പശുവിന്‍റെ പിന്‍ഭാഗവും ആനയുടെ തിരുനെറ്റിയും

By subbammal.09 May, 2018

imran-azhar

പശുവിന്‍റെ പിന്‍ഭാഗം കണികാണുന്നത് നന്നാണെന്നാണ് ഹൈന്ദവര്‍ക്കിടയിലെ വിശ്വാസം. ലക്ഷ്മീദേവി പശുവിന്‍റെ പിന്‍ഭാഗത്ത് കുടികൊളളുന്നുവെന്ന വിശ്വാസമാണ് ഇതിനാധാരം. വെളള ിയാഴ്ചദിവസം മഞ്ഞളരച്ച് പശുവിന്‍റെ പിന്‍ഭാഗത്ത് പൂശുന്നത് ലക്ഷ്മീപ്രീതിക്കുവേണ്ടിയാണ്. അതുപോലെ തന്നെ ആനയുടെ തിരുനെറ്റിയിലും മഹാലക്ഷ്മീസാന്നിധ്യമുണ്ട്. അതിനാലാണ് അന്പലങ്ങളില്‍ ആനയെ എഴുന്നളളിക്കുന്നത്. ചെന്താരമപ്പൂവിലും കൂവളത്തിലയുടെ പിന്‍ഭാഗത്തും മഹാലക്ഷ്മീ സാന്നിധ്യമുണ്ട്. ചെന്താമരപ്പൂവിലാണ് മഹാലക്ഷ്മീദേവി ഇരിക്കുന്നതെന്നാണ്
വിശ്വാസം അതുകൊണ്ടാണ് പത്മാസനസ്ഥേ എന്ന് സ്തുതിക്കുന്നത്. ഇനി നമ്മള്‍ മനുഷ്യരുടെ വിരല്‍തുന്പിലും മഹാലക്ഷ്മീസാന്നിധ്യമുണ്ട്. അതാണ് പ്രഭാതത്തില്‍ എഴുന്നേറ്റ ഉടന്‍ ഇരുകൈയും നിവര്‍ത്തിവച്ച് ആദ്യം കരാഗ്രവും പിന്നെ മധ്യവും അതുകഴിഞ്ഞ് കരമൂലവും ദര്‍ശിക്കണമെന്ന് പറയുന്നത്.

OTHER SECTIONS