൂറുംപാലും, സര്‍പ്പബലി. കര്‍മ്മ വ്യാഴദോഷം മാറ്റാന്‍ മഹാവിഷ്ണുവിന് വഴിപാടു നടത്തി പ്രാര്‍ത്ഥിക്കുക. ഭാഗ്യരത്‌നം: അമിഥ
ിസ്റ്റ്/അയോലയ്റ്റ്/ബ്‌ളൂടോപ്പസ്, രുദ്രാക്ഷം: 7, 6 മുഖം ധരിക്കുക.

 

പിസ്‌സ്‌സ്


( ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും മദ്ദ്യേ ജനിച്ചവര്‍ )


ദേവഗുരുവായ വ്യാഴത്തിന്റെ രാശിയാണ് പിസ്‌സസ്‌സ്. രാശിചക്രത്തില്‍ പന്ത്രണ്ടാമത്. പരസ്പരം വാലില്‍ കടിച്ച് തലതിരിച്ച് പെട്ടെന്ന് തെന്നിമാറുന്ന രണ്ട് മത്സ്യങ്ങളാണ്
ചിഹ്നം. ഈ രാശിക്കാരുടെ ചിന്താഗതികള്‍ മാറിമറിയും. പിണങ്ങിയാല്‍ ഇണങ്ങാന്‍ പ്രയാസം. ഒരിക്കല്‍ ഉപേക്ഷിക്കപെ്പട്ടവര്‍ അപേക്ഷിച്ചാല്‍ തിരിച്ചെടുക്കും. ആരോടും
അമിതമായ വിധേയത്വമില്‌ള. വ്യത്യസ്ത രീതിയില്‍ ഒാരോന്ന് ചിന്തിച്ച് കൂട്ടും. തീരുമാനം എടുക്കില്‌ള. എന്നാല്‍ ഗുരു ഉപദേശപ്രകാരം എന്തും ചെയ്യും. സുഹൃത്തോ, ഗുരു
വോ, ബന്ധുവോ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കും. വ്യത്യസ്ത രംഗങ്ങളില്‍ ഒരേസമയം പ്രവൃത്തിക്കാനുള്ള പിസ്‌സസ്‌സ് രാശിക്കാരുടെ കഴിവ് ആരേയും അത്ഭുതപെ്പട
ുത്തും. ജലാശയങ്ങള്‍ക്ക് സമീപം താമസിക്കാനിഷ്ടം. ആള്‍ക്കൂട്ടം, ബഹളം എന്നിവയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കും. നിശബ്ദമായ പ്രവര്‍ത്തനം മുഖമുദ്ര. പുതുവര്‍ഷാരം
ഭത്തില്‍ 12-ല്‍ കേതു, 6-ല്‍ രാഹു, 9-ല്‍ കുജന്‍, ഗുരു, 10-ല്‍ ബുധന്‍, 11-ല്‍ ശനി, രവി, ശുക്രന്‍, ഇതാണ് ഗ്രഹസ്ഥിതി. 12-ലെ കേതു ചിലവ് കൂട്ടും. വിദേശയാത്രയ്ക്ക്
വഴിയൊരുക്കും. 6-ല്‍ രാഹു ഭവന-വാഹനയോഗം നല്‍കും. 9-ലെ ഗുരുമംഗളയോഗം ഏറ്റെടുക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സഹായിക്കും. ബന്ധജന സമാഗമം. വി
വാഹം, സന്താനജനനം, വളരെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ക്ക് പൂര്‍ണ്ണത വരിക എന്നിവ ഫലം. 10-ലെ ബുധന്‍ വിദ്യാഭ്യാസ-വാര്‍ത്താവിനിമയ രംഗത്ത് പ്ര
വര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ ഫലങ്ങള്‍ നല്‍കും. 11-ലെ ശനി, രവി, ശുക്രയോഗത്താല്‍, പുതിയ ഭവനം, വിവാഹയോഗം, പുനര്‍വിവാഹയോഗം, പിണങ്ങിപ്പിരിഞ്ഞ
ദമ്പതിമാരുടെ പുനര്‍സമാഗമം എന്നിവയ്ക്ക് കാരണമാകും. തടഞ്ഞുവയ്ക്കപെ്പട്ട സര്‍ക്കാര്‍ ആനുകൂല്യം, സര്‍ക്കാര്‍ ജോലി എന്നിവ ലഭിക്കും. കരാര്‍ പണിക്കാര്‍ക്ക് നല്‌ള
സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് 10-ലും തുടര്‍ന്ന് 11-ലും വരുന്ന ബുധന്റെ സ്ഥിതി പരീക്ഷാവിജയത്തിനും മേലധികാരികളുടെ അഭിനന്ദനം ലഭിക്കാനും, കാമ്പസ്‌സ് സെ
ലക്ഷന്‍ വഴി ജോലി തേടാനും ഇടയാക്കും. ബിസിനസ്‌സ് തൊഴില്‍ രംഗത്ത് പുതിയ സംരംഭങ്ങള്‍ ലാഭകരമാവും. കിട്ടാക്കടം പിരിഞ്ഞ് കിട്ടും. സാമ്പത്തിക ചോര്‍ച്ച ക
ണ്ടെത്തി പരിഹരിക്കും. പുതിയ ബിസിനസ്‌സ് സൗഹൃദങ്ങള്‍ ഉണ്ടാകും. വാണിജ്യ-വ്യാപാര രംഗത്ത് ഗുണകരമായ അനുഭവം, ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്
അനുകൂലകാലം. ആരോഗ്യ വിഷയങ്ങളിള്‍ കാര്യമായ കേടുപാടുകളില്ല. ദാമ്പത്യ-കുടുംബ ജീവിതത്തില്‍ സൗഹൃദം. അകല്‍ച്ച കുറയ്ക്കും. പുതിയ സുഹൃത്തുക്കള്‍
ഉണ്ടാകും. ദമ്പതികള്‍ക്ക് അഭിപ്രായങ്ങളില്‍ ഏകോപനം വരുത്താനാകും. പിണങ്ങിയ ദാമ്പത്യബന്ധങ്ങള്‍ കൂട്ടിയിണക്കാന്‍ പറ്റിയ കാലം. പുതിയ സന്താനങ്ങളുടെ
ആഗമനം.


ദോഷപരിഹാരം


ദോഷപരിഹാരത്തിനായി നവഗ്രഹപൂജ. ശിവന് ജലധാര എന്നിവ നടത്തുക. ഭാഗ്യരത്‌നം: അക്വമറൈന്‍/ബ്‌ളുടോപ്പസ്‌സ്, രുദ്രാക്ഷം: 3,5 മുഖം

OTHER SECTIONS