കര്‍ക്കടകവാവിന് ഇരട്ടിഫലം

By subbammal.08 Aug, 2018

imran-azhar

പൂര്‍വ്വികരായ സമസ്ത പിതൃക്കള്‍ക്കും വേണ്ടിയാണ് കര്‍ക്കടകവാവുബലിയിടുന്നത്. കര്‍ക്കടകവാവുദിവസം ചെയ്യുന്ന ഏതൊരു പിതൃകര്‍മ്മത്തിനും ഇരട്ടിഫലമാണ്. വര്‍ഷത്തില്‍ രണ്ടു വാവുകളാണ് പ്രധാനം. തുലാമാസത്തിലെയും കര്‍ക്കടകത്തിലെയും. അതില്‍ കര്‍ക്കടവാവിനാണ് ഏറ്റവും പ്രാധാന്യം. ഇന്നേ ദിവസം തര്‍പ്പണം ചെയ്യുന്നതിലൂടെ എത്ര കടുത്ത പിതൃദോഷവും മാറും. ജലസാന്നിദ്ധ്യമുളള വിഷ്ണു, ശിവ ക്ഷേത്രങ്ങളില്‍ തര്‍പ്പണം ചെയ്യുന്നത് ഉത്തമമാണ്. വാര്‍ഷിക ബലി പുനരാരംഭിക്കാന്‍ ഉത്തമവും കര്‍ക്കടകത്തിലെ അമാവാസിയാണ്.

OTHER SECTIONS