മണ്ണാറശാല അമ്മയുടെ കഥ

By SUBHALEKSHMI B R.10 Apr, 2018

imran-azhar

മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ നടത്തുന്നത് അന്തര്‍ജ്ജനങ്ങളാണ്. പൂജാരിണിയായ ഈ അന്തര്‍ജ്ജനത്തെ വല ിയമ്മ എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രധാനപൂജകളെല്ലാം ഈ അമ്മയാണ് നടത്തുക. കന്നി , തുലാം മാസത്തിലെ ആയ ില്യത്തോടനുബന്ധിച്ചുളള 12 ദിവസത്തെ വിശേഷാല്‍ പൂജകള്‍, സര്‍പ്പബലി, ഇല്ലത്തും നിലവറയിലും അപ്പൂപ്പന്‍കാവിലും നൂറും പാലും നല്‍കല്‍ തുടങ്ങിയവയും വലിയമ്മയുടെ കാര്‍മ്മകത്വത്തിലാണ്. ഇല്ലത്തില്‍ വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിര്‍ന്ന അംഗമാണ് മണ്ണാറശാല അമ്മയായി മാറുക. ഇങ്ങനെ അമ്മയ്ക്ക് ഈ സ്ഥാനം ലഭിച്ചതിന് പിന്നില്‍ ഒരു കഥയുണ്ട്. പണ്ട് ക്ഷേത്രത്തിലെ എല്ലാ പൂജകളും പുരുഷന്മാര്‍ തന്നെയാണ് നടത്തിയിരുന്നത്. ഒരിക്കല്‍ കന്നിയിലെ ആയില്യത്തിന് തലേ ദിവസം പൂജാരിയായിരുന്ന നന്പൂതിരിക്ക് അശുദ്ധി വന്നു. ഉച്ചപൂജ നടത്താന്‍ ആളില്ല. അപ്പോള്‍ ഇല്ലത്തെ അന്തര്‍ജ്ജനം കഠിനമായി പ്രാര്‍ത്ഥിച്ചു. ആയില്യ പൂജ മുടങ്ങരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. അപ്പോള്‍ ഉച്ചപൂജയും ആയില്യപൂജയും അന്തര്‍ജ്ജനം നടത്തട്ടെ എന്ന് അശരീരി വന്നു. അതനുസരിച്ച് അവര്‍ പൂജകള്‍ ചെയ്തു. പിന്നീടങ്ങോട്ട് എല്ലാ പൂജകളും ആ അമ്മ ചെയ്യുകയും ലൌകികജീവിതം വെടിഞ്ഞ് പൂജയും വ്രതവുമായി കഴിഞ്ഞതോടെ വലിയമ്മ എന്ന് അറിയപ്പെടാന്‍ തുടങ്ങുകയും ചെയ്തു. ശ്രീദേവി അന്തര്‍ജ്ജനമായിരുന്നു ആദ്യത്തെ അമ്മ. എന്നാല്‍ മണ്ണാറശാല അമ്മയായി ഏറെക്കാലം ജീവിച്ചത് സാവിത്രി അന്തര്‍ജ്ജനമാണ്. ആ അമ്മയ്ക്ക് നിരവധി സിദ്ധികളുണ്ടായിരുന്നു. 90 വയസ്സുവരെ ആ അമ്മ ജീവിച്ചു. മണ്ണാറശാല അമ്മ അനുഗ്രഹിച്ച് തരുന്നതെന്തും അത് ഭക്തിയോടെ സ്വീകരിക്കുന്നയാള്‍ക്ക് നന്മ വരുത്തും. ഒരു നോട്ടം പോലും ഭാഗ്യദായകമാണ്.