വടക്കുംനാഥക്ഷേത്രം

By subbammal.19 Apr, 2018

imran-azhar

ദക്ഷിണകൈലാസമെന്ന് അറിയപ്പെടുന്ന ക്ഷേത്രമാണ് തൃശ്ശൂര്‍ ശ്രീ വടക്കുംനാഥ ക്ഷേത്രം. കേരളത്തിലെ 108 ശിവക്ഷേത്രങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന 108 ശിവാലയ സ്തോത്രം എന്ന ഗ്രന്ഥത്തില്‍ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന ക്ഷേത്രമാണിത്. ശക്തന്‍ തന്പുരാന്‍റെ കാലത്താണ് ക്ഷേത്രം ഇന്നുകാണുന്ന രീതിയില്‍ നിര്‍മ്മിച്ചത്. തൃശ്ശൂര്‍ നഗരമധ്യത്തിലുളള തേക്കിന്‍കാട് മൈതാനത്തിന്‍റെ മധ്യഭാഗത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ മതില്‍ക്കെട്ടിനകത്താണ് ക്ഷേത്രം. മതില്‍ക്കെട്ടിനുളളില്‍ 20 ഏക്കറോളം വൃസ്തൃതിയുണ്ട്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങള്‍ പണിതീര്‍ത്തിട്ടുണ്ട്. വടക്കുംനാഥന്‍റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൌണ്ട് എന്നറിയപ്പെടുന്നത്. തേക്കിന്‍കാട് മൈതാനത്താണ് പ്രശസ്തമായ തൃശ്ശൂര്‍ പൂരം നടക്കുന്നത്.

 

ഐതിഹ്യം

 


ഭാര്‍ഗ്ഗവരാമനാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ച ഭാര്‍ഗ്ഗവരാമന്‍ കൈലാസത്തിലെത്തി മഹാദേവനോട് താന്‍ സൃഷ്ടിച്ച ഭൂമിയില്‍ ഭഗവത്സാന്നിധ്യമുണ്ടാകണമെന്ന് അപേക്ഷിച്ചു. എന്നാല്‍, ഭഗവാന്‍ ആദ്യം വിസമ്മതിച്ചു. തുടര്‍ന്ന് പാര്‍വ്വതീദേവി അഭ്യര്‍ത്ഥിച്ചതോടെ സമ്മതിക്കുകയും കൈലാസവാസികളെല്ലാവരെയും കൂട്ടി ഭഗവാന്‍ കുടുംബസമേതം പരശുരാമനൊപ്പം യാത്ര തിരിക്കുകയും ചെയ്തു. ഒരു സ്ഥലത്തെത്തിയപ്പോള്‍ മഹാതേജസ്സ് ദര്‍ശിച്ച രാമന്‍ ഭഗവാനോട് അവിടെ വസിക്കാന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് അവിടെയെത്തിയ ശ്രീ മഹാവിഷ്ണുവിനോട് തന്‍റെ തെക്കുഭാഗത്തിരിക്കാന്‍ പറഞ്ഞ ഭഗവാന്‍ സ്വയം ഒരു ജ്യോതിര്‍ലിംഗമായി വടക്കുഭാഗത്ത് കുടികൊണ്ടു. ക്ഷേത്രമതില്‍ക്കെട്ടിന് പ ുറത്തുളള ആല്‍ത്തറയില്‍ വച്ചാണ് ഇത് സംഭവിച്ചതെന്നും ആ സ്ഥാനമാണ് ശ്രീമൂലസ്ഥാനമെന്ന് അറിയപ്പെടുന്നതെന്നും വിശ്വാസം. ശ്രീമൂലസ്ഥാനത്ത് ഇന്നും ദിവസവും വിളക്കുവയ്പുണ്ട്. ശ്ര ീമൂലസ്ഥാനത്തുനിന്നും ശൈവവൈഷ്ണവതേജസ്സുകളെ ആവാഹിച്ച് പരശുരാമന്‍ തന്നെ ഇന്നു കാണുന്ന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ച യഥാവിധി പൂജകള്‍ കഴിച്ച ശേഷം ക്ഷേത്രത്തിന്‍റെ
വടക്കുകിഴക്കേമൂലയില്‍ അന്തര്‍ദ്ധാനം ചെയ്തു. ഇന്നും അവിടെ പരശുരാമസ്മരണയില്‍ ദീപപ്രതിഷ്ഠ നടത്തുന്നുണ്ട്.

 


ക്ഷേത്രനിര്‍മ്മിതി 
പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്നാല്‍ ആദ്യം കാണുന്നത് ഒരു ശിലയാണ്. കലിശില എന്നറിയപ്പെടുന്ന ഈ ശില ഓരോ ദിവസവും വലുതായിക്കൊണ്ടിരിയ്ക്കുകയാണെന്നും ഇത് ഗോപുരത്തോളം ഉയരം വച്ചാല്‍ അന്ന് ലോകം അവസാനിയ്ക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അതുകഴിഞ്ഞാല്‍ വടക്കുഭാഗത്ത് കൂത്തന്പലം കാണാം. കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്നവയില്‍ വച്ച് ഏറ്റവും വലുതും ലക്ഷണയുക്തവുമായ കൂത്തന്പലമാണിത്. വിശേഷദിവസങ്ങളില്‍ ഇവിടെ കൂത്തും കൂടിയാട്ടവുമുണ്ടാകും. കൂത്തന്പലത്തിലെ ശില്പങ്ങള്‍ വളരെ മനോഹരമായി നിര്‍മ്മ
ിച്ചിരിയ്ക്കുന്നു. ചെന്പ് മേഞ്ഞ ഈ നാട്യഗൃഹത്തിന് 23.5 മീറ്റര്‍ നീളവും 17.5 മീറ്റര്‍ വീതിയുമുണ്ട്. കേരളത്തിലെ പ്രസിദ്ധരായ കൂടിയാട്ടകലാകാരന്മാര്‍ ഇവിടെ പല തവണ കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്. നാലന്പലത്തിന്‍റെ വലിപ്പവും വളരെ രസകരമായ ഒരു പ്രത്യേകതയാണ്. കേരളത്തിലെ ഏറ്റവും വലിയ നാലന്പലവും ഇവിടെത്തന്നെയാണ്. നാലന്പലത്തിന്‍റെ പുറംചുവരുകളെ ചുറ്റി വിളക്കുമാടം പണിതീര്‍ത്തിരിയ്ക്കുന്നു. അകത്തേയ്ക്ക് കടന്നാല്‍ വലിയ മൂന്ന് ശ്രീകോവിലുകള്‍ കാണാം. അവയില്‍ വടക്കേയറ്റത്തെ ശ്രീകോവിലില്‍ അനഭിമുഖമായി ശിവനും പാര്‍വ്വതിയും, നടക്കുള്ള ശ്രീകോവിലില്‍ ശങ്കരനാരായണനും, തെക്കേയറ്റത്തെ ശ്രീകോവിലില്‍ ശ്രീരാമനും കുടികൊള്ളുന്നു. മൂന്ന് ശ്രീകോവിലുകളും അത്യപൂര്‍വ്വമായ ചുവര്‍ച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. ഏറ്റവും വലിയ ശ്രീകോവില്‍ ശിവന്‍േറതാണ്. മൂന്ന് ശ്രീകോവിലുകള്‍ക്കുമുന്നിലും നമസ്കാരമണ്ഡപങ്ങളുണ്ട്. ശിവന്‍െറ ശ്രീകോവിലിന് തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി സ്ഥിതി ചെയ്യുന്നു.ഗവാന്‍റെ പ്രതിഷ്ഠാവിഗ്രഹം നെയ്മലമൂടിയിരിക്കുകയാണ്. കൈലാസസമാനമാണ് ഈ നെയ്മല.

 

 

നാലന്പലത്തിനും പ്രവേശനദ്വാരത്തിനുമിടയില്‍ ഇടുങ്ങിയ ഒരു വിടവുണ്ട്. അവയില്‍ ശിവന്‍റെ നടയ്ക്കുനേരെയുള്ള വിടവിനുസമീപമായി ഭഗവദ്വാഹനമായ നന്തിയുടെ ഒരു കൂറ്റന്‍ പളുങ്കുവിഗ്രഹമുണ്ട്. നന്തിയെ ഇവിടെ ഉപദേവനായി കരുതിവരുന്നു. നന്തിവിഗ്രഹത്തിന്‍െറ ഇരുവശത്തുമായി രണ്ട് ചുവര്‍ച്ചിത്രങ്ങളുണ്ട്. ഒന്ന്, അത്യപൂര്‍വ്വമായ വാസുകീശയനരൂപത്തിലുള്ള ശിവനാണ്; മറ്റേത്, 20 കൈകളോടുകൂടിയ നൃത്തനാഥനും. രണ്ടിടത്തും വിശേഷാല്‍ പൂജകളും വിളക്കുവയ്പും നടത്തിവരുന്നു. വടക്കുകിഴക്കുഭാഗത്ത് ഒരു വലിയ കുഴിയുണ്ട്. കാട്ടാളനായി വന്ന് തന്നെ പരീക്ഷിച്ച ശിവന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അര്‍ജുനന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ വില്ളായ ഗാണ്ഡീവം തട്ടിയുണ്ടായതാണ് ഈ കുഴിയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അതിനാല്‍ വില്‍ക്കുഴിയെന്ന് പറയപ്പെടുന്നു. ഇവിടെ സ്ഥിരം ജലമുണ്ടാകും. ഏത് കടുത്ത വേനല്‍ക്കാലത്തും ഇത് വറ്റിപ്പോകില്ള എന്നതാണ് അത്ഭുതം. ഇവിടെ കാലുകഴുകിവേണം ക്ഷേത്രദര്‍ശനം നടത്താന്‍ എന്നതാണ് ആചാരം. വടക്കേ ഗോപുരത്തോടുചേര്‍ന്ന് ശിവന്‍റെ ഒരു പളുങ്കുശില്പം കാണാം. അതിനുചുറ്റും വെള്ളം പരന്നുകിടക്കുന്നു. ഭഗവാന്‍െറ ജടയില്‍ നിന്ന് ഗംഗ ഉതിര്‍ന്നുവീഴുന്ന രൂപമാണ് ഇത്. ക്ഷേത്രമതില്‍ക്കെട്ടിനുപുറത്ത് വടക്കുകിഴക്കേമൂലയിലായി സൂര്യപുഷ്കരിണിയെന്നും ചന്ദ്രപുഷ്കരിണിയെന്നും നാമമുളള രണ്ട് കുളങ്ങളുണ്ട്.

ഉപദേവതകള്‍
ഗണപതി, പരശുരാമന്‍, ഗോശാലകൃഷ്ണന്‍, ഋഷഭന്‍, സുബ്രഹ്മണ്യന്‍, വേട്ടയ്ക്കരന്‍, നാഗദൈവങ്ങള്‍ തുടങ്ങിയവരാണ് മറ്റ് ഉപദൈവങ്ങള്‍.

OTHER SECTIONS