തിരുവോണപ്പുലരിയില്‍ കുളിച്ചുതൊഴുത്...പൂക്കളമിട്ട്

By ബി.ആര്‍. ശുഭലക്ഷ്മി.10 Aug, 2017

imran-azhar

ഓണം കേരളീയരുടെ ദേശീയോത്സവമാണ്. തിരുവോണപുലരിയില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് പൂജാമുറിയില്‍ നിലവിളക്കു കത്തിച്ച് തൊഴുന്നു. തുടര്‍ന്ന് മുറ്റത്ത് പൂക്കളമിടുന്നു. പത്ത ുനിറത്തിലുളള പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കി നടുവില്‍ ഗണപതിയെയും തൃക്കാക്കരയപ്പനെയും വയ്ക്കുന്നു. ഗണപതിയെന്ന് സങ്കല്പിച്ച് ചാണകം ഉരുട്ടിയെടുത്ത് നടുവില്‍ ഒരു തുളസ ിപ്പൂവ് കുത്തിവയ്ക്കുകയാണ് പതിവ്.

 

 

പിന്നീട് കുടുംബസമേതം ക്ഷേത്രദര്‍ശനം.അതുകഴിഞ്ഞുവന്നാല്‍ പ്രാതല്‍. കുട്ടികളും മറ്റും പൂക്കളമൊരുക്കുന്പോള്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ പ്രാതല ിനുളള വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ടാവും. ഇഡ്ഡലി, ദോശ, സാന്പാര്‍, ചട്നി, രസവട, ഉഴുന്നുവട, വാഴപ്പഴം തുടങ്ങിയവയാണ് ഓണദിനത്തിലെ പ്രാതല്‍ വിഭവങ്ങളില്‍ പ്രധാനികള്‍.

 

 

 

 

പ്രാതല്‍ കഴിഞ്ഞാല്‍ കുട്ടികള്‍ കളികളിലേക്കും പുരുഷന്മാര്‍ ചങ്ങാതിക്കൂട്ടങ്ങളിലേക്കും സ്ത്രീകള്‍ ഓണസദ്യ ഒരുക്കാനുളള തിരക്കിലേക്കും വ്യാപൃതരാകുന്നു.

 

 

 

 

 

തിരുവോണസദ്യ വിളന്പേണ്ട സമയമുണ്ട്. ആ സമയത്ത് സദ്യ വിളന്പേണ്ട സ്ഥലം വൃത്തിയാക്കി ജലം തളിച്ച് ശുദ്ധിവരുത്തി നിലവിളക്ക് കൊളുത്തിവച്ച് അതിനുമുന്നില്‍ തൂശനിലയിട്ട് ആ ഇലയിലാണ് ആദ്യം വിളന്പുക. സമീപത്തായി ഒരു കിണ്ടിയിലോ മൊന്തയിലോ തുളസിയിലയിട്ട വെളളം വയ്ക്കണം. തുടര്‍ന്ന് അംഗങ്ങളെ കണക്കാക്കി മൂന്നോ അഞ്ചോ ഏഴോ (ഒറ്റസംഖ്യയില്‍) ഇലയിടണം. (നിലത്തിരുന്ന് ഉണ്ണുന്നതാണ് ശരിയായ രീതി). തൂശനില തന്നെ ഇടണം. ഇലയുടെ തുന്പ് ഇടതുവശത്ത് വരത്തക്കവണ്ണമാണ് ഇടാന്‍. അതിലേക്ക് വിഭവങ്ങള്‍ ക്രമത്തില്‍ വിളന്പണം.കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് വേണം സദ്യയുണ്ണാന്‍. ഇടയ്ക്ക് എഴുന്നേല്‍ക്കാന്‍ പാടില്ല. വിളന്പിയെടുക്കാന്‍ പാകത്തിന് വിഭവങ്ങള്‍ കൈയെത്തുംദുരത്ത് എടുത്തുവയ്ക്കണം. പരസ്പരം വിളന്പിക്കൊടുത്ത് സന്തോഷത്തോടെയാവണം ഊണ്. ഇലയില്‍ തന്നെ പായസം ഒഴിച്ച് കഴിക്കണം. പഴം ചേര്‍ത്തുകുഴച്ച് പായസം കഴിക്കുന്നതാണ് മലയാളിയുടെ ശീലം. ചിലര്‍ പപ്പടം ചേര്‍ത്തും കഴിക്കാറുണ്ട്. രസമോ മോരോ കൂട്ടി ഒരുപിടി ചോറു കൂടി കഴിച്ച് സദ്യ അവസാനിപ്പിക്കാം.