തളിന്പറന്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം

By subbammal.20 Apr, 2018

imran-azhar

ദക്ഷിണ ഭാരതത്തിലെ കീര്‍ത്തികേട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് തളിപ്പറന്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം. അതിപുരാതനമായ ശക്തിപീഠങ്ങളിലൊന്നാണിതെന്നാണ് വിശ്വാസം.
ദക്ഷയാഗവേദിയില്‍ അപമാനിക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മാഹൂതി ചെയ്ത ദേവി സതിയുടെ ശരീരവും പേറി ഭഗവാന്‍ ശിവന്‍ താണ്ഡവമാടുകയും സര്‍വ്വനാശകരമായ താണ്ഡവത്തിന് വ
ിരാമമിടാന്‍ ശ്രീമഹാവിഷ്ണു സതീദേവിയുടെ ശരീരം സുദര്‍ശനചക്രത്താല്‍ ഖണ്ഡിക്കുകയും ചെയ്തുവെന്നും അങ്ങനെ വേര്‍പെട്ട ദേവിയുടെ ശിരസ്സ് വീണസ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നുമാണ് വിശ്വാസം. ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുണ്ട്. തെന്നിന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ ഉണ്ടാവുന്ന ദേവപ്രശ്ന പരിഹാരങ്ങള്‍ക്കായി ഇവിടെ വന്ന് ദേവദര്‍ശനം നടത്തുകയും കാണിക്ക അര്‍പ്പിച്ച് "ദേവപ്രശ്നം" വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തുള്ള ഉയര്‍ന്ന പ ീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക.

 

ഐതിഹ്യം

 

 

 


ഋഷിമാര്‍ ആദിത്യനെ കടഞ്ഞെടുത്തപ്പോള്‍ കിട്ടിയ ചൂര്‍ണ്ണം കൂട്ടിക്കുഴച്ചു നിര്‍മിച്ച മൂന്ന് ശിവലിംഗങ്ങള്‍ ബ്രഹ്മാവ് കൈവശപ്പെടുത്ത. പിന്നീട് ദേവി പാര്‍വതി മഹാദേവന്‍റെ സഹായത്താല്‍ ഈ ശിവലിംഗങ്ങള്‍ പ്രാപ്തമാക്കി പൂജചെയ്തു. ഒരിക്കല്‍ മാന്ധതമഹര്‍ഷി ശ്രീ പ്രരമശിവനെ പൂജകള്‍ കൊണ്ട് സംപ്രീതനാക്കുകയും ഭഗവാന്‍ ശ്മശാനങ്ങളില്ളാത്ത സ്ഥലത്തുമാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് ഉപദേശിച്ച് അതില്‍ ഒരു ശിവലിംഗം മാന്ധതമഹര്‍ഷിക്ക് സമ്മാനിക്കുകയും ചെയ്തു. ശിവലിംഗവുമായി എല്ളാ സ്ഥലങ്ങളിലും അന്വേഷിച്ചുനടന്ന മഹര്‍ഷി, ഇവിടെ തള ിപ്പറന്പില്‍ വരികയും, ഇത് ഏറ്റവും പരിശുദ്ധമായ സ്ഥലമാണന്നു മനസ്സിലാക്കി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അനേകം വര്‍ഷങ്ങള്‍ ശിവപൂജ നടത്തി, ശിവപ്രീതി നേടി മഹര്‍ഷി സായൂജ്യ മടയകയും ആ ശിവലിംഗം ഭൂമിക്കടിയിലേക്ക് താണു അപ്രത്യക്ഷാവുകയും ചെയ്തു. പിന്നീട് മാന്ധാതമഹര്‍ഷിയുടെ പുത്രനായ മുചുകുന്ദന്‍ ശ്രീ പരമശിവനെ പ്രാര്‍ത്ഥിച്ച് ശിവനില്‍ നിന്ന് രണ്ടാമത്തെ ശിവലിംഗം നേടി. അദ്ദേഹവും ഇവിടെ തളിപ്പറന്പില്‍ ശിവലിംഗ പ്രതിഷ്ഠനടത്തി പൂജചെയ്തു പോന്നു. അദ്ദേഹത്തിനു ശേഷം ഈ ശിവലിംഗവും
ഭൂമിക്ക് അടിയിലേക്ക് താണുപോയി. പിന്നീട് ഈ പ്രദേശം ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്ന ശിവഭക്തനായ ശതസോമനാണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ശിവപൂജചെയ്തതുനിമിത്തമായാണ് അദ്ദേഹത്തിന് ഈ ശിവലിംഗം ലഭിച്ചത് എന്നു വിശ്വസിക്കുന്നു. രാജാവ് ഇന്ന് കാണുന്ന സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിച്ചു, ക്ഷേത്രം പണിതു പൂജ നടത്തിപോന്നുവെന്നാണ് വിശ്വാസം.

 

ക്ഷേത്രനിര്‍മ്മിതി

 


ദീര്‍ഘചതുരാകൃതിയിലാണ് ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് തട്ടുകളായി നിര്‍മ്മിച്ചിരിക്കുന്ന ശ്രീകോവിലും അതിനുമുന്‍പിലുള്ള വളരെവലിപ്പമേറിയ നമസ്കാര മണ്ഡപവും മനോഹരമാണ്. നമസ്കാരമണ്ഡപത്തില്‍ പണ്ട് ശ്രീരാമചന്ദ്രന്‍ പൂജ ചെയ്തുവെന്നാണ് വിശ്വാസം. ആയതിനാല്‍ ഇവിടെ ഭക്തര്‍ക്ക് പ്രവേശനമില്ല. ഏഴുനിലകളുളള രാജഗോപുരത്തോടുകൂടിയ ക്ഷേത്രമാണ് ഉണ്ടായിരുന്നതെന്നും ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് ഇത് നശിപ്പിക്കപ്പെട്ടുവെന്നും ചരിത്രരേഖകള്‍ പറയുന്നു. ടിപ്പു ക്ഷേത്രത്തിന് തീയിട്ടപ്പോള്‍ തീയണയ്ക്കാനായി ഓടിയെത്തിയ് മുസ്ളീങ്ങളാണ് . ഹൈന്ദവര്‍ ടിപ്പുവിനെ പേടിച്ച് പുറത്തിറങ്ങിയില്ല. അതുകാരണം ഇന്നും ക്ഷേത്രത്തില്‍ കൂട്ടമണിയടിച്ചാല്‍ മുസ്ളീങ്ങള്‍ക്ക് പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ട്

OTHER SECTIONS