/kalakaumudi/media/post_banners/a0e9eba744ce813b029399694e64ce695af3138f6555a0baa78013eee262d235.jpg)
ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് എന്താണ്? ആദ്യം വണങ്ങേണ്ടത് ആരെയാണ്?
ദേവന്റെ വാഹനം പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കില്‍ ആദ്യം വാഹനത്തെയും ദ്വാരപാലകരെയും തൊഴണം. ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്തായാലും ശ്രീകോവിലിനു മുന്നിലെ കവാടത്തില്‍ അല്ലെങ്കില്‍ വാതിലിനിരുവശതും ആയുധധാരികളായി നില്‍ക്കുന്ന കാവല്‍ക്കാരാണ് ദ്വാരപാലകര്‍.
ശ്രീകോവിലിലേക്ക് പ്രവേശിക്കുമ്പോള്‍ തന്ത്രി അല്ലെങ്കില്‍ പൂജാരി ദ്വാരപാലകരുടെ അനുവാദത്തോടെ ശ്രീകോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു. അകത്തേക്ക് പ്രവേശിക്കുവാന് ദ്വാരപാലകര്‍ അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കാനുള്ള ശബ്ദ സൂചനയാണിത്. അതിനുശേഷം ശ്രീകോവിലിനകത്തുള്ള മൂല വിഗ്രഹം സ്ഥിതി ചെയ്യുന്ന ഗര്‍ഭ ഗൃഹത്തില്‍ പ്രവേശിക്കാം.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ദ്വാരപാലകര്‍ എട്ടുപേരാണ്. ശ്രീ മഹാദേവന് ദ്വാരപാലകര്‍ രണ്ടു പേരാണുള്ളത്. ദേവിക്ക് ദ്വാരപാലകര്‍ രണ്ടാണ്. ശ്രീഗണേശന് വികടന്‍ ഇടതു വശത്തും ഭീമന്‍ വലതു വശത്തും ദ്വാരപാലകരായുണ്ട്.
സുബ്രമണ്യ സ്വാമിക്ക് നാലു പേരാണ് ദ്വാരപാലകര്‍. അയ്യപ്പ സ്വാമിക്ക് ദ്വാരപാലകരായി കൊച്ചുകടുത്ത്വ സ്വാമി ഇടതും വലിയ കടുത്ത്വ സ്വാമി വലതു വശത്തുമായി പതിനെട്ടാം പടിക്ക് ഇരുവശത്തുമായി നിലകൊള്ളുന്നു.