സ്വപ്നങ്ങള്‍ തരുന്ന സൂചനകള്‍

By subbammal.26 Jun, 2018

imran-azhar

ഇതുവരെ സ്വപ്നങ്ങള്‍ സംബന്ധിച്ച വിശ്വാങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാല്‍ ശാസ്ത്രീയമായി സമീപിച്ചാല്‍ ഈ സ്വപ്നങ്ങള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത്. നിത്യ ജീവിതത്തില്‍ വ്യക്തി നേരിടുന്ന പ്രശ്നങ്ങളെ അയാളുടെ ഉപബോധമനസ് വ്യാഖാനിക്കാന്‍ ശ്രമിക്കുന്നതാണ് സ്വപ്നങ്ങള്‍. ഉദാഹരണമായി ചിലര്‍ അപകടങ്ങള്‍ സ്വപ്നം കാണുന്നത് പതിവാണ്. ജീവിതത്തിലെ ദുര്‍ബലമായ സാഹചര്യമാണ് ഇത്തരം സ്വപ്നങ്ങള്‍ സൂചിപ്പിക്കുന്നത്. ആത്മവിശ്വാസത്തോടെ ജീവിതത്തെ സമീപിക്കുകയാണ് ഏക പ്രതിവിധി. ചിലരാകട്ടെ പ്രകൃതിദുരന്തങ്ങളില്‍ പെട്ടുപോകുന്നതായി സ്വപ്നം കാണാറുണ്ട്. ഭയവും ഉത്കണ്ഠയും നിറഞ്ഞ മാനസികാവസ്ഥയുടെ സൂചനയാണിത്്. പരീക്ഷ എഴുതാന്‍ പറ്റാത്തതായി സ്വപ്നങ്ങള്‍ നെഗറ്റീവ് ചിന്തകളുടെ സൃഷ്ടിയാണ്. മരിച്ചുപോയ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സ്വപ്നം കാണുന്നുണ്ടെങ്കില്‍ അവരുടെ വേര്‍പാട് നിങ്ങള്‍ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ലെന്നാണ് അര്‍ത്ഥം. ആരെങ്കിലും ആക്രമിക്കുന്നതായി സ്വപ്നം കണ്ടാല്‍ എന്തിനെയോ ഭയപ്പെടുന്നുവെന്നാണ് അര്‍ത്ഥം. നഗ്നത സ്വപ്നം കണ്ടാല്‍ എന്തോ മറച്ചുപിടിക്കുന്നുവെന്നും മറ്റുളളവര്‍ അതറിഞ്ഞാല്‍ എന്തു കരുതുമെന്ന ആശങ്കയുണ്ടെന്നുമാണ് സൂചിപ്പിക്കുന്നത്.

OTHER SECTIONS