ശ്രാവണമാസ കാലത്ത് ശിവനെ പ്രീതിപ്പെടുത്തുമ്പോള്‍

ഹൈന്ദവവിശ്വാസം അനുസരിച്ച് പ്രാഥമിക ദൈവങ്ങളില്‍ ഒരു ദൈവവും ത്രിമൂര്‍ത്തികളിലെ ഒരു മൂര്‍ത്തിയുമാണ് ശിവന്‍

author-image
parvathyanoop
New Update
ശ്രാവണമാസ കാലത്ത് ശിവനെ പ്രീതിപ്പെടുത്തുമ്പോള്‍

ഹൈന്ദവവിശ്വാസം അനുസരിച്ച് പ്രാഥമിക ദൈവങ്ങളില്‍ ഒരു ദൈവവും ത്രിമൂര്‍ത്തികളിലെ ഒരു മൂര്‍ത്തിയുമാണ് ശിവന്‍.ആധുനിക ഹിന്ദുമതത്തിലെ ശൈവവിഭാഗം ശിവനെ പ്രധാനദേവനായി ആരാധിക്കുന്നു.ത്രിമൂര്‍ത്തികളില്‍ സംഹാരത്തിന്റെ ദൈവമായാണ് ശിവനെ പരാമര്‍ശിക്കുന്നത്.ശൈവസംമ്പ്രദായത്തിലെ പാരമ്പര്യപ്രകാരം പ്രപഞ്ചം നിര്‍മ്മിക്കുന്നതും പരിപാലിക്കുന്നതും പരിവര്‍ത്തനം ചെയ്യുന്നതും എല്ലാം ശിവനാണ്.

ശക്തിസംബ്രദായത്തിലെ വിശ്വാസപ്രകാരം ഊര്‍ജ്ജവും ക്രീയാത്മക ശക്തിയും ഒരു ദേവിയാണ്. ശിവന്റെ ഭാര്യയായ പാര്‍വ്വതി (സതി) യാണ് ഈ ദേവി. പാര്‍വ്വതി ശിവന്റെ തുല്യ പൂരക പങ്കാളിയാണ്.സ്മാര്‍ത്ത പാരമ്പര്യത്തിലെ പഞ്ചതാനപൂജയിലുള്ള അഞ്ച് തുല്യ ദൈവങ്ങളില്‍ ഒരാളാണ് ശിവന്‍. രുദ്രാക്ഷം ശിവനെ പ്രതീകപ്പെടുത്തുന്നതിനാല്‍, ശ്രാവണ മാസത്തില്‍ രുദ്രാക്ഷം ധരിക്കുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. തിങ്കളാഴ്ചകളില്‍ ശ്രാവണ സോമവാര വ്രത കഥ വായിക്കുക. വിവാഹിതരായ സ്ത്രീകള്‍ അവരുടെ വീട്ടുകാരുടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കും വേണ്ടി 'മംഗല്‍ ഗരി' വ്രതം നോല്‍ക്കുന്നു.

ശ്രാവണ മാസത്തില്‍ ചെയ്യുന്ന പൂജകളിലൂടെ പരമശിവനെ എളുപ്പത്തില്‍ പ്രീതിപ്പെടുത്താനും അനുഗ്രഹങ്ങള്‍ നേടാനാകുമെന്നും പറയുന്നപ്പെടുന്നു. ഈ വര്‍ഷത്തെ ശ്രാവണമാസം, ജൂലൈ 14 ന് ആരംഭിച്ച് ഓഗസ്റ്റ് 12 ന് അവസാനിക്കും. ശ്രാവണമാസത്തിലാണ് ഇന്ത്യയില്‍ മണ്‍സൂണ്‍ സീസണിന്റെ ആരംഭം കുറിക്കുന്നത്.

ശ്രാവണമാസ കാലത്ത് ശിവനെ പ്രീതിപ്പെടുത്താനും അനുയോജ്യമായ വരനെ നേടാനുമായി സ്ത്രീകള്‍ 'സോല സോമവാര്‍' എന്നറിയപ്പെടുന്ന പതിനാറ് തിങ്കളാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കുന്നു. തിങ്കളാഴ്ച ശിവനെ ആരാധിക്കുന്നതിലൂടെ മനസ്സിന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനാകും. ഈ ശുഭമുഹൂര്‍ത്തത്തില്‍, ശിവലിംഗത്തില്‍ വെള്ളം, പാല്‍, ദത്തൂര, കറുപ്പ്, ബെല്‍പത്ര മുതലായവ വഴിപാട് ചെയ്താല്‍ എല്ലാ വിഷമങ്ങളും നീങ്ങും. ശ്രാവണമാസ കാലത്ത് ചില പ്രത്യേക വസ്തുക്കള്‍ വീട്ടില്‍ കൊണ്ടുവരുന്നത് സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുമെന്ന് ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നു.

ഭസ്മം

ഗ്രന്ഥങ്ങള്‍ അനുസരിച്ച്, മറ്റ് ദേവന്മാരും ദേവതകളും മനോഹരമായ വസ്ത്രങ്ങളും ആഭരണങ്ങളും ഇഷ്ടപ്പെടുന്നിടത്ത്, ശിവന് ദേഹത്ത് ഭസ്മം ധരിക്കുന്നതാണ് ഇഷ്ടം. ശിവലിംഗത്തില്‍ ഭസ്മം ചാര്‍ത്തിയാല്‍ ശിവന്‍ പ്രസാദിക്കുമെന്ന് വിശ്വാസം.

വെള്ളിയിലോ ചെമ്പിലോ ഉള്ള ത്രിശൂലം

ത്രിശൂലം ശിവന്റെ ആയുധമാണ്. ശിവന്റെ ത്രിശൂലമുള്ള വീട്ടില്‍ നെഗറ്റീവ് എനര്‍ജി കടക്കില്ല എന്നാണ് പറയപ്പെടുന്നത്. ശ്രാവണമാസത്തിലെ ആദ്യ തിങ്കളാഴ്ച വെള്ളി ത്രിശൂലം കൊണ്ടുവന്ന് ക്ഷേത്രത്തില്‍ സൂക്ഷിക്കാം. നിങ്ങള്‍ക്ക് ഒരു വെള്ളി ത്രിശൂലം വാങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ഒരു ചെമ്പ് ത്രിശൂലം സമര്‍പ്പിക്കാവുന്നതാണ്.

നാഗം

നാഗം ശിവന്റെ അലങ്കാരമായി കണക്കാക്കപ്പെടുന്നു. വെള്ളിയോ ചെമ്പോ ഉള്ള പാമ്പിന്റെ രൂപം വീട്ടിലേക്ക് കൊണ്ടുവരുന്നത് വളരെ ശുഭകരമാണ്.

രുദ്രാക്ഷം

ഹിന്ദുമത വിശ്വാസമനുസരിച്ച്, ശിവന്റെ കണ്ണുനീര്‍ വീണിടത്താണ് രുദ്രാക്ഷം പിറന്നത്. ഈ മാസത്തില്‍ നിങ്ങള്‍ക്ക് രുദ്രാക്ഷം വീട്ടിലെത്തിക്കാം. രുദ്രാക്ഷം വീട്ടില്‍ സൂക്ഷിക്കുന്നത് ധനവും ധാന്യവും വര്‍ദ്ധിപ്പിക്കും. ജീവിതത്തിലെ എല്ലാ വിഷമതകളും നീങ്ങി പോസിറ്റീവ് എനര്‍ജി സാധ്യമാകും.

ഗംഗ ജലം

ശ്രാവണ മാസത്തില്‍ ഗംഗ ജലത്തെ വീട്ടിലേക്ക് കൊണ്ടുവരുന്നത് വളരെ ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ശിവന്റെയോ ശിവലിംഗത്തിന്റെയോ ജലാഭിഷേകം ഗംഗ ജലം ഉപയോഗിച്ചാണ് നടത്തുന്നത്.

ശിവനെ പ്രീതിപ്പെടുത്താന്‍ ഈ മാസം മുഴുവന്‍ വ്രതമെടുക്കുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. കൂവള ഇലകള്‍ക്കൊപ്പം നെയ്യ്, തൈര്, ഗംഗാജലം, തേന്‍ എന്നിവ ശിവന് അര്‍പ്പിക്കുക. ശ്രാവണ മാസത്തിലെ എല്ലാ തിങ്കളാഴ്ചകളിലും വ്രതമെടുക്കുക, പ്രത്യേകിച്ച് സ്ത്രീകള്‍. ഇതിലൂടെ ഒരു നല്ല ഭര്‍ത്താവിനെ നേടാന്‍ അവര്‍ക്ക് സാധിക്കുന്നു.

 

 

 

 

sivan Shravana month