ഭക്തര്‍ സംയമനം പാലിക്കണമെന്ന് തന്ത്രി

By Subha Lekshmi B R.14 Jan, 2017

imran-azhar

ശബരിമല: മകരവിളക്ക് ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ തിക്കുംതിരക്കും കൂട്ടാതെ ദര്‍ശനം നടത്തണമെന്ന് തന്ത്രി കണ്ഠര് രാജീവര് .കാനനവാസന്‍റെ പൂങ്കാവനത്തിലെത്തുന്ന ഭക്തര്‍ സംയമനം പാലിക്കണം. അപകടസാധ്യതയുള്ള ഉയരങ്ങളില്‍ കയറി ദര്‍ശനം നടത്തരുത്.
മലകയറുന്ന ഭക്തരും ജ്യോതി ദര്‍ശനത്തിനുശേഷം മലയിറങ്ങുന്ന ഭക്തരും തിടുക്കംകൂട്ടരുത്. ഇത് അപകടത്തിന് ഇടയാക്കും. നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം.

തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ കണ്ട് തൊഴാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള എല്ളാ സംവിധാനങ്ങളും സന്നിധാനത്ത് ക്രമീകരിച്ചിട്ടുണ്ടെന്നും തന്ത്രി കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS