കേതുഗ്രസ്ത ചന്ദ്രഗ്രഹണം ഇന്ന്

By webdesk.27 Jul, 2018

imran-azhar

ഇന്ന് കേതുഗ്രസ്ത ചന്ദ്രഗ്രഹണം. രാത്രി 11.05 മുതല്‍ പുലര്‍ച്ചെ 3.49 വരെയാണ് ഗ്രഹണം. അതുകാരണം പദ്മനാഭസ്വാമി േക്ഷത്രം, ശ്രീകണ്ഠേശ്വരം േക്ഷഷത്രം എന്നിവിടങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെ 4.30നേ നട തുറക്കൂ. ആറ്റുകാല്‍, കരിക്കകം, പഴവങ്ങാടി എന്നിവിടങ്ങളില്‍ േക്ഷത്രം തുറക്കുന്നതിന് മുന്പ് ഗ്രഹണം അവസാനിക്കുന്നതിനാല്‍ നട അടച്ചിടില്ളെന്ന് കേഷത്രം ഭാരവാഹികള്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ് േക്ഷത്രങ്ങളില്‍ പൂജാ സമയങ്ങളില്‍ മാറ്റമുണ്ടാകില്ളെന്ന് അധികൃതര്‍ പറഞ്ഞു. ശ്രീകണ്ഠേശ്വരം ദുര്‍ഗ്ഗാദേവി കേഷത്രം, ഋഷിമംഗലം ശ്രീകൃഷ്ണ കേഷത്രം, പത്മതീര്‍ത്ഥക്കരയിലെ നവഗ്രഹ േക്ഷത്രം തുടങ്ങിയ സന്നിധികളില്‍ നാളെ രാവിലെ ഗ്രഹണദോഷ പരിഹാര പൂജകള്‍ ആരംഭിക്കും. ശ്രീകണ്ഠേശ്വരം ദുര്‍ഗ്ഗാേക്ഷത്രത്തിലെ നവഗ്രഹ കേഷത്രത്തില്‍ നടക്കുന്ന പൂജകള്‍ക്ക് കേക്ഷത്രം മേല്‍ശാന്തി ബാലകൃഷ്ണന്‍ പോറ്റി മുഖ്യ കാര്‍മികത്വം വഹിക്കും. 21~ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണിത്. ഡല്‍ഹിയില്‍ രാത്രി 10.44നു ഗ്രഹണം ആരംഭിക്കും. 1.51നായിരിക്കും പൂര്‍ണ്ണ ഗ്രഹണം. 2.43ന് അവസാനിക്കും. ഇന്ത്യയില്‍ മൂന്നു മണിക്കൂര്‍ ഗ്രഹണം ദൃശ്യമാകും. ഓസ്ട്രേലിയ, ഏഷ്യ, റഷ്യയുടെ വടക്കു ഭാഗങ്ങള്‍ ഒഴികെ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്കയുടെ കിഴക്ക്, അന്‍റാര്‍ട്ടിക്ക എന്നിവിടങ്ങളിലെല്ളാം ഗ്രഹണം ദൃശ്യമാകും.

ചസൂര്യനും ചന്ദ്രനും ഇടയ്ക്ക് നേര്‍രേഖയില്‍ ഭൂമി വരുന്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രനില്‍ സൂര്യപ്രകാശം വീഴാത്ത വിധം ഭൂമി മറയ്ക്കുന്ന തോടെ ഗ്രഹണമായി. കഴിഞ്ഞ ജനുവരി 31ന് ബ്ളൂമുണ്‍, ബ്ളഡ് മൂണ്‍, സൂപ്പര്‍ മൂണ്‍ എന്നീ മൂന്ന് പ്രതിഭാസങ്ങള്‍ ഒരുമിച്ച് വന്നിരുന്നു. മൂന്നും അപൂര്‍വമല്ളെങ്കിലും അവ മൂന്നും ഒരുമിച്ച് സംഭവിക്കുന്നത് അത്യപൂര്‍വമാണ്.

ഗ്രഹണത്തിന്‍െറ മദ്ധ്യകാലം രാത്രി 1 മണി 51 മിനിട്ടാണ്. സ്പര്‍ശം ഉത്രാടം നക്ഷത്രത്തിലും മദ്ധ്യമോക്ഷങ്ങള്‍ തിരുവോണം നക്ഷത്രത്തിലുമാണ് സംഭവിക്കുന്നത്. ഉപച്ഛായാഗ്രഹണം ഇന്നു രാത്രി 10 മണി 44 മിനിട്ടിന് ആരംഭിക്കും. ഇത് നാളെ പുലര്‍ച്ചെ 4.58ന് അവസാനിക്കും. ഏറെ നേരം നീണ്ടുനില്ക്കുന്ന ഒരു അപൂര്‍വ്വ ചന്ദ്രഗ്രഹണമാണിത്. കേരളത്തില്‍ ഈ ചന്ദ്രഗ്രഹണം ദൃശ്യവും ആചരണീയവുമാണ്. ഗ്രഹണം ദൃശ്യമാകുന്ന സ്ഥലത്തെ ജനജീവിതത്തെ അത് ശകതമായി ബാധിക്കുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. വരുമാനം, തൊഴില്‍, വൈവാഹിക ജീവിതം, ചിന്ത തുടങ്ങിയവയെ ഇത് കൂടുതല്‍ സ്വാധീനിക്കും. രാജ്യത്തിന്‍െറ സാമാന്യസ്ഥിതി, സാന്പത്തിക രംഗം, കാര്‍ഷിക മേഖല, ഭരണകൂടം തുടങ്ങിയവയെയും ഗ്രഹണഫലം ബാധിക്കും. ചന്ദ്രഗ്രഹണം ഉത്രാടം, തിരുവോണം നക്ഷത്രങ്ങളിലായകയാല്‍ കാര്‍ത്തിക, രോഹിണി, ഉത്രം, അത്തം, ഉത്രാടം, തിരുവോണം നക്ഷത്രക്കാര്‍ ദൈവികകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജ്യോതിഷികള്‍ പറയുന്നു. ചന്ദ്രഗ്രഹണം തുടങ്ങി 9 മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കുന്നത് നന്നല്ള. ഗ്രഹണസമയത്ത് ശരീരത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ പൊതുവെ മന്ദഗതിയിലായിരിക്കും. ഗ്രഹണ സമയത്തെ രശ്മികള്‍ക്ക് നേരിയ വിഷാംശവും ഉണ്ടായിരിക്കും. ഗ്രഹണ ശേഷം േക്ഷത്രദര്‍ശനം നടത്തി പ്രത്യേകിച്ച് നവഗ്രഹ പ്രതിഷ്ഠയുള്ള േക്ഷത്രങ്ങളില്‍ വഴിപാടുകള്‍ നടത്തുന്നത് ദോഷശാന്തിക്ക് ഉപകരിക്കുമെന്നും ജ്യോതിഷികള്‍ വ്യക്തമാക്കി.