വിനായകചതുര്‍ത്ഥി: പാര്‍വ്വതീതനയനായ ശ്രീ ഗണേശന്‍റെ ജന്മദിനം

By subbammal.25 Aug, 2017

imran-azhar

ശുക്ളപക്ഷത്തിലെ ചതുര്‍ത്ഥി ദിനമാണ് "വിനായക ചതുര്‍ത്ഥി' എന്നറിയപ്പെടുന്നത്. ശ്രീഗണേശന്‍റെ ജന്മദിനമാണ് അന്ന്. അത്തം നക്ഷത്രത്തിലാണ് ഭഗവാന്‍ ജനിച്ചത്.
എല്ലാ ഹൈന്ദവരും വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലാണ് ഈ ആഘോഷം വളരെ കേമമായി കൊണ്ടാടുന്നത്. അവിടെ ജാതിമതഭേദമില്ലാതെ ഏവരും വിനായകചത ുര്‍ത്ഥി ആഘോഷങ്ങളില്‍ പങ്കാളികളാകുന്നു. വിനായകന്‍റെ ജനനവുമായി ബന്ധപ്പെട്ട ഐതിഹ്യം ചുവടെ:

 

ശിവ~പാര്‍വ്വതി പരിണയത്തിനുശേഷം, പാര്‍വ്വതിദേവി സ്നാനത്തിനായി പ്രവേശിക്കുന്പോള്‍ മഹാദേവന്‍ വിനോദത്തിനായി അവിടെ വരും. പല പ്രാവശ്യവും പാര്‍വ്വതിദേവി ഇത് വില ക്കിയെങ്കിലും മഹാദേവന്‍ അനുസരിക്കാറില്ള. ഒരു ദിവസം ദേവി ശരീരത്തില്‍ തേയ്ച്ച ചെന്പഞ്ഞിച്ചാറും മറ്റു ലേപനങ്ങളും കൈയ്യിലിട്ടുരുട്ടി ഒരു കുട്ടിയുടെ രൂപത്തിലാക്കി. കൌതുകത്തോടെ ദേവി ആ രൂപത്തെ നോക്കിയപ്പോള്‍ അമ്മയുടെ യോഗശക്തിയാല്‍ അതൊരു തേജസ്വിയായ ബാലകനായി മാറി. ശ്രീവിനായകന്‍െറ നിറം ഗൌരിയുടേതിന് സമാനമാണ്.

 

ബാലകന്‍ അമ്മയ്ക്ക് എന്താണ് ആവശ്യം എന്നു ചോദിച്ചു. താന്‍ സ്നാനം പൂര്‍ത്തിയാക്കി വരും വരെ ആരെയും അകത്ത് പ്രവേശിപ്പിക്കരുത് എന്ന് കല്പിച്ച് ഒരു ദണ്ഡും കൈയ്യില്‍ കൊടുത്ത് ദേവി മറഞ്ഞു. സ്നാനമന്ദിരത്തിന് മുന്നില്‍ കാവല്‍ നിന്ന ഗണേശന്‍ മഹാദേവന്‍ വന്നപ്പോള്‍ ദണ്ഡു കൊണ്ട് തടുത്തു. മഹാദേവന്‍ ക്ഷുഭിതനായി, ബാലകനെ കീഴ്പ്പെടുത്താന്‍ ഗണങ്ങളെ അയച്ചു. ബാലകന്‍ ഗണങ്ങളെ തല്ളി ഓടിച്ചു. ദേവന്മാര്‍ യുദ്ധത്തിനു വന്നു. ബാലകന്‍ അവരേയും തോല്‍പ്പിച്ചു. കുപിതനായ മഹാദേവന്‍ ബാലകന്‍െറ ശിരസ്സ് ത്രിശൂലം കൊണ്ട് അറുത്തു. ശിരസ്സ് അപ്രത്യകഷമായി. ശിരസ്സില്ളാത്ത മകനെ കണ്ട് പാര്‍വ്വതി കോപതാപങ്ങള്‍ സഹിയാതെ സംഹാരരുദ്രയായി.

ഭയന്നുവിറച്ച ദേവന്മാര്‍ ശ്രീപാര്‍വ്വതിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ തന്‍റെ മകന്‍റെ ജീവനില്‍ കുറഞ്ഞൊന്നും തന്നെ ശാന്തയാക്കില്ലെന്ന് ജഗന്മാതാവ് ശഠിച്ചു.
തുടര്‍ന്ന് മഹാദേവന്‍ ദേവന്മാരോട് പറഞ്ഞു വടക്കോട്ട് സഞ്ചരിക്കുന്പോള്‍ ആദ്യം കാണുന്ന ശിരസ്സ് കൊണ്ടുവരണമെന്ന്. ദേവന്മാര്‍ വടക്കു വശത്തേക്ക് സഞ്ചരിച്ചപ്പോള്‍ വടക്കോട്ട് തലവെച്ചു കിടക്കുന്ന ആനയെ കണ്ടു. ആനയുടെ ശിരസ്സ് കൊണ്ടുവന്ന് ബാലകന്‍െറ കഴുത്തില്‍ ചേര്‍ത്തു. മഹാദേവന്‍െറ കടാക്ഷത്താല്‍ ബാലകന് ജീവന്‍ കിട്ടി. പുത്രന്‍െറ ഈ രൂപം കണ്ട് പാര്‍വതി ദുഃഖിതയായി. പാര്‍വതിയെ ആശ്വസിപ്പിക്കാന്‍ മഹാദേവന്‍ ഈ ബാലകനെ ഗണങ്ങളുടെ അധിപനായും പ്രഥമദേവനായും സ്ഥാനംകൊടുത്തു. അങ്ങനെ പാര്‍വ്വതീതനയന്‍ ശ്രീഗണേശനാ.ി, ഗണേശനെ പൂജിക്കാതെ നടത്തുന്ന ഒരു കര്‍മ്മവും വിജയിക്കില്ള എന്നും പൂജകളില്‍ ആദ്യപൂജ ഗണേശനാകണം എന്നും മഹാദേവന്‍ അരുളിച്ചെയ്തു. അങ്ങനെ ശ്രീഗണേശന്‍ വിഘ്നവിനാശകനായി.

 

തുടര്‍ന്ന് മഹാദേവന്‍ ഗണേശനെ തന്‍റെ പുത്രനായി മടിയിലിരുത്തി. ഈ ദിവസമാണ് "വിനായകചതുര്‍ത്ഥി' ആയി ആഘോഷിക്കുന്നത്. വിനായകചതുര്‍ത്ഥി ദിവസം വ്രതം എടുത്ത് ഗണേശപൂജ നടത്തിയാല്‍ അഭീഷ്ടകാര്യങ്ങള്‍ സാധിക്കും. 14 ചതുര്‍ത്ഥി വ്രതങ്ങളുളളതില്‍ പ്രഥമപ്രധാനം വിനായകചതുര്‍ത്ഥിയാണ്.

OTHER SECTIONS