കണിദര്‍ശനം പുലര്‍ച്ചെ 4.18 മുതല്‍ 6.08 വരെ

By subbammal.13 Apr, 2018

imran-azhar

ഏപ്രില്‍ 15 ഞായറാഴ്ചയാണ് വിഷു. ഒരു വര്‍ഷത്തെ ഫലമാണ് വിഷുക്കണി ദര്‍ശനത്തിലൂടെ ലഭിക്കുകയെന്നാണ് വിശ്വാസം. പുലര്‍ച്ചെ പുലര്‍ച്ചെ 4.18 മുതല്‍ 6.08 വരെയാണ് ഇത്തവണ കണികാണേണ്ട സമയം. അതുകഴിഞ്ഞ് കണികണ്ടിട്ട് ഫലമില്ല. കണിദര്‍ശനം കഴിഞ്ഞാല്‍ കൈനീട്ടം നല്‍കലാണ്. ഗൃഹനാഥനാണ് വീട്ടിലുളളവര്‍ക്ക് കൈനീട്ടം നല്‍കുക. ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിമാരും കൈനീട്ടം നല്‍കാറുണ്ട്.നല്ല മനസ്സോടെ വേണം കൈനീട്ടം നല്‍കേണ്ടത്. അത് സ്വീകരിക്കേണ്ടത് ശുഭചിന്തയോടെയും ഈശ്വരവിചാരത്തോടെയും ആകണം. കൈനീട്ടം നല്‍കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും നന്മയുണ്ടാകും. എന്നാല്‍ പ്രതികൂല നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങരുത്. വിഷുദിനത്തില്‍ കഴിയുമെങ്കില്‍ ക്ഷേത്രദര്‍ശനം നടത്തുക

OTHER SECTIONS