തി​രു​വാ​തിരക്കാര്‍ക്ക് വി​ദേ​ശ​യാ​ത്ര

By webdesk.24 Aug, 2018

imran-azhar

പുതുവര്‍ഷം ശുഭസൂചകമായി കാണുന്നില്ള. തന്‍റെ പ്രവൃത്തികള്‍ ഒന്നും പൂര്‍ണ്ണഫലപ്രാപ്തി ഉണ്ടാകാന്‍ കഴിയാതെ വരും. കര്‍മ്മമണ്ഡലം പൊതുവെ തടസ്സം നിറഞ്ഞതായിരിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ലഭിക്കും. കളത്രത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഭൂസ്വത്ത് അന്യാധീനപ്പെടാന്‍ ഇടയാക്കും. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. ചിങ്ങത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനലബ്ധി. സാന്പത്തിക നേട്ടവും കുടുംബസ്വത്തും ലഭിക്കും. സന്തോഷം ഉണ്ടാകും. ശത്രുക്കളുടെമേല്‍ വിജയം നേടും. വാഹനം വാങ്ങും. കന്നിയില്‍ സന്താനങ്ങളില്ളാത്തവര്‍ക്ക് സന്താനയോഗവും സന്താനങ്ങളെക്കൊണ്ട് സന്തോഷവും ലഭിക്കും. ഭാര്യയുമായി അകന്നു കഴിയേണ്ടി വരും. ഹൃദയസംബന്ധരോഗമുള്ളവര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. തുലാത്തില്‍ പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ട് ശത്രുക്കള്‍ ഉണ്ടാകും. പ്രമേഹ രോഗികള്‍ക്ക് രോഗവര്‍ദ്ധനയുണ്ടാകും. മാനസിക പിരിമുറുക്കം അനുഭവപ്പെടും. സന്താനങ്ങളെക്കൊണ്ട് സന്തോഷം അനുഭവിക്കും. വൃശ്ചികത്തില്‍ ശത്രുക്കളുമായി രമ്യതയില്‍ വരും. ഔദ്യോഗികരംഗത്ത് ശോഭിക്കുവാനും നേട്ടങ്ങള്‍ ഉണ്ടാക്കാനും സാധിക്കും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണ്. സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കും. ധനുവില്‍ ഇടവിട്ടിടവിട്ട് യാത്രകള്‍ ചെയ്യേണ്ടതായി വരും. ഉദ്യോഗസ്ഥന്മാര്‍ക്ക് സ്ഥലം മാറ്റത്തിന് യോഗമുണ്ട്. ഉദരസംബന്ധരോഗത്താല്‍ ക്ളേശമനുഭവിക്കേണ്ടിവരും. മകരത്തില്‍ ഉദ്യോഗത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം നിറവേറും. വിദേശയാത്രയ്ക്കുയോഗം കാണുന്നു. കുടുംബത്തില്‍ കലഹം ഉണ്ടാകാനിടയുണ്ട്. സ്വന്തം പ്രവൃത്തികളാല്‍ മറ്റുള്ളവര്‍ ബുദ്ധിമുട്ടേണ്ടിവരും. കുംഭത്തില്‍ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ ശരിയായി ചെയ്യണമെന്ന് നിര്‍ബന്ധം കാണിക്കും. സ്ത്രീകള്‍ മുഖേന ധനം ലഭിക്കുന്നതിന് യോഗമുണ്ടാകും. എഴുത്തുകാര്‍ക്ക് എഴുതുന്നതിന് പ്രചോദനം ലഭിക്കും. മീനത്തില്‍ ഉദ്യോഗത്തില്‍ ശോഭിക്കും. പുതുതായി വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴി തുറന്നു കിട്ടും. ലോഹങ്ങളുടെയോ ഹോട്ടലുകളുടെയോ ജോലിയുമായി ബന്ധപ്പെട്ടവര്‍ക്ക് ശുഭസമയമാകുന്നു. മേടത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് അനുകൂലസമയമാകുന്നു. സ്ഥാനബഹുമാനാദികള്‍ ലഭിക്കും. ദീര്‍ഘനാളായി രോഗാവസ്ഥയിലായിരുന്നവര്‍ക്ക് രോഗശാന്തി ലഭിക്കും. ആഗ്രഹിക്കുന്ന വസ്തുക്കള്‍ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. അവിചാരിത അപകടസാദ്ധ്യതയുള്ളതിനാല്‍ കരുതിയിരിക്കണം. ഇടവത്തില്‍ നിര്‍ഭയനായി തന്‍റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും. ബന്ധുക്കളുടെ വിരോധം സന്പാദിക്കും. അവിചാരിത സാന്പത്തിക നഷ്ടമുണ്ടാകും. മിഥുനത്തില്‍ ശത്രുക്കളുടെ ശല്യം ഉണ്ടാകും. ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചാലും അംഗീകരിക്കപ്പെടുകയില്ള. തന്‍റെ പ്രവൃത്തികള്‍ മൂലം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. സാന്പത്തിക രംഗം ഭദ്രമായിരിക്കും. കര്‍ക്കടകത്തില്‍ സഹപ്രവര്‍ത്തകരാല്‍ വഞ്ചിതരാകും. കഠിനമായ വാക്കുകള്‍ പറയുക നിമിത്തം സഹോദരങ്ങള്‍ പോലും ശത്രുതയിലാകും. സദാഭയത്തോടുകൂടി പെരുമാറും. ശാരീരിക ബുദ്ധിമുട്ടുകളും സാന്പത്തിക നഷ്ടവും ഉണ്ടാകും.
പരിഹാരം: തിരുവാതിര നാളില്‍ ഗണപതിക്ക് കൂട്ടുഗണപതിഹോമവും ശിവന് കൂട്ടുമൃത്യുജ്ഞയഹോമവും ചെയ്യുക. തിരുവാതിര നാളില്‍ അരയാലിനെ 7 പ്രദക്ഷിണം വയ്ക്കുന്നതും ശിവക്ഷേത്ര ദര്‍ശനവും നന്ന്.

OTHER SECTIONS