പുല്‍പ്പളളിയിലെ രാമായണകഥകളുറങ്ങുന്ന പുരാതനമായ സീതാ ദേവി ക്ഷേത്രം

ചരിത്രവും ഐതീഹ്യവും ഏറെയുള്ള ക്ഷേത്രത്തിലേക്ക് രാമായണ മാസത്തില്‍ വിശ്വാസികളുടെ ഒഴുക്കാണ്

author-image
parvathyanoop
New Update
പുല്‍പ്പളളിയിലെ രാമായണകഥകളുറങ്ങുന്ന പുരാതനമായ സീതാ ദേവി ക്ഷേത്രം

നിറഞ്ഞ പച്ചപ്പും തേയിലക്കാടും കടന്ന് അകത്തേക്ക് ചെന്നാല്‍ ഭക്തിയുടെയും വിശ്വാസത്തിന്റെയും കഥകളുറങ്ങുന്ന പഴമയുടെ പ്രതീകമായ വയനാട് പുല്‍പ്പള്ളിയിലെ സീത ലവ കുശ ക്ഷേത്രം.കേരളത്തിലെ ഏറ്റവും പുരാതനമായ സീതാ ദേവി ക്ഷേത്രം കൂടിയാണ് ഇത്. ചരിത്രവും ഐതീഹ്യവും ഏറെയുള്ള ക്ഷേത്രത്തിലേക്ക് രാമായണ മാസത്തില്‍ വിശ്വാസികളുടെ ഒഴുക്കാണ്.സീതാദേവിയും മക്കളായ ലവകുശന്മാരും ഒരുമിച്ചുള്ള ക്ഷേത്രം. അതാണ് പുല്‍പ്പള്ളി നഗര കേന്ദ്രത്തിലെ ഈ ആരാധനാലയത്തിന്റെ പ്രത്യേകത.

ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാ ദേവിയെ കാട്ടില്‍ ഉപേക്ഷിച്ചു പോയപ്പോള്‍ ദേവി പുല്‍പ്പള്ളിയിലെ വാത്മീകി ആശ്രമത്തില്‍ അഭയം പ്രാപിച്ചുവെന്നും അവിടെ വച്ച് ലവകുശന്മാര്‍ക്ക് ജന്മം നല്‍കി എന്നുമാണ് ഐതിഹ്യം.വാല്‍മീകി തപസ്സ് ചെയ്തെന്നു കരുതപ്പെടുന്ന മുനിപ്പാറയും രാമായണം രചിച്ച ആശ്രമവും ലവകുശന്മാര്‍ കളിച്ച വളര്‍ന്ന സ്ഥലമെന്ന് കരുതുന്ന ശിശുമലയും എല്ലാം ഇന്നും സംരക്ഷിച്ചു പോരുന്നുണ്ട്.രാമന്‍ സീതയുടെ ശുദ്ധി തെളിയിക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ ദുഃഖിതയായ സീതയെ മാതാവ് ഭൂമി പിളര്‍ന്ന് സ്വീകരിച്ച ചേടാറ്റിന്‍ കാവും ഐതീഹ്യ പെരുമകളില്‍ മറ്റൊന്ന്.

രാമായണ മാസാചരണം നടക്കുന്ന വേളയില്‍ സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി വിശ്വാസികളാണ് അനുഗ്രഹം തേടി പുല്‍പ്പളളിയിലേക്ക് എത്തുന്നത്.വയനാട് ജില്ലയില്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ ഒരു പുരാതനമായ ക്ഷേത്രമാണ് സീതാദേവി-ലവ-കുശ ക്ഷേത്രം. കേരളത്തില്‍ സീതാദേവിയും ലവ - കുശന്‍മാരും പ്രധാന പ്രതിഷ്ഠയായിട്ടുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. രാമായണ മഹാകാവ്യവുമായി ബന്ധപ്പെട്ടുള്ള നിരവധി സ്ഥലങ്ങള്‍ പുല്‍പ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുണ്ട്.

ത്രേതായുഗത്തി ശ്രീരാമനാല്‍ പരിത്യക്തയായ സീതാദേവി പുല്‍പ്പള്ളിയില്‍ എത്തിച്ചേര്‍ന്നുവെന്നും വാല്മീകി മഹര്‍ഷിയാല്‍ കണ്ടെത്തപ്പെട്ട ദേവി ലവ - കുശന്മാര്‍ക്ക് വാല്മീകി ആ ശ്രമത്തില്‍ വച്ച് ജന്മം നല്‍കിയെന്നും വിശ്വസിക്കപ്പെടുന്നു. ആശ്രമക്കൊല്ലിയെന്ന സ്ഥലത്ത് ഇന്നും ആശ്രമമുണ്ട്. രാമായണത്തിലെ ഇടങ്ങളെന്നു പൊതുവേ പറയാമെങ്കിലും സീതാ ദേവി തന്നെയാണ് ഇവിടുത്തെ കഥകളുടെയെല്ലാം തുടക്കവും ഒടുക്കവും. ശ്രീരാമന്‍ ഉപേക്ഷിച്ചതു മുതല്‍ പിന്നീട് വാല്മികിയെ കണ്ടുമുട്ടുന്നതും ആശ്മമത്തിലെ ജീവിതവും കുഞ്ഞുങ്ങളുമെല്ലാമായി ബന്ധപ്പെട്ട ഇടങ്ങള്‍ ഇവിടെയുണ്ട്.

വെറും കഥകള്‍ മാത്രമായി തളളിക്കളയുവാന്‍ സാധിക്കാത്ത തരത്തിലുള്ള വിസ്മയങ്ങള്‍ ഈ സ്ഥലങ്ങള്‍ക്കുണ്ട് എന്നാണ് കരുതപ്പെടുന്നത്.സീതയെ രാമന്‍ ലക്ഷ്മസഹായത്തോടെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കഥകള്‍ പറയുന്നത്. ഈ കഥകളില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്ന ഇടം മുത്തങ്ങയ്ക്ക് സമീപത്തായാണ് ലക്ഷ്മണന്‍ സീതയെ ഉപേക്ഷിച്ചത് എന്നാണ്. ഇവിടെ കണ്ട വലിയ ആല്‍ മരത്തിനു സമീപം സീതയെ ഇരുത്തി ലക്ഷ്മണ്‍ മടങ്ങുകയായിരുന്നുവത്രെ. ഇവിടെയിരുന്നു കണ്ണുനീര്‍ വാര്‍ത്ത സീതായ ദേവിയുടെ കണ്ണീരില്‍ നിന്നുണ്ടായതാണ് ഇവിടുത്തെ ജലാശയം എന്നാണ് മറ്റൊരു വിശ്വാസം. പൊന്‍കുഴി എന്നാണിത് അറിയപ്പെടുന്നത്.

ജനങ്ങളുടെ അപവാദം ഭയന്ന് സഹോദരന്‍ ലക്ഷ്മണനോട് ഉപേക്ഷിക്കുവാന്‍ രാമന്‍ കല്പിച്ച സീതയാണ് ഇവിടെയുള്ളത്. ഇവിടെ കാട്ടില്‍ ഒരു ആല്‍മര ചുവട്ടില്‍ സീതയെ ഇരുത്തി ലക്ഷ്മണ്‍ മടങ്ങിയെന്നും അവിടെ വെച്ചു വാല്കിമി സീതയെ കണ്ടെത്തി തന്റെ ആശ്രമത്തിലേക്ക് കൊണ്ടു പോയെന്നുമണ് വിശ്വാസം. പടിഞ്ഞാറ് ദിശയിലേക്ക് ദര്‍ശനമായ ലവ കുശന്മാരെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ശംഖുംചക്രവുമേന്തിയ അഭയ വരദായിനിയാണ് ഇവിടുത്തെ സീതാ ദേവി. മുനികുമാരന്മാരായ ഇവരെ മുരിക്കന്മാര്‍ എന്ന പേരിലാണ് ഇവിടെ ആരാധിക്കുന്നത്.

പുല്ലില്‍പള്ളികൊണ്ട പുല്‍പ്പള്ളി

വാല്കിമി സീതയെ തന്റെ ആശ്രമത്തിലേക്ക് കൊണ്ടു പോകുമ്പോള്‍ അവര്‍ ഗര്‍ഭിണിയായിരുന്നു. ആ ആശ്രമത്തില്‍ വെച്ച് അതിന്റെ പരിമിതമായ സൗകര്യങ്ങളില്‍ പുല്ലില്‍ കിടന്നാണ് സീതാദേവി ലവകുശന്മാര്‍ക്ക് ജന്മം നല്കിയതത്രെ. ഇങ്ങനെ പുല്ലില്‍ പള്ളികൊണ്ട ഇടമാണ് പുല്‍പ്പള്ളി എന്നായത് എന്നാണ് വിശ്വാസം.

ശിശുമല

സീതയുടെയും ലവകുശന്മാരുടെയുമായി നിരവധി ഇടങ്ങള്‍ ഇനിയും ഇവിടെയുണ്ട്. ആശ്രമത്തിനു പരിസരത്തായി ലവകുശന്മാര്‍ കളിച്ചു വളര്‍ന്ന ഇടം ശിശുമലയെന്നാണ് അറിയപ്പെടുന്നത്.

ചേടാറ്റിന്‍ കാവ്..

പുല്‍പ്പള്ളി സീതാദേവി ലവ കുശ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി അറിയപ്പെടുന്ന ഇടമാണ് ചേടാറ്റിന്‍ കാവ്. സീതാദേവി ക്ഷേത്രത്തിലെ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ ഇവിടെയെത്തി തൊഴുത് പ്രാര്‍ത്ഥിക്കണമെന്നാണ് വിശ്വാസം. ഇവിടെ വെച്ചാണ് സീതാ ദേവി ഭൂമി ദേവിയില്‍ വിലയം പ്രാപിച്ചതെന്ന് കരുതപ്പെടുന്നത്. ദിഗ്വിജയത്തിനായി ശ്രീരാമന്‍ അയച്ച യാഗാശ്വത്തെ ലവകുശന്മാര്‍ പിടിച്ചുകെട്ടിയത്രെ. അതിനെ സ്വതന്ത്രമാക്കുവാന്‍ വന്ന ശ്രീരാമന്‍ സീതയെ കണ്ടുവെന്നും അവിടെ വെച്ച് വീണ്ടും ശുദ്ധി തെളിയിക്കണമെന്നും ആവശ്യപ്പെട്ടുവത്രെ.

ഇതില്‍ മനംനൊന്ത സീതാ ദേവി തന്റെ മാതാവായ ഭൂമിയോട് തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഭൂമി പിളര്‍ന്ന് താഴേക്കു പോയത്രെ. ഓടിയെത്തിയ രാമന് സീതയുടെ മുടിയുടെ അറ്റത്ത് മാത്രമേ പിടുത്തം കിട്ടിയുള്ളുവെന്നാണ് വിശ്വാസം. അങ്ങനെ സീതയുടെ മുടി അഥവാ ജഡ രാമന്റെ കയ്യില്‍ അവശേഷിച്ച ഇടമാണ് ജഡയറ്റ കാവ് ആയി മാറിയതെന്നാണ് വിശ്വാസം. ഇവിടം പിന്നീട് ചേടാറ്റിന്‍കാവ് ആയി മാറി.

വാല്‍മീകി താമസിച്ചിരുന്നത്

വാല്‍മീകി താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ആശ്രമ പ്രദേശവും ഇവിടെ പുണ്യ ഇടമായി കണക്കാക്കുന്നു. ലളിതമായ ഒരു ആശ്രമത്തറയും വിളക്കു വയ്ക്കുന്ന ഇടവും ഇവിടെ കാണാം. ഇതിനു സമീപം തന്നെയാണ് വാല്മികി തപസ്സു ചെയ്തിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന മുനിപ്പാറയുള്ളത്. ചേടാറ്റിന്‍കാവിനു സമീപത്ത് തന്നെയാണ് ഈ രണ്ട് ഇടങ്ങളും സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ എപ്പോഴും രണ്ടു പൂക്കള്‍ കാണുന്ന മന്ദാര വൃക്ഷവും പ്രസിദ്ധമാണ്. ലവനെയും കുശനെയും സൂചിപ്പിക്കുന്നതാണ് ഈ രണ്ട് പൂക്കള്‍ എന്നാണ് വിശ്വാസം.

ചെതലയവും ഇരുളവും

മുന്‍പ് പറഞ്ഞതുപോലെ സീതാ ദേവിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വേറെയും ഇടങ്ങള്‍ ഇവിടെയുണ്ട്. ചെതലയവും ഇരുളലയവും അതില്‍ ചിലത് മാത്രമാണ്. സീതയ്ക്ക് ആലയം തീര്‍ത്ത ഇടം സീതാലയം ആയിരുന്നുവെന്നും അത് പിന്നീട് ചെതലയം ആയി മാറിയെന്നാണ് വിശ്വാസം. ഇരുളില്‍ സീത സമയം ചിലവഴിച്ച ഇടം ഇരുളമായി മാറിയെന്നും കഥകള്‍ പറയുന്നു.

ലക്ഷ്മണന്‍ ഉപേക്ഷിച്ച മുത്തങ്ങ

സീതയെ രാമന്‍ ലക്ഷ്മണ്‍റെ സഹായത്തോടെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കഥകള്‍ പറയുന്നത്. ഈ കഥകളില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്ന ഇടം മുത്തങ്ങയ്ക്ക് സമീപത്തായാണ് ലക്ഷ്മണന്‍ സീതയെ ഉപേക്ഷിച്ചത് എന്നാണ്. ഇവിടെ കണ്ട വലിയ ആല്‍ മരത്തിനു സമീപം സീതയെ ഇരുത്തി ലക്ഷ്മണ്‍ മടങ്ങുകയായിരുന്നുവത്രെ. ഇവിടെയിരുന്നു കണ്ണുനീര്‍ വാര്‍ത്ത സീതായ ദേവിയുടെ കണ്ണീരില്‍ നിന്നുണ്ടായതാണ് ഇവിടുത്തെ ജലാശയം എന്നാണ് മറ്റൊരു വിശ്വാസം. പൊന്‍കുഴി എന്നാണിത് അറിയപ്പെടുന്നത്.

ജഡയറ്റ കാവ്

പുല്‍പ്പള്ളി സീതാദേവി ലവ കുശ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി അറിയപ്പെടുന്ന ഇടമാണ് ചേടാറ്റിന്‍ കാവ്. സീതാദേവി ക്ഷേത്രത്തിലെ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ ഇവിടെയെത്തി തൊഴുത് പ്രാര്‍ത്ഥിക്കണമെന്നാണ് വിശ്വാസം. ഇവിടെ വെച്ചാണ് സീതാ ദേവി ഭൂമി ദേവിയില്‍ വിലയം പ്രാപിച്ചതെന്ന് കരുതപ്പെടുന്നത്. ദിഗ്വിജയത്തിനായി ശ്രീരാമന്‍ അയച്ച യാഗാശ്വത്തെ ലവകുശന്മാര്‍ പിടിച്ചുകെട്ടിയത്രെ. അതിനെ സ്വതന്ത്രമാക്കുവാന്‍ വന്ന ശ്രീരാമന്‍ സീതയെ കണ്ടുവെന്നും അവിടെ വെച്ച് വീണ്ടും ശുദ്ധി തെളിയിക്കണമെന്നും ആവശ്യപ്പെട്ടുവത്രെ.

ഇതില്‍ മനംനൊന്ത സീതാ ദേവി തന്റെ മാതാവായ ഭൂമിയോട് തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഭൂമി പിളര്‍ന്ന് താഴേക്കു പോയത്രെ. ഓടിയെത്തിയ രാമന് സീതയുടെ മുടിയുടെ അറ്റത്ത് മാത്രമേ പിടുത്തം കിട്ടിയുള്ളുവെന്നാണ് വിശ്വാസം. അങ്ങനെ സീതയുടെ മുടി അഥവാ ജഡ രാമന്റെ കയ്യില്‍ അവശേഷിച്ച ഇടമാണ് ജഡയറ്റ കാവ് ആയി മാറിയതെന്നാണ് വിശ്വാസം. ഇവിടം പിന്നീട് ചേടാറ്റിന്‍കാവ് ആയി മാറി.

lavakuzha temple pulpally seethadevi temple wayanad