പൗര്‍ണമിക്കാവില്‍ ഇന്ന് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ

By parvathyanoop.14 06 2022

imran-azhar

തിരുവനന്തപുരം: പൗര്‍ണമിക്കാവ് ബാലഭദ്രാ ദേവീ ക്ഷേത്രത്തില്‍ മഹാകാളികാ യാഗത്തില്‍ ആരാധിച്ച ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ ദേവീ പ്രതിമയുടെ പ്രതിഷ്ഠ ഇന്ന് രാവിലെ 10ന് പൂഞ്ഞാര്‍ മിത്രന്‍ നമ്പൂതിരിരിപ്പാടിന്റേയും ക്ഷേത്ര ദൈവജ്ഞന്‍ മലയിന്‍കീഴ് കണ്ണന്‍ നായരുടേയും മേല്‍ശാന്തി സജീവന്റേയും കാര്‍മ്മികത്വത്തില്‍ നടക്കും.

1350 കിലോ ഭാരവും ആറരയടി ഉയരവുമുള്ള പഞ്ചലോഹ വിഗ്രഹം തയ്യാറാക്കാന്‍ അമ്പത്തൊന്ന് കിലോ വെള്ളിയും അഞ്ച് കിലോ സ്വര്‍ണവും ഭക്തര്‍ സംഭാവനയായി കൊടുത്തതാണ്. ശ്രീകോവിലിലെ ദേവിയുടെ പുറകിലായാണ് പുതിയ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. ഹാലാസ്യ ശിവന് മുന്നില്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത മുരുക വേലും പ്രതിഷ്ഠിക്കുന്നുണ്ട്. മുരുകനും വള്ളിയും ദേവയാനിയുമുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പഞ്ചലോഹ വേലാണ് പൗര്‍ണമിക്കാവില്‍ പ്രതിഷ്ഠിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു

 

OTHER SECTIONS