എന്താണ് തൃക്കാർത്തിക അറിയേണ്ടതെല്ലാം

തമിഴ്‌നാട്, ശ്രീലങ്ക, കേരളം എന്നീ പ്രദേശങ്ങളിലെ ഹിന്ദുക്കൾ ആചരിക്കുന്ന വിളക്കുകളുടെ ഉത്സവമാണ് കാർത്തികൈ ദീപം, കാർത്തികൈ വിളക്ക് അല്ലെങ്കിൽ തൃക്കാർത്തിക എന്നും അറിയപ്പെടുന്ന കാർത്തിക ദീപം. തമിഴ് കലണ്ടർ അനുസരിച്ച് ഇത് കാർത്തികൈ മാസത്തിൽ (നവംബർ പകുതി മുതൽ ഡിസംബർ പകുതി വരെ) വരുന്നു. കാർത്തികൈ (പ്ലീഡിയസ്), പൗർണ്ണമി എന്നീ നക്ഷത്രരാശികളുമായി ചന്ദ്രൻ ചേരുന്ന ദിവസത്തിലാണ് കാർത്തിക ദീപം തെളിയിക്കുന്നത്.

author-image
online desk
New Update
എന്താണ് തൃക്കാർത്തിക അറിയേണ്ടതെല്ലാം

തമിഴ്‌നാട്, ശ്രീലങ്ക, കേരളം എന്നീ പ്രദേശങ്ങളിലെ ഹിന്ദുക്കൾ ആചരിക്കുന്ന വിളക്കുകളുടെ ഉത്സവമാണ് കാർത്തികൈ ദീപം, കാർത്തികൈ വിളക്ക് അല്ലെങ്കിൽ തൃക്കാർത്തിക എന്നും അറിയപ്പെടുന്ന കാർത്തിക ദീപം. തമിഴ് കലണ്ടർ അനുസരിച്ച് ഇത് കാർത്തികൈ മാസത്തിൽ (നവംബർ പകുതി മുതൽ ഡിസംബർ പകുതി വരെ) വരുന്നു. കാർത്തികൈ (പ്ലീഡിയസ്), പൗർണ്ണമി എന്നീ നക്ഷത്രരാശികളുമായി ചന്ദ്രൻ ചേരുന്ന ദിവസത്തിലാണ് കാർത്തിക ദീപം തെളിയിക്കുന്നത്.

ചെവിയിലെ ഒരു പെൻഡന്റിന്റെ ആകൃതിയിലുള്ള ആകാശത്തിലെ ആറ് നക്ഷത്രങ്ങളുടെ കൂട്ടമായി ഈ നക്ഷത്രസമൂഹം പ്രത്യക്ഷപ്പെടുന്നു. കേരളത്തിൽ, ശക്തി ദേവിയെ സ്വാഗതം ചെയ്യുന്നതിനായി ആഘോഷിക്കുന്ന ഈ ഉത്സവം തൃക്കാർത്തിക എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ കാർത്തിക് പൂർണിമ എന്ന അനുബന്ധ ഉത്സവം മറ്റൊരു തീയതിയിൽ ആഘോഷിക്കുന്നു.

അത്യുത്തമമായ തൃക്കാർത്തിക ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതും ഭവനത്തിൽ ചിരാതുകൾ തെളിച്ചു പ്രാർഥിക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യവർദ്ധനവിനും ദാരിദ്ര്യദു:ഖശമനത്തിനും കാരണമാകുന്നു. തൃക്കാര്‍ത്തിക ദിനത്തിൽ ദേവിയുടെ സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം.

മനസ്സിലെ മാലിന്യങ്ങൾ നീക്കി കുടുംബത്തിൽ ഐശ്വര്യം നിറക്കുന്നതാണ് തൃക്കാർത്തികവ്രതം. കുടുംബത്തിൽ എല്ലാവരും ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മൂന്നു ദിവസമാണ് വ്രതാനുഷ്ഠാനം. വ്രതദിനത്തിൽ പൂർണ ഉപവാസം പാടില്ല.

തൃക്കാർത്തികയുടെ തലേന്ന് പകലുറക്കം, മത്സ്യമാംസാദികൾ, എണ്ണതേച്ചുകുളി എന്നിവ ഒഴിവാക്കുക. വീടും പരിസരവും വൃത്തിയാക്കി പുണ്യാഹമോ ചാണക വെള്ളമോ തളിച്ച് ശുദ്ധീകരിക്കുക. കാർത്തികയുടെ അന്ന് കുളിച്ചു ശരീരശുദ്ധി വരുത്തി ദേവീനാമങ്ങൾ ജപിച്ചശേഷം മാത്രം ജലപാനം ചെയ്യുക. അന്നേദിവസം ഒരിക്കലൂണ് അഭികാമ്യം. അത് ദേവീക്ഷേത്രത്തിൽ നിന്നുള്ള പ്രസാദമാണെങ്കിൽ അത്യുത്തമം.

ലളിതാസഹസ്രനാമം, മഹാലക്ഷ്മീസ്തവം എന്നിവ ഭക്തിപൂർവം ജപിക്കുക. ദേവീക്ഷേത്ര ദർശനവും നന്ന്. സന്ധ്യാസമയത്തു ദേവിയെ വീട്ടിലേക്കു ക്ഷണിക്കുന്നു എന്ന സങ്കല്പത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് കാർത്തിക വിളക്കു തെളിച്ചു ഭക്തിയോടെ ദേവീകീർത്തനങ്ങൾ ജപിക്കുക. പിറ്റേന്ന് രോഹിണിദിനത്തിലും വ്രതം അനുഷ്ഠിക്കണം.

ഇങ്ങനെ മൂന്നു ദിവസം തെളിഞ്ഞ മനസോടെ വ്രതമനുഷ്ഠിച്ചു പ്രാർഥിച്ചാൽ ഭഗവതിയുടെ അനുഗ്രഹത്തോടെ പെട്ടെന്ന് ഫലസിദ്ധിയുണ്ടാവുമെന്നാണ് വിശ്വാസം.കുടുംബത്തിന്റെ ഐക്യത്തിനും ഐശ്വര്യത്തിനും ദുരിതമോചനത്തിനും ഉത്തമമത്രേ തൃക്കാർത്തിക വ്രതം. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയുകയും സർവ ദോഷങ്ങൾക്കും തടസങ്ങൾക്കും അറുതിയുണ്ടാവുകയും ചെയ്യും. നവരാത്രി വ്രതം പോലെ വിദ്യാർഥികൾ ഈ വ്രതം അനുഷ്ഠിക്കുന്നത് വിദ്യാപുരോഗതിക്ക്‌ കാരണമാവും.

വിഷ്ണുപൂജയിൽ ഏറ്റവും പ്രാധാന്യമുള്ള തുളസിയുടെ അവതാരം തൃക്കാർത്തിക ദിനത്തിലായിരുന്നു. പാലാഴിമഥന സമയത്ത് സർവ ഐശ്വര്യങ്ങളുമായി മഹാലക്ഷ്മി ആവിർഭവിച്ചത് വൃശ്ചികമാസത്തിലെ കാർത്തിക നാളിലെന്നാണ് വിശ്വാസം. ഉമാമഹേശ്വരന്മാരുടെ പുത്രനായ സുബ്രഹ്മണ്യനെ എടുത്തുവളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ ദേവതയായ കൃതികമാർ ആണ്. അതിനാൽ തൃക്കാർത്തിക ദിവസം ദീപം തെളിച്ചു പ്രാർഥിച്ചാൽ മഹാദേവന്റെയും ദേവിയുടെയും സുബ്രഹ്മണ്യന്റെയും മഹാവിഷ്ണുവിന്റെയും അനുഗ്രഹം ഒരുമിച്ച് ലഭിക്കുമെന്ന് പറയപ്പെടുന്നു.

മനസ്സിലെ അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമാണ് ദീപം തെളിക്കല്‍.

ഗൃഹത്തില്‍ തൃക്കാര്‍ത്തിക ദിവസം ദീപം തെളിയിച്ചാല്‍ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും എന്നാണു ഐതിഹ്യം.അഗ്നി നക്ഷത്രമാണ് കാര്‍ത്തിക.ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭാത്വത്തിന്റെയും പ്രതീകമാണ് അഗ്നി; കാര്‍ത്തിക നക്ഷത്രവും പൌര്‍ണമിയും ഒരുമിച്ച് വരുന്നത് തൃക്കാര്‍ത്തിക ദിവസമാണ് . തൃക്കാർത്തിക ദിവസം ദേവിയുടെ പ്രത്യേക സാമിപ്യം ഭൂമിയില്‍ ഉണ്ടായിരിക്കും എന്നാണു വിശ്വാസം.

Astro TRIKARTHIKA