ഇന്ന് വിദ്യാരംഭം

By subbammal.19 10 2018

imran-azhar

നവരാത്രിയുടെ ഒന്‍പതാം നാള്‍ കേരളത്തില്‍ പൂജയെടുപ്പും വിദ്യാരംഭവുമാണ്. കേരളത്തില്‍ ഇന്നേദിവസം സരസ്വതീ രൂപത്തിലാണ് ദേവിയെ ആരാധിക്കുന്നത്. ഉത്തരേന്ത്യയില്‍ സിദ്ധിദാത്രി ഭാവത്തിലാണ് ഇന്നേദിവസം ദേവിയെ ആരാധിക്കേണ്ടത്. സിദ്ധി ദാനംചെയ്യുന്നവള്‍ എന്നാണ് സിദ്ധിദാത്രി എന്ന നാമധേയം കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്തായാലും കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഇന്ന് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കും. ക്രിസ്ത്യന്‍ പളളികളില്‍ ഉള്‍പ്പെടെ എല്ലാ ആരാധനാലയങ്ങളും സംഘടനകളുടെയും മാധ്യമസ്ഥാപനങ്ങളുടെയും നേതൃത്വത്തിലും വിദ്യാരംഭം നടക്കും. അക്ഷരം മാത്രമല്ല സകല കലകളിലും തുടക്കം കുറിക്കാന്‍ നല്ല ദിവസമാണ് ഇന്ന്.

OTHER SECTIONS