വെട്ടിക്കോട് ആദിമൂലം ശ്രീ നാഗരാജസ്വാമി ക്ഷേത്രം വിശേഷങ്ങള്‍

നാഗത്തെ ആരാധിക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടത് ആലപ്പുഴയിലെ വെട്ടിക്കോട്ട് ആദിമൂലം നാഗരാജ ക്ഷേത്രമാണ്.

author-image
parvathyanoop
New Update
വെട്ടിക്കോട് ആദിമൂലം ശ്രീ നാഗരാജസ്വാമി ക്ഷേത്രം വിശേഷങ്ങള്‍

ഈ ക്ഷേത്രത്തിലേക്ക് നടന്ന് വരുന്ന വഴി തന്നെ അതിമനോഹരമാണ്.ബസ്സ് ഇറങ്ങി നടന്നു വരുന്ന ഇരുവശങ്ങളിലും ആമ്പല്‍പ്പൂക്കള്‍,താമരപ്പൂവിന്റെ കുളം,ചുറ്റോട് ചുറ്റും വയല്‍ ,അമ്പലത്തിന്റെ നടപ്പാതയിലേക്കുളള വലതുവശത്തായി ഒരു അനാഥമന്ദിരം ,ഇരു വശങ്ങഴിലും വഴിയോരക്കച്ചവടക്കാര്‍ ഇങ്ങനെ നീളുന്നു ഈ അമ്പലത്തിന്റെ വിശേഷണങ്ങള്‍.ആരേയും ആകര്‍ഷിക്കുന്ന തരത്തില്‍ നിറയെ പച്ച വിരിപ്പു പോലെ പോലെയാണ് ഇവിടെ വയല്‍ ഉളളത്.

ആലപ്പുഴ ജില്ലയില്‍ കായംകുളം-പുനലൂര്‍ റോഡില്‍ കറ്റാനം എന്നു പേരായ സ്ഥലത്തിനടുത്താണ് വെട്ടിക്കോട് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ധര്‍മ്മ ദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചു പോരുന്ന ഒരു പാരമ്പര്യമാണ് കേരളത്തിലെ ഹൈന്ദവ വിശ്വാസികള്‍ക്കുള്ളത്. നാഗത്തെ ആരാധിക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടത് ആലപ്പുഴയിലെ വെട്ടിക്കോട്ട് ആദിമൂലം നാഗരാജ ക്ഷേത്രമാണ്.

കേരളത്തിലെ ആദ്യ നാഗക്ഷേത്രമായ വെട്ടിക്കോട് ക്ഷേത്രത്തിന്റെ പ്രത്യേകതയും വളരെ വലുതാണ്.കേരളത്തിലെ ആദ്യത്തെ നാഗരാജ ക്ഷേത്രമായി കരുതപ്പെടുന്ന ക്ഷേത്രമാണ് വെട്ടിക്കോട് ആദിമൂലം ശ്രീ നാഗരാജസ്വാമി ക്ഷേത്രം. നാഗരാജാവായ അനന്തനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

നാഗാരാധനയും കേരളവും

ഹൈന്ദവ വിശ്വാസം അനുസരിച്ച് കേരളത്തില്‍ നാഗാരാധനനയ്ക്ക് തുടക്കെ കുറിച്ചത് പരശുരാമനാണത്രെ. കേരളം സൃഷ്ടിച്ച് കഴിഞ്ഞപ്പോള്‍ ജലത്തില്‍ ഉപ്പിന്റെ അംശവും ഭൂമിയില്‍ പാമ്പുകളുടെ എണ്ണവും വളരെ കൂടുതലായിരുന്നുവത്രെ. ഭൂമി വാസയോഗ്യമല്ലെന്നു മനസ്സിലായ പരശുരാമന്‍ പിന്നെയും തപസ്സു ചെയ്തു. അങ്ങനെ സര്‍പ്പ ശ്രേഷ്ഠരായ അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തുകയും പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു. സര്‍പ്പങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലം നല്കുകയും ജലത്തിലെ വണാംശം കുറയ്ക്കുവാന്‍ പരശുരാമന്‍ നാഗങ്ങളെ നിയോഗിക്കുകയും ചെയ്തു. അങ്ങനെയാണ് കേരളത്തില്‍ സര്‍പ്പാരാധനയ്ക്ക് തുടക്കമായത് എന്നാണ് കരുതുന്നത്.

പേരുവന്ന വഴി

വെട്ടിക്കോടിന് ആ പേരു ലഭിച്ചതിനു പിന്നില്‍ ഒരു കഥയുണ്ട്. പരശുരാമനാണ് ഇവിടുത്തെ നാഗപ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. അദ്ദേഹം മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിലാണത്രെ നാഗത്തെ പ്രതിഷ്ഠിച്ചത്. അങ്ങനെ വെട്ടിക്കൂട്ടിയുണ്ടാക്കിയ ഇടം എന്നതില്‍ നിന്നും വെട്ടിക്കോട് ക്ഷേത്രം എന്നായി മാറുകയായിരുന്നു. കൂടാതെ കേരളത്തില്‍ ആദ്യമായി നാഗപ്രതിഷ്ഠ നടത്തിയ ഇടം എന്ന നിലയില്‍ ആദിമൂലം വെട്ടിക്കോട് ക്ഷേത്രം എന്നും ഇതിനു പേരുണ്ട്.

കന്നിമാസത്തിലെ വെട്ടിക്കോട് ആയില്യം

ആയില്യം നാളുകള്‍ സര്‍പ്പ പൂജകള്‍ക്കും മറ്റും ഏറെ വിശേഷമായി കരുതുന്ന സമയമാണ്. അതുകൊണ്ടുതന്നെ വെട്ടിക്കോട്ട് ക്ഷേത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് കന്നി മാസത്തിലെ ആയില്യം നാള്‍. അന്നാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം നടക്കുന്നത്. അനന്തന്റെ ജനനവും പരശുരാമന്‍ ഇവിടെ പ്രതിഷ്ഠ നടത്തിയ ദിനവും കന്നി മാസത്തിലെ ആയില്യം നാളാണ്. അതുകൊണ്ടു തന്നെ ആ ദിവസങ്ങളില്‍ പ്രത്യേക പൂജകളും മറ്റും ഇവിടെ നടക്കുന്നു.അതില്‍ പങ്കെടുക്കാനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് എത്തിച്ചേരുന്നത്.

നിലവറയും തേവാരപ്പുരയും

അനന്തനെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവില്‍ കൂടാതെ തേവാരപ്പുരയും നിലവറയും ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്ന വിശ്വാസികള്‍ നിലവറയും തേവാരപ്പുരയും സന്ദര്‍ശിച്ച ശേഷം മാത്രമേ മടങ്ങാറുള്ളൂ.

 ത്രിമൂര്‍ത്തി ചൈതന്യത്തിലുള്ള അനന്തന്‍

കേരളത്തില്‍ അനന്തന്റെ തനനതു രൂപത്തിലുള്ള ആദ്യ പ്രതിഷ്ഠയാണ് വെട്ടിക്കോട്ട് ക്ഷേത്രത്തിലുള്ളതെന്ന് ഒരു വിശ്വാസമുണ്ട്. ത്രിമൂര്‍ത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരുടെ ചൈതന്യത്തോട് കൂടിയാണ് അനന്തനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

 

 

 

vettikkode adimoolam sreenagaraja temple snake temple famous naga temple