ത്രിസന്ധ്യയ്ക്ക് അരുതാത്ത കാര്യങ്ങള്‍

By subbammal.02 Jun, 2018

imran-azhar

പകലിനും രാത്രിക്കുമിടയിലുളള സമയമാണ് ത്രിസന്ധ്യ.സൂര്യനസ്തമിച്ച ശേഷം ചന്ദ്രനുദിക്കുന്നതിന് മുന്പുളള സമയമാണിത്. ജ്യോതിഷമതപ്രകാരം ഈ സമയം പ്രാര്‍ത്ഥനയ്ക്ക് മാത്രമുളളതാണ്. ആ സമയത്ത് കിണറ്റില്‍ നിന്ന് വെള്ളം കോരുക, കല്ളില്‍ തുണികള്‍ അടിച്ചു ശബ്ദമുണ്ടാക്കി അലക്കുക, ചെടികളില്‍ നിന്ന് ഇലകളോ ,പൂക്കളോ, കായ്കളോ കിഴങ്ങുകളോ ഒന്നും അടര്‍ത്തിയെടുക്കുക, ഭാര്യാഭര്‍തൃസംഗം എന്നിവ പാടില്ല. ആധുനിക കാലത്ത് ഇവയ്ക്കെന്ത് പ്രസക്തി എന്നു തോന്നാമെങ്കിലും ഇവയില്‍ ചിലതില്‍ കഴന്പുണ്ട്. ഉദാഹരണം. തുണി അലക്കല്‍. സന്ധ്യാസമയത്ത് തുണി അടിച്ചലക്കുന്പോള്‍ ആ സമയത്ത് വഴിയേ പോകുന്നയാള്‍ക്ക് മനസ്സിലാകും വീട്ടമ്മ തുണിയലക്കുന്ന തിരക്കിലാണ്. ഇരുട്ടുപരക്കുന്ന സമയമാണെങ്കില്‍ അതുവഴി പോകുന്ന മോഷ്ടാവിന് ഈ തക്കം മുതലാക്കാം. പിന്നെ പണ്ടു കാലത്ത് കുളത്തിലോ, തോട്ടിലോ അതുമല്ലെങ്കില്‍ തൊടിയിലെ കിണറ്റില്‍ നിന്ന് വെളളം കോരിയോ മറ്റോ ആണ് അലക്ക്. സന്ധ്യയ്ക്ക് കുളത്തിലും തോട്ടിലുമൊക്കെ പോകുന്നത് അപകടമുണ്ടാക്കും. വഴുതി വീണോ മറ്റോ എന്തെങ്കിലും സംഭവിച്ചാല്‍ ആരും അറിയുകയുമില്ല. പുക്കളും മറ്റും പറിക്കുന്നത് വിലക്കുന്നതും ആപത്തു ഭയന്നാണ്. വല്ല ഇഴജന്തുക്കളോ മറ്റോ കടിക്കാനുളള സാധ്യത കൂടുതലാണ്

OTHER SECTIONS