ഉച്ചകഴിഞ്ഞ് ആലിനെ പ്രദക്ഷിണം ചെയ്യരുത്

By subbammal.28 Jun, 2018

imran-azhar

അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത് സര്‍വ്വപാപങ്ങളും അകറ്റും എന്നാണ് വിശ്വാസം. പാലാഴി കടഞ്ഞപ്പോള്‍ മഹാലക്ഷ്മിക്കൊപ്പം ജ്യേഷ്ഠാഭഗവതിയും ഉയര്‍ന്നുവന്നുവെന്നും എന്നാല്‍ ആരും ജ്യേഷ്ഠാഭഗവതിയെ കൈയേറ്റില്ലെന്നും ത്രിമൂര്‍ത്തികളിടപെട്ട് ദേവിയോട് ആല്‍മരച്ചുവട്ടില്‍ ഇരുന്നുകൊളളാന്‍ പറഞ്ഞെന്നുമാണ് വിശ്വാസം. പിന്നീട് വ്യവസ്ഥപ്രകാരം ശനിയാഴ്ചകളില്‍ മഹാലക്ഷ്മി ദേവി ആല്‍മരച്ചുവട്ടിലെത്താന്‍ തുടങ്ങിയെന്നും ഐതിഹ്യമുണ്ട്. ശനിദശാകാലത്ത് ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുന്നത് ഉത്തമമാണ്. എന്നാല്‍ ഉച്ച കഴിഞ്ഞും രാത്രിയിലും ആല്‍മരത്തെ പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നും വിശ്വാസമുണ്ട്.