അ​നി​ഴം നക്ഷത്രക്കാര്‍ ആരോഗ്യം സൂക്ഷിക്കണം

By webdesk.18 Sep, 2018

imran-azhar

വിദേശയാത്രയ്ക്ക് അവസരം. വിവാഹാദികാര്യങ്ങളില്‍ തീരുമാനമെടുക്കും. ആരോഗ്യം തൃപ്തികരമാകില്ള. സാന്പത്തികരംഗം ഏറ്റക്കുറച്ചിലുകളായിരിക്കും. സന്താനമില്ളാത്ത ദന്പതികള്‍ക്ക് ഈ വര്‍ഷാവസാനം വരെ തടസ്സമായിരിക്കും. സുഹൃത്തുക്കളില്‍ ചിലര്‍ ശത്രുക്കളെപ്പോലെ പെരുമാറും. ചിങ്ങത്തില്‍ തൊഴില്‍ രംഗത്ത് നന്നായി ശോഭിക്കും.എന്നാല്‍ പരിശ്രമമനുസരിച്ച് പരിഗണന കിട്ടുകയില്ള. ബന്ധുക്കളെക്കൊണ്ട് ദു:ഖിക്കും. വീടിന് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. കന്നിയില്‍ ആരോഗ്യം മെച്ചപ്പെടും. ഉദ്യോഗസ്ഥര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും സ്ഥാനമാനാദികള്‍ ലഭിക്കും. സാന്പത്തികമായി മെച്ചപ്പെടും. മാനസികോല്ളാസത്തിന് ധനം ചെലവാക്കും. തുലാമാസം വക്കീലന്മാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ വാക്ചാതുര്യത്താല്‍ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റും. കലാകാരന്മാര്‍ക്ക് അംഗീകാരം. ശത്രുക്കളുടെമേല്‍ വിജയം നേടും. വൃശ്ചികത്തില്‍ അന്യനുണ്ടാകുന്ന വേദനമാനിക്കാതെയുള്ള പ്രവൃത്തികള്‍ ചെയ്യും. കാര്‍ഷികമേഖലയിലുള്ളവര്‍ക്ക് ഉല്പന്നങ്ങള്‍ നഷ്ടപ്പെടും. മൂത്രസംബന്ധമായ രോഗങ്ങളുണ്ടാകും. ധനുവില്‍ മാനസിക ബുദ്ധിമുട്ടുമൂലം ദേശാന്തര ഗമനം നടത്തും. സംഗീതത്തിലും മറ്റും ആത്മസംതൃപ്തി കണ്ടെത്തും. കുടുംബത്തില്‍ കലഹമുണ്ടാകും. അനുചിതചിന്തകളാല്‍ മാനസികബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. മകരത്തില്‍ കൌശലം കാട്ടി അന്യനെ പറ്റിയ്ക്കുക നിമിത്തം നിയമപ്രശ്നങ്ങള്‍ നേരിടും. കച്ചവടക്കാര്‍ കപടത കാട്ടി ധനം സന്പാദിക്കാന്‍ ശ്രമിക്കും. പ്രവൃത്തിയും വാക്കും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരിക്കില്ള. കുംഭത്തില്‍ സാന്പത്തിക നില മെച്ചപ്പെടും. തൊഴിലില്‍ ശ്രദ്ധ കൂടും. സാന്പത്തിക രംഗം പുഷ്ടിപ്പെടും. കിട്ടാക്കടം കിട്ടും. ശത്രുക്കളുമായി രമ്യതയില്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പുനരാരംഭിക്കാന്‍ കഴിയും. ഹോട്ടല്‍ ബിസ്സിനസ്സുകാര്‍ക്ക് നേട്ടം. മീനത്തില്‍ പൌരാണികക്ഷേത്ര ദര്‍ശനം നടത്തും. ആദ്ധ്യാത്മിക ചിന്ത സ്വാധീനിക്കപ്പെടും. ഉദരസംബന്ധരോഗത്താല്‍ ബുദ്ധിമുട്ടും. മേടത്തില്‍ രോഗാവസ്ഥയില്‍ നിന്നും മുക്തി. ശത്രുക്കളുടെ മേല്‍ വിജയം. ഈശ്വരചിന്തകളില്‍ മന:സമാധാനം കണ്ടെത്തും. ഇടവത്തില്‍ അപകടങ്ങളില്‍ നിന്നും ഈശ്വരാനുഗ്രഹത്താല്‍ രക്ഷനേടും. വക്കീലന്മാര്‍ വാക്ചാതുര്യത്തില്‍ ശോഭിക്കും. മിഥുനത്തില്‍ സര്‍ക്കാരില്‍ നിന്നും പ്രതികൂല കത്തിടപാടുകള്‍. മൂത്രാശയരോഗങ്ങളുള്ളവര്‍ക്ക് രോഗവര്‍ദ്ധനവ്. സാന്പത്തിക നഷ്ടം. കര്‍ക്കടകത്തില്‍ ഭാര്യയുടെ സന്പത്ത് അധീനതയില്‍ വരും. ഈശ്വരവിശ്വാസം കൂടും.

പരിഹാരം: ശാസ്താവിന് നീരാജനം മാസത്തില്‍ ഒരു ശനിയാഴ്ച, വരാഹമൂര്‍ത്തിയ്ക്ക് പാല്‍പ്പായസം അനിഴം നാളില്‍, സുബ്രഹ്മണ്യന് ഷഷ്ഠിനാളില്‍ അര്‍ച്ചന.

OTHER SECTIONS