ഗൃഹസ്ഥര്‍ ഭസ്മം ചാര്‍ത്തുന്പോള്‍

By SUBHALEKSHMI B R.10 Nov, 2017

imran-azhar

ക്ഷേത്രത്തിലോ വീട്ടിലോ വച്ച് തിലകം ചാര്‍ത്തുന്പോള്‍ അതിന്‍റെ നിയമങ്ങള്‍ പാലിക്കാറുണ്ടോ? ചന്ദനം, ഭസ്മം, കുങ്കുമം തുടങ്ങിയവ ചാര്‍ത്തുന്പോള്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഗൃഹസ്ഥര്‍ ഭസ്മം ചാര്‍ത്തുന്പോള്‍ ഇടത്തുനിന്ന് വലത്തേക്ക് നീട്ടി വേണം കുറി വരയ്ക്കാന്‍. ഭസ്മം ശിവനാണ്. ലൌകികജീവിതം ത്യജിച്ചവരാണ് ഭസ്മം ധരിക്കുന്നതെങ്കില്‍ നെറ്റിയില്‍ ഇടത്തുനിന്ന് വലത്തേക്ക് മൂന്ന് വരകളായി കുറിവരയ്ക്കണം.

 

ചന്ദനം മഹാവിഷ്ണുവാണ്.ആയതിനാല്‍ ചന്ദനം ധരിക്കേണ്ടത് നെറ്റിയുടെ മധ്യത്തിലായി ഗോപിക്കുറിയായി വേണം. കുങ്കുമം ദേവിയാണ്. പുരികങ്ങളുടെ മധ്യത്തില്‍ ചെറിയ വൃത്താകൃതിയില്‍ വേണം കുങ്കുമം തൊടാന്‍.

 

ഭസ്മം ധരിച്ച് മുകളില്‍ കുങ്കുമം തൊട്ടാല്‍ ശിവശക്തി സംയോഗമായും ചന്ദനക്കുറിക്ക് മേല്‍ കുങ്കുമം ചാര്‍ത്തുന്നത് വിഷ്ണു~ലക്ഷ്മീ സംയോഗമായും ഭസ്മത്തിനുമേല്‍ ചന്ദനവും അതിന്മേല്‍ കുങ്കുമവും ചാര്‍ത്തുന്നത് ത്രിപുരസുന്ദരീ സാന്നിധ്യമായും കണക്കാക്കുന്നു.പിന്നെ ചൂണ്ടുവിരല്‍ കൊണ്ട് തിലകം തൊടാനും പാടില്ല. മോതിരവിരല്‍ കൊണ്ടുവേണം തിലകം തൊടാന്‍.

OTHER SECTIONS