ശ്രീ കൂർമ്മ അവതാര ജയന്തി

"മന്ദരാചല ധാരണ ഹേതോ ദേവാസുര പരിപാല വിഭോ കൂർമ്മാകാര ശരീര നമോ ഭക്തം തേ പരിപാലയ മാം "

author-image
Akhila Vipin
New Update
ശ്രീ കൂർമ്മ അവതാര ജയന്തി

"മന്ദരാചല ധാരണ ഹേതോ

ദേവാസുര പരിപാല വിഭോ

കൂർമ്മാകാര ശരീര നമോ

ഭക്തം തേ പരിപാലയ മാം "

ഹിന്ദുകാലഗണന പ്രകാരം ശകവർഷം1942 വൈശാഖമാസത്തിലെ പൗർണമിദിനത്തിലാണ് ശ്രീ കൂർമ്മ അവതാര ജയന്തി.( കൊല്ലവർഷം 1195 മേടമാസം 24, 2020മേയ്മാസം 7ന് വ്യാഴാഴ്ച). ഹിന്ദു മതവിശ്വാസമനുസരിച്ച് വൈശാഖ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് വൈകുണ്ഠനാഥനായ ശ്രീ മഹാവിഷ്ണു തന്റെ ദശാവതാരങ്ങളിൽ രണ്ടാമത്തെ അവതാരമായ കൂർമ്മത്തിന്റെ(ആമയുടെ) രൂപത്തിൽ അവതാരം കൈകൊണ്ടത് .അതിനാൽ എല്ലാവർഷവും ഈ ദിനം കുർമ്മ ജയന്തി ഉത്സവം ആയി ആഘോഷിക്കുന്നു. ഈ വർഷം കുർമ്മ ജയന്തി 2020 മെയ് 7 ന് വ്യാഴാഴ്ചയാണ് ആഘോഷിക്കുന്നത്.

ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവന്മാര്‍ അസുരന്മാരുടെ സഹായത്തോടുകൂടി പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കിയാണു പാലാഴി മഥനം ആരംഭിച്ചത്.

ഈ സമയം സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ ഉയര്‍ത്തി പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് ശ്രീ മഹാവിഷ്ണു കൂർമ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തിയ ഭഗവാൻ ദേവാസുരന്മാരെ പാലാഴിമഥനം പൂര്‍ത്തിയാക്കി അമൃതം നേടിയെടുക്കുവാന്‍ സഹായിച്ചു എന്നുമാണ് പുരാണങ്ങളിൽ പറയുന്നത്.

കേരളത്തിൽ കൂർമ്മാവതാര പ്രതിഷ്ഠയുള്ള ക്ഷേത്രം കോഴിക്കോട് ബാലുശ്ശേരി റോഡിലുള്ള ആമമംഗലം മഹാവിഷ്ണു ക്ഷേത്രമാണ്. കൂർമ്മാവതാരത്തിലുള്ള ശ്രീ മഹാവിഷ്ണുവിനെ പ്രാർത്ഥിച്ചു വിധിയാംവണ്ണം പൂജകൾ ചെയ്താൽ ഗൃഹലാഭവും,വിഘ്‌നനിവാരണവുമാണ് ഫലശ്രുതിയെന്നാണ് ആചാര്യന്മാർ പറയുന്നത്.

"ശാന്താകാരം ഭുജഗശയനം 

പത്മനാഭം സുരേശം 

വിശ്വാധാരം ഗഗന സദൃശ്യം 

മേഘവർണ്ണം ശുഭാംഗം 

ലക്ഷ്മീകാന്തം കമലനയനം 

യോഗി ഹൃദ്ധാന ഗമ്യം 

വന്ദേ വിഷ്ണും ഭവഭയഹരം 

സർവ്വ ലോകൈക നാഥം"

നാരായണ നാരായണ

നാരായണ നാരായണ

നാരായണ നാരായണ

നാരായണ നാരായണ

Sri Kurma Avatar Jayanti