By subbammal.30 Jul, 2018
ഭയം, ശത്രുദോഷം , ദുരിതം എന്നിവ മാറാന്‍ ചരട് ജപിച്ചുകെട്ടുന്നത് സാധാരണമാണ്. കുട്ടികളില്‍ അലസത, ദുഃസ്വപ്നം കാണല്‍, അകാരണമായ ഭയം എന്നിവ കണ്ടാല്‍ ഉടനെ രക്ഷിതാക്കള്‍ പ്രത്യേകിച്ചും അമ്മ, മുത്തശ്ശി തുടങ്ങിയവര്‍ പറയും കൊച്ചിന് വിളിദോഷമേറ്റതാ പോയി ചരട് ജപിച്ചുകെട്ട് എന്ന്. എന്താണ് ഇതിന് പിന്നിലെ വിശ്വാസം. ആചാര്യമതപ്രകാരം ഉത്തമനായ കര്‍മ്മി അഥവാ പൂജാരി ജപിച്ചുനല്കുന്ന ചരടിന് ശക്തിയുണ്ടാകും. ശനി , രാഹു ദോഷങ്ങള്‍ നീങ്ങാനും ദൃഷ്ടിദോഷം നാവുദോഷം ഇവ മാറാനും കറുത്ത ചരട് ജപിച്ചുകെട്ടുന്നത് നന്നാണ്. ശത്രുദോഷവും ചൊവ്വാ സംബന്ധിയായ ദോഷഫലങ്ങളും കുറയ്ക്കാന്‍ ചുവന്ന ചരടും സാന്പത്തിക അഭിവൃദ്ധിക്ക് മഞ്ഞച്ചരടും മറ്റ് പ്രശ്നങ്ങള്‍ അകലാന്‍ ഓറഞ്ചുനിറത്തിലുളള ചരടും നന്നാണ്. എന്നാല്‍, ഇതിന് പിന്നിലുളള ശാസ്ത്രീയ വശമെന്നത് ചരട് കെട്ടുന്നതിലുളള വിശ്വാസത്തിലൂടെ ലഭിക്കുന്ന പോസിറ്റീവ് ഊര്‍ജ്ജമാണ്. അത് പ്രതിസന്ധികളെ തരണം ചെയ്യാന്‍ വ്യക്തിയെ പ്രാപ്തമാക്കുന്നു. ആത്മവിശ്വാസമുളള ഒരുവന് നേടാന്‍ കഴിയാത്തതായി ഒന്നുമില്ലല്ല