വിഴിഞ്ഞം ശൈവ ഗുഹാ ക്ഷേത്രം

വിഴിഞ്ഞം ആയ് രാജാവംശത്തിന്റെ ആയുധ നിര്‍മാണ കേന്ദ്രം ആയിരുന്നു എന്ന നിഗമനത്തില്‍ ഈ പഠനങ്ങള്‍ എത്തിച്ചേര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ പഴയ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന എല്ലാ പഠനങ്ങളിലും വിശ്വകര്‍മജരുടെ സാന്നിധ്യം അവിടങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

author-image
parvathyanoop
New Update
വിഴിഞ്ഞം ശൈവ ഗുഹാ ക്ഷേത്രം

ഒന്‍പതാം നൂറ്റാണ്ടിലെ ഇന്നും അവശേഷിക്കുന്ന പ്രധാനപ്പെട്ട കേരള വിശ്വകര്‍മ നിര്‍മാണ വൈദഗ്ധ്യത്തിന്റെ തെളിവാണ് വിഴിഞ്ഞം ശൈവ ഗുഹാ ക്ഷേത്രം. ആയ് രാജാവംശകാലത്ത് (യാദവരാജ വംശം ആണെന്ന് കരുതുന്നു) പണികഴിപ്പിച്ചതാണ് ഈ ഗുഹാ ക്ഷേത്രം.

സംഘ കൃതികളായ അകനാനൂറിലും പുറനാനൂറിലും പറയുന്നത് അനുസരിച്ചു ഇന്നത്തെ തിരുവല്ലയില്‍ തുടങ്ങി തെക്കന്‍ പ്രദേശങ്ങളും സഹ്യപര്‍വതനിരകളും അടങ്ങുന്ന ഭൂപ്രദേശം ആയിരുന്നു ആയ് രാജവംശത്തിന്റെ കീഴില്‍ ഉണ്ടായിരുന്നത്.

വിജയപുരി (വിഴിഞ്ഞം) ആയിരുന്നു തലസ്ഥാനം. ഒറ്റകല്ലില്‍ (റോക്ക് കട്ട് രീതിയില്‍) കൊത്തിയെടുത്ത ഈ ശൈവ ഗുഹാ ക്ഷേത്രത്തില്‍ യുദ്ധ സമയങ്ങളില്‍ വലിയ ചടങ്ങുകളോടെ ആയുധ പൂജകള്‍ നടന്നിരുന്നു എന്ന് പറയപ്പെടുന്നു.

കേരള വിശ്വകര്‍മജരുടെ നിര്‍മാണ വൈദഗ്ദ്ധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഒന്‍പതാം നൂറ്റാണ്ടിലെ ഈ ഗുഹാ ക്ഷേത്രം. കേവലം ഉളിയും ചുറ്റികയും മാത്രം ഉപയോഗിച്ച് ക്ഷേത്ര കവാടം 90 ഡിഗ്രി ആംഗിളില്‍ ഒറ്റ പാറയില്‍ കൊത്തിയെടുക്കാനുള്ള വൈദഗ്ദ്ധ്യം ആക്കാലത്തു കേരള വിശ്വകര്‍മജര്‍ക്ക് ഉണ്ടായിരുന്നു.

ഈ ഗുഹാ ക്ഷേത്രം ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടേ കീഴിലെ സംരക്ഷണ സ്ഥാനം ആണ്.2011 ല്‍ കേരള യൂണിവേഴ്‌സിറ്റി ആര്‍ക്കിയോളജി ഡിപ്പാര്‍ട്‌മെന്റ് ഹെഡ് അജിത്കുമാറിന്റെ പഠന ഭാഗമായി വിഴിഞ്ഞത്തുനിന്നും മണ്‍കലങ്ങളും ടെറകോട്ടാ പാത്രങ്ങളും നാണയങ്ങളും (13 നൂറ്റാണ്ടിലെ) ലഭിക്കുകയുണ്ടായി.

തുടര്‍ന്ന് 1-3 നൂറ്റാണ്ടുകളില്‍ തന്നെ വിഴിഞ്ഞം ഒരു വ്യാപാര തുറമുഖം ആണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. പിന്നീട് അവിടുന്ന് ഇരുമ്പ് പണിയ്ക്കാവശ്യമായ ഉല, ഉരുക്കു കഷണങ്ങള്‍, പിച്ചള കാസ്റ്റ് ചെയ്യാനുള്ള മോള്‍ഡ്കളും കണ്ടെടുത്തു.

വിഴിഞ്ഞം ആയ് രാജാവംശത്തിന്റെ ആയുധ നിര്‍മാണ കേന്ദ്രം ആയിരുന്നു എന്ന നിഗമനത്തില്‍ ഈ പഠനങ്ങള്‍ എത്തിച്ചേര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ പഴയ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന എല്ലാ പഠനങ്ങളിലും വിശ്വകര്‍മജരുടെ സാന്നിധ്യം അവിടങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

vizhyjam shaiva cave temple