മകം നക്ഷത്രക്കാര്‍ വഞ്ചിതരാകാതെ നോക്കണം

By webdesk.31 Aug, 2018

imran-azhar

ഗുണദോഷസമ്മിശ്രമായിരിക്കും പുതുവര്‍ഷം. സ്ഥാനമാനാദികളിലുള്ള നഷ്ടം, സാന്പത്തിക നഷ്ടം കാര്യതടസ്സം, ശാരീരിക ബുദ്ധിമുട്ടുകള്‍ സന്താനങ്ങളുമായി കലഹം, ബന്ധുക്കളാലുള്ള വഞ്ചന, അവിചാരിത അപകടം തുടങ്ങിയ ദോഷഫലങ്ങളും സജ്ജനങ്ങളുടെയും ഉന്നതന്മാരുടെയും സഹായം സര്‍ക്കാരില്‍ നിന്നും സഹായലബ്ധി, സന്താനങ്ങളില്ളാത്തവര്‍ക്ക് സന്താനലബ്ധി. ശാരീരികവും മാനസികവുമായ സന്തോഷമനുഭവിക്കുക,. സാന്പത്തികമായ നേട്ടമുണ്ടാവുക എന്നീ ശുഭഫലങ്ങളും അനുഭവിക്കും. ചിങ്ങത്തില്‍ കുടുംബത്തില്‍ നിന്നോ സ്ത്രീകള്‍ മുഖാന്തിരമോ സാന്പത്തികനേട്ടമുണ്ടാകും.ഉദ്യമങ്ങളിലെല്ളാം വിജയം വരിക്കും. ശത്രുക്കളുമായി രമ്യതയില്‍ വര്‍ത്തിക്കും. മുന്‍കോപം നിയന്ത്രിക്കേണ്ടിയിരിക്കുന്നു. കന്നിയില്‍ പൊതുവെ ഐശ്വര്യപൂര്‍ണ്ണമായ ജീവിതമായിരിക്കും. എന്നാല്‍ ശാരീരികബുദ്ധിമുട്ടുകള്‍ അലട്ടിക്കൊണ്ടിരിക്കും. മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാകുന്ന രീതിയില്‍ സംസാരിക്കും. സാന്പത്തിക നഷ്ടമുണ്ടാകും. വഞ്ചിക്കപ്പെടാതെ ശ്രദ്ധിക്കണം. തുലാത്തില്‍ മനസ്സിന് സന്തോഷമുണ്ടാക്കുന്ന അവസരങ്ങള്‍ പലതവണയുണ്ടാകും. വീട് വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനാദികള്‍ ലഭിക്കും. അലങ്കാരവസ്തുക്കളില്‍ താല്പര്യം കൂടും. ശത്രുഭയം മനസ്സിനെ അലട്ടും. വൃശ്ചികത്തില്‍ കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ക്രൂര പ്രവര്‍ത്തികള്‍ മടികൂടാതെ ചെയ്യുകയും എപ്പോഴും അന്യരുടെ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യും. ഉദരസംബന്ധമോ, നയനസംബന്ധമോ ആയ രോഗങ്ങള്‍ പിടിപെടും. ധനുവില്‍ സന്താനങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടാകുന്ന ഉയര്‍ച്ചയില്‍ സന്തോഷിക്കും. വാഹനം വാങ്ങാന്‍ സാധിക്കും. മാനഹാനിയും ധനനഷ്ടവും ഉണ്ടാകും. അപകടസാദ്ധ്യതയുള്ളതിനാല്‍ സൂക്ഷിക്കണം. മകരത്തില്‍ ഭാര്യയും സന്താനങ്ങളുമായി കലഹിക്കും. സന്താനങ്ങളുടെ പരീക്ഷാവിജയത്തില്‍ സന്തോഷിക്കും. പനി, ശിരോവേദന തുടങ്ങിയവ അലട്ടിക്കൊണ്ടിരിക്കും. കുംഭത്തില്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ടതായ ആനുകൂല്യങ്ങള്‍കിട്ടും. ഹോട്ടല്‍ ബിസിനസ്സുകാര്‍ക്കും ലോഹക്കച്ചവടം നടത്തുന്നവര്‍ക്കും അഭിവൃദ്ധിയും ലാഭവും ഉണ്ടാകും. സ്ത്രീകളുടെ സഹായത്താല്‍ ധനം സന്പാദിക്കും. സാഹിത്യാദികലകളില്‍ ഉള്ളവര്‍ക്ക് പ്രശസ്തിയും പ്രചോദനവും ലഭിക്കും. മീനത്തില്‍ അന്യനു ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യും. ജോലിയില്‍ നിന്ന് കഴിവതും ഒഴിഞ്ഞുനില്‍ക്കും. സന്താനങ്ങളുടെ ശ്രേയസ്സില്‍ സന്തോഷിക്കും. പൊതുപ്രവര്‍ത്തകര്‍ വാക്സാമര്‍ത്ഥ്യത്താല്‍ ഉന്നതസ്ഥാനങ്ങളും പൊതുജനഅംഗീകാരവും നേടിയെടുക്കും. ഇടവത്തില്‍ കര്‍മ്മരംഗത്ത് ഉയര്‍ച്ചയും അംഗീകാരവും ലഭിക്കും. ഭൂമിവാങ്ങാനുദ്ദേശിക്കുന്നവരുടെ ആഗ്രഹം നടക്കും. മിഥുനത്തില്‍ ഭാര്യയുമായി കലഹിക്കും. സാന്പത്തികനഷ്ടം ഉണ്ടാകും. ഉഷ്ണരോഗം പിടിപെടും. ഔഷധമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലാഭേച്ഛയോടുകൂടി പ്രവര്‍ത്തിക്കും. കര്‍ക്കടകത്തില്‍ നിര്‍ഭയനായി പ്രവര്‍ത്തിക്കും. മറ്റുള്ളവര്‍ക്ക് ദ്രോഹമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ മടി കാണിക്കുകയില്ള. സാന്പത്തികനഷ്ടങ്ങളുണ്ടാകും. ബന്ധുക്കളുടെ വിരോധം സന്പാദിക്കും. ജ്വരം പിടിപെടും.