ചി​ത്തിര നക്ഷത്രക്കാര്‍ ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കണം

By webdesk.07 Sep, 2018

imran-azhar

 ദൈവാധീനം ഇല്ളാത്തകാലമായതിനാല്‍ ചിങ്ങം, തുലാം, വൃശ്ചികം, മാസങ്ങളൊഴിച്ച് മറ്റു മാസങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കും. സാന്പത്തികനേട്ടവും, കുടുംബത്തില്‍സംതൃപ്തിയും ഉണ്ടാകുക, സ്ഥാനമാനങ്ങള്‍ ലഭിക്കുക, കീഴ്ജീവനക്കാരുടെയോ ഭൃത്യന്മാരുടെയോ സഹായസഹകരണങ്ങള്‍ ഉണ്ടാവുക എന്നീ ഗുണഫലഹങ്ങള്‍ കുറഞ്ഞും ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളില്‍ ദു;ഖം, സാന്പത്തികനഷ്ടം ഇഷ്ടജനങ്ങളുടെ വേര്‍പാടിലുള്ള മനോവേദന തൊഴില്‍ രംഗത്തുണ്ടാകുന്ന തടസ്സങ്ങള്‍. സ്ഥാനമാനങ്ങലിലുണ്ടാകുന്ന നഷ്ടം, ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നീ ദോഷഫലങ്ങള്‍ കൂടുതലായും അനുഭവിക്കും. ചിങ്ങത്തില്‍ ഉദ്യോഗസ്ഥന്മാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉന്നതവ്യക്തികളുടെ അഭിനന്ദനവും സ്ഥാനലബ്ധിയും ലഭിക്കും. ആരോഗ്യം മെച്ചമായിരിക്കും. അഭീഷ്ടങ്ങള്‍ സാധിക്കും. സുഖവും സംതൃപ്തിയും ഉണ്ടാകും. ആജ്ഞാനുവര്‍ത്തികളുകളുണ്ടാകും. കന്നിയില്‍ സാന്പത്തികനഷ്ടം. പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും സ്ഥാനചലനം. ബന്ധുക്കളുടെ വിരോധം ഉണ്ടാകും. പനി, ഉദരരോഗം എന്നിവയാല്‍ ക്ളേശമനുഭവിക്കും. തുലാത്തില്‍ നഷ്ടപ്പെട്ട ധനം തിരികെ കിട്ടും. കുടുംബത്തില്‍ സുഖവും സന്തോഷവും ഉണ്ടാകും. കലാകാരന്മാര്‍ക്ക് സമയം അനുകൂലമായിരിക്കും. മുന്‍കോപം നിയന്ത്രിക്കുന്നത് നന്നായിരിക്കും. വൃശ്ചികത്തില്‍ കൌശലത്തോടുകൂടി കാര്യങ്ങള്‍ നടത്തും. നിയമപ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ഉറ്റസുഹൃത്തുകളെപ്പോലും വഞ്ചിക്കാന്‍ മടിക്കില്ള. ധനുവില്‍ ശത്രുക്കളുമായി രമ്യതയിലാകും. കുറച്ചു നാളായി അനുഭവിച്ചുകൊണ്ടിരുന്ന രോഗാവസ്ഥയ്ക്ക് ആശ്വാസം ഉണ്ടാകും. ധനവരവ് മെച്ചപ്പെടും. പൊതുപ്രവര്‍ത്തകര്‍ വാക്സാമര്‍ത്ഥ്യത്താല്‍ ജനപ്രീതി സന്പാദിക്കും. മകരത്തില്‍ എന്‍ജിനീയറിംഗുമായി ബന്ധപ്പെട്ട ജോലിയിലും ക്രയവിക്രയത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. കൌശലത്തോടെ കാര്യങ്ങള്‍ ചെയ്യും. കുംഭത്തില്‍ സ്ത്രീകളുടെ സഹായത്താല്‍ ധനം നേടും. സാഹിത്യം, ചിത്രരചന എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിനന്ദനം ലഭിക്കും. ഭാര്യയും സന്താനങ്ങളുമായി കലഹിക്കും. മീനത്തില്‍ ശത്രുക്കളും മിത്രങ്ങളായി മാറും. രോഗാവസ്ഥയ്ക്ക് മാറ്റമുണ്ടാകും. സ്വന്തം ആഗ്രഹങ്ങളെ ത്യജിച്ചും മറ്റുള്ളവരെ സഹായിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ മേലധികാരികളുടെ പ്രശംസയ്ക്ക് പാത്രീഭുതരാകും. മേടത്തില്‍ പൊതുപ്രവര്‍ത്തകര്‍ പ്രവര്‍ത്തനവൈകല്യത്താല്‍ ജനവിരോധം നേടും. സാന്പത്തികനഷ്ടം സംഭവിക്കും. ഇടവത്തില്‍ സന്താനങ്ങളില്ളാത്തവര്‍ക്ക് സന്താനയോഗമുണ്ടാകും. സന്താനങ്ങളാല്‍ സന്തോഷമനുഭവിക്കും. ഭാര്യയുമായി അകന്നു കഴിയുന്നതിനിടവരും. സര്‍ക്കാരില്‍ നിന്നും ദോഷകരമായ നടപടികള്‍ ഉണ്ടാകും. കുടുംബത്തില്‍ കലഹം ഉണ്ടാകും. മിഥുനത്തില്‍ വ്യാപാരികള്‍ക്ക് തൊഴിലില്‍ അഭിവൃദ്ധിയുണ്ടാകും. കലാകാരന്മാര്‍ക്കും കന്പ്യൂട്ടര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അംഗീകാരം ലഭിക്കും. കര്‍ക്കടകത്തില്‍ ആരോഗ്യം മെച്ചപ്പെടും. ഉന്നതപരീക്ഷകളില്‍ വിജയം കൈവരിക്കും. ഭൂമിസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. സുഖസൌകര്യം മെച്ചപ്പെടുത്തുന്നതിനാവശ്യമെന്നു കാണുന്ന വസ്തുക്കള്‍ സ്വന്തമാക്കും.

പരിഹാരം: മഹാഗണപതിക്ക് ഭാഗ്യസൂക്താര്‍ച്ചന, ഹനുമാന്‍ സ്വാമിയ്ക്ക് വെറ്റിലമാല, ശങ്കരനാരായണസ്വാമിക്ക് എണ്ണയും ഹാരവും എന്നിവ വഴിപാടായി നല്‍കുക.

OTHER SECTIONS