ഇക്കാര്യങ്ങള്‍ സ്വപ്നം കാണാറുണ്ടോ?

By SUBHALEKSHMI B R.12 Mar, 2018

imran-azhar

സ്വപ്നം കാണാത്തവരായി ആരുമില്ല. ആഴത്തിലുളള നിദ്രയിലാണ് സ്വപ്നം കാണുക എന്നാണ് പറയാറ്. എന്നാല്‍, പഴമക്കാര്‍ പറയുന്നത് ഓരോ സ്വപ്നവും ചില സൂചനകള്‍ നല്‍കുന്നുവെന്നതാണ്. ആചാര്യമതപ്രകാരം ഭാവിയില്‍ വന്നുഭവിച്ചേക്കാവുന്ന ദോഷങ്ങളെ സൂചിപ്പി ക്കുന്ന സ്വപ്നദര്‍ശനങ്ങളുണ്ട്. ചുവന്ന വസ്ത്രം ധരിച്ചിരിക്കുന്പോള്‍ സ്ത്രീ വിളിച്ചുകൊണ്ടുപോകുന്നതായി സ്വപ്നം കണ്ടാല്‍ കുറച്ചേറെ സ ൂക്ഷിക്കണം. മുളളുകളോടുകൂടിയ വല്ലി, കരിന്പന, മുള ഇഴ സ്വപ്നം കാണുന്നതും നന്നല്ല. ശരീരം വലുതാകുന്നത് ; വെളളത്തില്‍ ഒഴുകിപ്പോകുന്നത്; പൊടിയില്‍ വീഴുക; കിണര്‍ കുളം മലിനജലം എന്നിവയില്‍ വീഴുക, വിളക്ക്, നക്ഷത്രങ്ങള്‍, സൂര്യചന്ദ്രന്മാര്‍ എന്നിവ താഴേക്ക് പതിക്കുക; കുന്ന് ഇടിഞ്ഞുവീഴുക, ദേവപ്രതിമകള്‍ താഴേക്കുവീഴുകയോ തകരുകയോ ചെയ്യുക എന്നിവ സ്വപ്നം കാണുന്നത് ദോഷസൂചകമാണ്. ഭാവിയില്‍ വരാനിരിക്കുന്ന ആപത്തുകളെയാണ് ഇവ സൂചിപ്പിക്കുന്നതെന്നും കണ്ടറിഞ്ഞ് ആചാര്യഉപദേശപ്രകാരം പരിഹാരങ്ങള്‍ ചെയ്യണമെന്നുമാണ് വിശ്വാസം.

OTHER SECTIONS