തുളസി ഐശ്വര്യവും ആരോഗ്യവും നല്‍കും

By sruthy sajeev .16 Mar, 2017

imran-azhar


കേരളത്തിലെ മിക്ക ഹൈന്ദവ വീടുകളിലും ഉറപ്പായും ഉണ്ടായിരുന്ന സസ്യമാണ് തുളസി. തുളസിത്തറയെന്ന പേരില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ ഇതിനുണ്ടായിരുന്നു. നിത്യവും രാവിലെ കുളിച്ച് തുളസിത്തറയില്‍ ദീപം വയ്ക്കല്‍ എന്നൊരു പതിവു തന്നെയുണ്ടായിരുന്നു മുന്‍പ്. എന്നാല്‍ ഇന്ന് അതൊക്കെ അന്യം നിന്നു പോയിരിക്കുന്നു. തുളസിച്ചെടിയുടെ മാഹാത്മ്യം പറഞ്ഞാല്‍ തീരുന്നതല്ല.

 

പൂജാദികര്‍മ്മങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത തുളസിയെ ദര്‍ശിക്കുന്നതും, സ്പര്‍ശിക്കുന്നതും, തുളസീഗന്ധമേല്‍ക്കുന്നതുപോലും പുണ്യവും ആരോഗ്യകരവുമാണ്. പുലര്‍കാലത്ത് കുളികഴിഞ്ഞ് തുളസിത്തറയില്‍ ദീപം തെളിച്ച തുളസിയെ വന്ദിച്ച് പ്രദിക്ഷണം ചെയ്ത് ശുഭകാര്യങ്ങള്‍ക്കിറങ്ങിയാല്‍ ഉന്മേഷവും പ്രസരിപ്പുണ്ടാകും.

 

തുളസീവന്ദനം കഴിഞ്ഞ് സ്ത്രീകള്‍ ഒരു തുളസിക്കതിര്‍ മുടിയില്‍ ചൂടുന്നത് ഐശ്വര്യത്തിനുത്തമമാണ്. ആരോഗ്യത്തില്‍ തന്നെ കാതലായ മാറ്റം വരുന്നതിനൊപ്പം മനസ്‌സുഖവും ലഭിക്കും. മനസ്‌സിന് ശാന്തിയും സമാധാനവും ഉണ്ടാകും.

 

 

OTHER SECTIONS