ഉ​ത്തൃ​ട്ടാ​തിക്ക് പ്രശസ്തി

By webdesk.01 10 2018

imran-azhar

സാന്പത്തികനേട്ടം, തൊഴില്‍ രംഗത്ത് പ്രശസ്തി, പിതാവിന് പിതൃബന്ധുക്കള്‍ക്കും ക്ഷേമം. പിതൃസ്വത്ത് ലഭിക്കുക. ശത്രുക്കളുമായി രമ്യതയില്‍ കഴിയുക, സ്വന്തം കീര്‍ത്തിയും യശ്ശസ്സും ഉയര്‍ത്താന്‍ കഴിയുംവിധം ധര്‍മ്മപ്രവൃത്തികള്‍ ചെയ്യുക എന്നീ ഗുണഫലങ്ങള്‍ കുടുംബത്തില്‍ പലവിധ അരിഷ്ടതകള്‍, മാതൃബന്ധുവിന്‍റെ വിരഹത്തില്‍ ദു:ഖിക്കും. വ്യാപാരികള്‍ വ്യാപാരത്തിലുള്ള വൈകല്യത്താല്‍ നിയമനടപടികള്‍ നേരിടും. സ്ത്രീകള്‍ക്ക് ഗര്‍ഭാശയ സംബന്ധമായ ചികിത്സ വേണ്ടി വരും. ചിങ്ങത്തില്‍ ശത്രുക്കളുടെമേല്‍ വിജയം നേടും. രോഗാവസ്ഥയില്‍ നിന്നും മുക്തി. ഭാര്യയും സന്താനങ്ങളുമായി കലഹിക്കും. സാന്പത്തിക നഷ്ടം ഉണ്ടാകും. ഭൂമി വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. കന്നിയില്‍ അയല്‍ക്കാരുമായും ബന്ധുക്കളുമായും കലഹിക്കും. സാന്പത്തികമായി മെച്ചപ്പെടും. ഉദരരോഗത്താല്‍ ബുദ്ധിമുട്ടും. തുലാത്തില്‍ നിയമനടപടികള്‍ക്ക് വിധേയനാകും. കുടുംബത്തില്‍ കലഹം ഉണ്ടാകും. ശത്രുഭയത്താല്‍ പലപ്പോഴും വീടുവിട്ടു നില്‍ക്കും. വൃശ്ചികത്തില്‍ ദാനധര്‍മ്മാദികളിലും ഈശ്വരാദികാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. ധനുവില്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിന് സന്നദ്ധത കാണിക്കും. സാന്പത്തിക ലബ്ധിയുണ്ടാകും. രക്തസമ്മര്‍ദ്ദവും ഉഷ്ണരോഗവും ഉണ്ടാകും. മകരത്തില്‍ വിവാഹം ആലോചിക്കുന്നവര്‍ക്ക് വിവാഹയോഗമുണ്ടാകും. ഉന്നതവിദ്യാഭ്യാസവും സന്പത്തുമുള്ള ഭാര്യയെ ലഭിക്കും. സ്വജനവിരഹത്താല്‍ ദു:ഖിക്കും. കുംഭത്തില്‍ ഹോട്ടല്‍ ബിസ്സിനസ്സുകാര്‍ക്ക് കച്ചവടത്തില്‍ അഭിവൃദ്ധിയും സന്പത്തും നേടാനാകും വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കാത്തതു നിമിത്തം ശത്രുക്കള്‍ ഉണ്ടാകും. ഹൃദ്രോഗമുള്ളവര്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. മീനത്തില്‍ പുതിയ വീട് വാങ്ങാനാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയത്തിലെത്തിക്കും. പുതിയ സുഹൃത്തുക്കളെയുണ്ടാക്കും. ആരോഗ്യം മെച്ചപ്പെടും. മേടത്തില്‍ സകലവിധ സുഖസൌകര്യങ്ങളും അനുഭവിക്കാന്‍ ശ്രമിക്കും. സ്ത്രീകളാല്‍ വഞ്ചിതനാകും. സാന്പത്തിക നഷ്ടമുണ്ടാകും. മാനസിക നില മോശമാകും. ഇടവത്തില്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും സ്ഥാനമാനാദികള്‍ ലഭിക്കും. കേസുകളില്‍ വിജയം. വിദേശത്തു പോകാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. ധനലാഭം ഉണ്ടാകും. മിഥുനത്തില്‍ തൊഴില്‍ രംഗത്ത് നഷ്ടമുണ്ടാകും. സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടും. സന്താനങ്ങളുടെ പ്രവൃത്തിയില്‍ ദു:ഖിക്കും. കര്‍ക്കടകമാസം അന്യര്‍ക്കു ദോഷമുണ്ടാകുന്നവിധത്തില്‍ പ്രവര്‍ത്തിക്കും. ശത്രുക്കളെ ജയിക്കാന്‍ കുറുക്കുവഴികള്‍ തേടും. ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കും.
പരിഹാരം: ഉത്തൃട്ടാതി നാളില്‍ ഗണപതി ഹോമവും, ശിവന് മൃത്യുജ്ഞയഹോമവും ആയില്യനാളില്‍ നാഗര്‍ക്ക് നൂറുംപാലും മഹാനാഗക്ഷേത്രത്തില്‍ വാര്‍ഷികമായി ദര്‍ശനവും വഴിപാടുകളും നടത്തുക.

OTHER SECTIONS