മൂന്നു ജന്മങ്ങളിലെയും പാപം അകന്ന് മോക്ഷം ലഭിക്കുവാന്‍

ഈ ജപങ്ങള്‍ നടത്തുന്നവര്‍ തടസങ്ങള്‍ അകലുന്നതിന് നിത്യവും ഗണേശ ഗായത്രികൂടി ജപിക്കണം

author-image
parvathyanoop
New Update
മൂന്നു ജന്മങ്ങളിലെയും പാപം അകന്ന് മോക്ഷം ലഭിക്കുവാന്‍

ശിവന് ഏറ്റവും പ്രിയപ്പെട്ടത് കൂവളത്തില കൊണ്ടുള്ള അര്‍ച്ചനയാണ്. ഒരു ഞെട്ടില്‍ തന്നെ മൂന്ന് ഇലകളോട് കൂടിയ കൂവളത്തില ശിവന്റെ മൂന്ന് നേത്രങ്ങള്‍ക്ക് സമാനമായാണ് കരുതുന്നത്. ഏഴ് ദിവസമോ. പതിനാല് ദിവസമോ, ഇരുപത്തൊന്ന് ദിവസമോ തുടര്‍ച്ചയായി ശിവന് കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തിയാല്‍ ഭയം ആപത്ത് മുതലായവ അകന്ന് പോകും.

വൈദ്യനാഥനായ ശിവന് കുവളത്തില സമര്‍പ്പിച്ചാല്‍ മൂന്നു ജന്മങ്ങളിലെയും പാപം അകന്ന് മോക്ഷം ലഭിക്കുമെന്ന് ശിവപുരാണം പറയുന്നു. മൂന്നിതളുകള്‍ ചേര്‍ന്നതാണ് കുവളത്തിന്റെ ഒരു ഇലഎന്നാണ് സങ്കല്പം. ഈ മൂന്ന് ഇലകളും മഹാദേവന്റെ മൂന്ന് കണ്ണുകളും അവ മൂന്നും ശ്രീപാര്‍വ്വതി, ഗണപതി, സുബ്രഹ്മണ്യന്‍ എന്നിവരുമായാണ് കരുതുന്നത്. പഞ്ചഭൂതങ്ങളുടെ അധിപനാണ് ശിവന്‍. അതിനാല്‍ നമഃശിവായ എന്ന പഞ്ചാക്ഷരി ജപിക്കുന്നവരുടെ സര്‍വ്വപാപങ്ങളും അകലും.

ഗീത, ഗോവിന്ദന്‍, ഗായത്രി എന്നിവരുടെ ഒപ്പമാണ് ശിവപ്രിയങ്കരിയായ ഗംഗയുടെ സ്ഥാനം. ഈ നാല് ഗ കാരങ്ങള്‍ മനസ്സിലുള്ളവര്‍ക്ക് ഭഗവാനില്‍ ലയിക്കാം. ഇവയില്‍ ഏറ്റവും പ്രധാനം ഗായത്രിയാണ്. ശിവഗായത്രി ജപിച്ചാല്‍ കുടുംബസമാധാനം സമ്പത്ത് എന്നിവയുണ്ടാകും. ശിവ ഗായത്രിക്കൊപ്പം ഗൗരീ ഗായത്രിയും ജപിക്കുന്നത് നല്ലതാണ്. താഴെ കൊടുത്തിരിക്കുന്ന ഗൗരീ ഗായത്രികളില്‍ ഇഷ്ടമുള്ള ഒന്ന് തിരഞ്ഞെടുത്ത് ജപിച്ചാല്‍ മതി. ഈ ജപങ്ങള്‍ നടത്തുന്നവര്‍ തടസങ്ങള്‍ അകലുന്നതിന് നിത്യവും ഗണേശ ഗായത്രികൂടി ജപിക്കണം.

ഗണേശ ഗായത്രി

ഓം ഏകദന്തായ വിദ്മഹേ

വക്രതുണ്ഡായ ധീമഹി:

തന്നോ ബുദ്ധി പ്രചോദയാത്

ശിവഗായത്രി

ഓം പഞ്ചവക്ത്രായ വിദ്മഹേ

മഹാദേവായ ധീമഹി

തന്നോ രുദ്ര:പ്രചോദയാത്

ഗൗരി ഗായത്രി (1)

ഓം സുഭഗായൈ ച വിദ്മഹേ

കാമമാലായൈ ധീമഹി

തന്നോ ഗൗരി പ്രചോദയാത്

ഗൗരി ഗായത്രി (2)

ഓം സുഭഗായൈ വിദ്മഹേ

ഹൈമവ ത്യേ ധീമഹി

തന്നോ ഗൗരി പ്രചോദയാത്.

.

sivan koovalathila