വാസ്തുശാസ്ത്രമനുസരിച്ച് വീട്ടില്‍ ചെരിപ്പ് ധരിച്ച് പ്രവേശിക്കാന്‍ പാടില്ലാത്ത ഇടങ്ങള്‍

പണ്ട് കാലങ്ങളില്‍ വീടികത്തേക്ക് ചെരുപ്പ് കയറ്റുക പോലുമില്ലായിരുന്നു . എന്നാല്‍ ഇന്ന് കിടപ്പു മുറിയിലെ കട്ടിനടിയില്‍ പോലും ചെരുപ്പ് സൂക്ഷിക്കുന്നു

author-image
parvathyanoop
New Update
വാസ്തുശാസ്ത്രമനുസരിച്ച് വീട്ടില്‍ ചെരിപ്പ് ധരിച്ച് പ്രവേശിക്കാന്‍ പാടില്ലാത്ത ഇടങ്ങള്‍

പണ്ട് കാലങ്ങളില്‍ വീടികത്തേക്ക് ചെരുപ്പ് കയറ്റുക പോലുമില്ലായിരുന്നു . എന്നാല്‍ ഇന്ന് കിടപ്പു മുറിയിലെ കട്ടിനടിയില്‍ പോലും ചെരുപ്പ് സൂക്ഷിക്കുന്നു. പക്ഷേ ഇത് നമ്മുടെ വീട്ടിലെ വാസ്തു വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. വീട്ടിനകത്ത് ചെരിപ്പ് ധരിച്ച് പ്രവേശിക്കാന്‍ പാടില്ലാത്ത ചില ഇടങ്ങള്‍ വാസ്തുവില്‍ പറയുന്നുണ്ട്.

നിങ്ങളുടെ കുടുംബത്തില്‍ പ്രകടമാവുകയും ചെയ്യുന്നു.വാസ്തുപരമായുള്ള ഈ അറിവ് നിങ്ങളുടെ വീടിന്റെ ഐശ്വര്യത്തിനായി നിങ്ങള്‍ക്ക് ഉപയോഗിക്കാം. അറിഞ്ഞോ അറിയാതെയോ ഒരു വ്യക്തി ചില വാസ്തുപരമായ തെറ്റുകള്‍ വരുത്തുന്നു. അതിന്റെ ഫലങ്ങള്‍ നിങ്ങളുടെ കുടുംബത്തില്‍ പ്രകടമാവുകയും ചെയ്യുന്നു.

വാസ്തുശാസ്ത്രമനുസരിച്ച് വീട്ടില്‍ ചെരിപ്പ് ധരിച്ച് പ്രവേശിക്കാന്‍ പാടില്ലാത്ത ഇടങ്ങള്‍ ഇതാണ്.ചെരിപ്പ് ധരിച്ച് വീട്ടിലെ അരി സൂക്ഷിക്കുന്ന മുറിയിലേക്ക് പോകുന്നത് അശുഭകരമാണ്. ധാന്യത്തെ ലക്ഷ്മി ആയിട്ടാണ് കണക്കാക്കുന്നത് അതു കൊണ്ടു തന്നെ ദേവീ സാന്നിദ്ധ്യമുളളയിടത്ത് ചെരിപ്പ് ധരിച്ച് പ്രവേളിക്കാന്‍ പാടില്ല.

ഇത് ചെയ്യുന്നതിലൂടെ, വീട്ടില്‍ ഭക്ഷണത്തിന് കുറവുണ്ടാകുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത് . പൂജാമുറിയില്‍ ചെരിപ്പും ധരിച്ച് പ്രവേശിക്കാന്‍ ഒരിക്കലും പാടില്ല. ക്ഷേത്രങ്ങളുടെ ഉളളില്‍ കയറുമ്പോള്‍ സാധാരണയായി നാം ചെരുപ്പ് ധരിക്കാറില്ല. അതു പോലെ തന്നെയാണ് വീട്ടിലെ പൂജാമുറിയും.

ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ സാമ്പത്തിക നഷ്ടം ആരംഭിക്കുകയും കുടുംബത്തില്‍ വിള്ളലുണ്ടാവുമെന്നും കരുതപ്പെടുന്നു. അതിനാല്‍ പൂജാമുറിയില്‍ ഒരിക്കലും ചെരിപ്പ് ധരിച്ച് പ്രവേശിക്കരുത്. അടുക്കളയില്‍ ചെരിപ്പ് ധരിച്ച് പ്രവേശിക്കുന്നത് അന്നപൂര്‍ണ ദേവിയെ ശല്യപ്പെടുത്തുന്നുവെന്നും പറയപ്പെടുന്നു. ഇക്കാരണത്താല്‍, അടുക്കളയില്‍ ചെരിപ്പ് ധരിച്ച് പ്രവേശിക്കാതിരിക്കുക.

 

Home vasthu