നാളികേരമുടയ്ക്കുന്പോള്‍

By SUBHALEKSHMI B R.06 Feb, 2018

imran-azhar

അന്പലത്തില്‍ ശ്രീമഹാഗണപതിക്ക് മുന്നില്‍ നാളികേരമുടയ്ക്കാറുണ്ട്. നാളികേരമുടയ്ക്കുന്പോള്‍ രണ്ട് തുല്യപകുതികളായി ഉടഞ്ഞാല്‍ ശ ുഭലക്ഷണമാണ്. രണ്ടുമുറികളും നിരപ്പായിരുന്നാലും ശുഭം തന്നെ. അതുപോലെ വീട് പണി തുടങ്ങുന്ന സമയത്ത് മൂത്താശ്ശാരി വാസ്തുപ ൂജ ചെയ്യുന്ന സമയത്ത് നാളികേരമുടച്ച് രണ്ട് കഷ്ണങ്ങളും ഇരുവശത്തായി വച്ച് അതില്‍ വെളളം നിറച്ച് പുഷ്പം ഇട്ട് രാശി നിര്‍ണ്ണയി ക്കാറുണ്ട്. ഇതിനായി നാളികേരമുടയ്ക്കുന്പോള്‍ രണ്ട് തുല്യപകുതികളായി ഉടയുകയും നിരപ്പായിരിക്കുകയും ഒരു കഷ്ണം നാളികേരം അകത്തേക്ക് വീഴുകയും ചെയ്താലും ശുഭലക്ഷണമാണ്. നാളികേരത്തിന്‍റെ കണ്ണുകള്‍ക്ക് കേടുപറ്റുന്നതും ശിരോഭാഗത്ത് ഉടയുന്നതും നല്ല ലക്ഷണമല്ല.