സര്‍വ്വൈശ്വര്യത്തിന് നവരാത്രിവ്രതം

By subbammal.10 10 2018

imran-azhar

ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാര്‍ഗ്ഗമാണ് നവരാത്രി വ്രതം. കന്നിമാസത്തിലെ അമാവാസികഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമ മുതല്‍ നവമി വരെയുള്ള ദിവസങ്ങളാണു നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത്. ഇത്തവണ ഒക്ടോബര്‍ 10 ബുധനാഴ്ചയാണ് നവരാത്രി വ്രതം ആരംഭിക്കേണ്ടത്. ഏതു പ്രായത്തിലുള്ളവര്‍ക്കും പരാശക്തിയുടെ അനുഗ്രഹത്തിനായി ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന ഈ വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഒന്‍പതു ദിവസം വ്രതം അനുഷ്ഠിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ഠിക്കാമെന്ന് വിധിയുണ്ട്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ ഈ മൂന്നുദിനങ്ങളിലും വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. എങ്കിലും ഒന്‍പത് ദ ിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്. ഈ കാലയളവില്‍ സൂര്യോദയത്തിനു മുന്നേ കുളിച്ചു നിലവിളക്കു കൊളുത്തി ദേവീ സ്തുതികള്‍ ജപിക്കണം .ലളിതാസഹസ്രനാമ
ജപം അത്യുത്തമം. സസ്യാഹാരം മാത്രമേ പാടുളളു..സാധ്യമെങ്കില്‍ അരിഭക്ഷണം ഒരു നേരമായി ചുരുക്കുക. വ്രതം അനുഷ്ഠിക്കുന്നവര്‍ ഭക്ഷണത്തില്‍ മാത്രമല്ള വാക്കിലും പ്രവൃത്തിയിലും ശുദ്ധ
ിയുണ്ടാവണം. ഒന്‍പതു ദിവസം അടുപ്പിച്ചു ദേവീക്ഷേത്രത്തില്‍ കുളിച്ചു തൊഴുന്നതും ശ്രേഷ്ഠമാണ്. സര്‍വ ഐശ്വര്യദായകമാണ് നവരാത്രി വ്രതാനുഷ്ഠാനം

OTHER SECTIONS