മനശ്ശാന്തി ലഭിക്കാന്‍

By parvathyanoop.21 06 2022

imran-azhar

മാനസിക അസ്വസ്ഥത, ദുഃഖ ദുരിതങ്ങള്‍, ആശങ്ക, വിഷാദം എന്നിവ അനുഭവിക്കുന്നവര്‍ക്ക് അത്ഭുതകരമായ ആശ്വാസം നല്കുന്ന ദിവ്യസ്തുതിയാണ് ശിവധ്യാനം. സംഹാരമൂര്‍ത്തി, ക്ഷിപ്രകോപി എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന മഹാദേവന്‍ അങ്ങേയറ്റം അലിവുള്ള ഭക്തവത്സലനുമാണ്. പൂര്‍വജന്മാര്‍ജ്ജിത പാപങ്ങള്‍പോലും കഴുകിക്കളയാന്‍ ഭക്തരെ സഹായിക്കുന്ന ശ്രീപരമേശ്വരന്‍ ഏത് ആപത്തില്‍ നിന്നും നമ്മെ കാത്ത് രക്ഷിക്കും.

 

എപ്പോഴും അപകടങ്ങളില്‍ നിന്നും രക്ഷിച്ച് ദീര്‍ഘായുസ് നല്‍കി ഭക്തരെ അനുഗ്രഹിക്കുന്ന രോഗനാശകനായ വൈദ്യനാഥന്റെ ശാന്തസങ്കല്പത്തിലുള്ള ഈ ധ്യാന ശ്ലോകം നിത്യേന അഞ്ച് പ്രാവശ്യം ജപിക്കുക. മന:ശാന്തിക്ക് ഏറ്റവും ഗുണകരമാണിത്. ശ്ലോകത്തിന്റെ അര്‍ത്ഥം മനസിലാക്കി ശാന്തരൂപിയായിരിക്കുന്ന ശിവനെ സങ്കല്പിച്ച് എന്നും ഈ ധ്യാന ശ്ലോകം ജപിച്ചു നോക്കൂ; അത്ഭുതകരമായ ഫലസിദ്ധി അനുഭവിച്ചറിയാം.

 


ധ്യാനശ്ലോകം ജപിച്ച ശേഷം ഓം നമഃ ശിവായ പഞ്ചാക്ഷരമന്ത്രവും 108 വീതവും എന്നും ജപിക്കുക.

ധ്യാനശ്ലോകം
ബിഭ്രദ്ദോര്‍ഭി: കുഠാരം
മൃഗമഭയവരൗ
സുപ്രസന്നോ മഹേശ:
സര്‍വ്വാലങ്കാരദീപ്ത:
സരസിജനിലയോ
വ്യാഘ്രചര്‍മ്മാത്തവാസാ:
ധ്യേയോ മുക്താപരാഗാമൃതരസകലിതാ
ദ്രിപ്രഭ: പഞ്ചവക്ത്ര:
സ്ത്യക്ഷ:കോടീരകോടീഘടിത
തുഹിതരോചിഷ്
ക്കലാതുംഗമൗലി:

(മഴു, മാന്‍ , അഭയം, വരദം എന്നിവ 4 കൈകളില്‍ ധരിച്ചിരിക്കുന്നവനും സര്‍വ്വാലങ്കാരഭൂഷിതനും പ്രസന്നവദനനും താമരപ്പൂവില്‍ ഇരിക്കുന്നവനും പുലിത്തോല്‍ ധരിക്കുന്നവനും അമൃതരസത്തില്‍ കുഴച്ച മുത്തുകളുടെ പൊടി കൊണ്ടു തീര്‍ത്ത പര്‍വ്വതം പോലെ ശോഭിക്കുന്നവനും അഞ്ച് മുഖങ്ങളോട് കൂടിയവനും മൂന്ന് കണ്ണുകളുള്ളവനും കിരീടാഗ്രത്തില്‍ ചന്ദ്രക്കലയോട് കൂടിയവനുമായ മഹാദേവനെ ധ്യാനിക്കുന്നു)

 

 

OTHER SECTIONS