വി​ശാ​ഖം വര്‍ഷാവസാനം അനുകൂലം

By subbammal.08 Sep, 2018

imran-azhar

വര്‍ഷാരംഭം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെങ്കിലും അതിനുശേഷം അനുകൂലഫലങ്ങള്‍ ഉണ്ടാകും. വര്‍ഷാദ്യം അന്യദേശവാസവും ധനനഷ്ടവും ഉണ്ടാകും. പിതാവിനോ പിതൃസമാനര്‍ക്കോ രോഗവും മാതാവിന് രോഗദുരിതങ്ങളും അനുഭവിക്കും. ശത്രുക്കളുടെ ഇടപെടലുകള്‍ മൂലം മാനസിക ബുദ്ധിമുട്ടുകളുണ്ടാകും. സന്താനങ്ങള്‍ക്ക് അസുഖം പിടിപെടുക, മുതിര്‍ന്ന സന്താനങ്ങളുടെ വഴിവിട്ട പ്രവൃത്തികളിലും ദു:ഖം ഉണ്ടാകും. തുടര്‍ന്ന് സാന്പത്തികനിലയില്‍ പുരോഗതി ഉണ്ടാകും. ഉന്നതസ്ഥാനമാനങ്ങള്‍ ലഭിക്കും. കുടുംബസ്വത്ത് കിട്ടാന്‍ യോഗമുണ്ട്. ചിങ്ങത്തില്‍ ആരോഗ്യനില മെച്ചമായിരിക്കും. അഭീഷ്ടങ്ങള്‍ സാധിക്കും. ഉദ്യോഗസ്ഥാന്മാര്‍ക്ക് ഉന്നതസ്ഥാനങ്ങള്‍ ലഭിക്കും. കന്നിയില്‍ ആഗ്രഹങ്ങള്‍ പലതും ഫലപ്രാപ്തിയിലെത്തും. അശനശയന സുഖമനുഭവിക്കും. ബന്ധുക്കളുടെ വിരോധം സന്പാദിക്കും. ജ്വരം പിടിപെടും. തുലാത്തില്‍ സാന്പത്തികം മെച്ചപ്പെടും. കുടുംബത്തില്‍ സുഖവും സന്തോഷവും ഉണ്ടാകും. കുടുംബസ്വത്ത് സ്വായത്തമാകും. മുന്‍കോപം ഉണ്ടാകും. യാത്രയില്‍ ക്ളേശമനുഭവിക്കും. വൃശ്ചികത്തില്‍ സാന്പത്തികനേട്ടം ഉണ്ടാകും. ജീവിതം ഐശ്വര്യപൂര്‍ണ്ണമായി അനുഭവപ്പെടും. ബന്ധുസഹായം കൂടുതലായിക്കിട്ടും. ഉദരരോഗം പിടിപെടും. ധനുമാസത്തില്‍ മാതൃബന്ധുക്കളാല്‍ വഞ്ചിക്കപ്പെടും. കുടുംബവസ്തു നഷ്ടപ്പെടാന്‍ സാധ്യത കാണുന്നു. സന്താനങ്ങളുമായി കലഹിക്കും. അനാവശ്യ ചിന്തകളാല്‍ മനോനില മോശമാകും. മകരത്തില്‍ നഷ്ടപ്പെട്ടെന്നു കരുതിയ വീട് ലഭിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനാദികള്‍ ലഭിക്കും. സാന്പത്തികനിലയില്‍ വര്‍ദ്ധനയുണ്ടാകും. ശത്രുക്കളുമായി രമ്യതയില്‍ വര്‍ത്തിക്കും. കുംഭത്തില്‍ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും. ഭാര്യയുമായി അകന്നു നില്‍ക്കേണ്ടി വരും. ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും. ഹൃദ്രോഗമുള്ളവര്‍ സൂക്ഷിക്കുന്നത് നന്ന്. മീനത്തില്‍ ഭാര്യയുമായി കലഹിക്കും. അതിമോഹത്താലും മോഹിച്ചവ ലഭിക്കാത്തതിനാലും മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കും. മേടത്തില്‍ അതിമോഹങ്ങള്‍ ഉപേക്ഷിക്കും. ശത്രുക്കളുടെമേല്‍ വിജയം നേടും. രോഗശമനം ഉണ്ടാകും. അപ്രതീക്ഷിത ആപത്തു കാണുന്നു. ഇടവത്തില്‍ പൊതുപ്രവര്‍ത്തകര്‍ ജനവിരോധത്തിന് പാത്രീഭൂതരാകും. ഭപനി പിടിപെടും. മിഥുനത്തില്‍ വ്യാപാരികള്‍ സത്യസന്ധതയില്ളാതെ കച്ചവടം നടത്തുകനിമിത്തം ജനരോഷം ഉണ്ടാകും. ശാരീരികപീഢ അനുഭവിക്കും. നിയമപ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ഭയവും ദു:ഖവും ഉണ്ടാകും. കര്‍ക്കടകത്തില്‍ പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ കര്‍മ്മം ചെയ്യേണ്ടിവന്നേക്കും. തൊഴില്‍ രംഗത്ത് തടസ്സം നേരിടും. കലാകാരന്മാര്‍ക്ക് അനുകൂല സാഹചര്യം കാണുന്നു.

പരിഹാരം: ദുര്‍ഗ്ഗാദേവിയ്ക്ക് വസ്ത്രവും പൊങ്കാലയും വാര്‍ഷികമായി സമര്‍പ്പിക്കുക. നവഗ്രഹങ്ങള്‍ക്ക് പുജാദ്രവ്യങ്ങള്‍ സമര്‍പ്പിക്കുക. മഹാദേവന് മൃത്യുജ്ഞയാര്‍ച്ചന.

OTHER SECTIONS