By Web Desk.18 05 2022
ആദിത്യഹൃദയം സൂര്യഭഗവാനെ പ്രീതിപ്പെടുത്തുന്നതിനുള്ള മന്ത്രമാണ്. വളരെ ശക്തിയുള്ള മന്ത്രമാണിത്. ഈ മന്ത്രം ജപിക്കുന്നതിലൂടെ ഏതുമേഖലയിലും വിജയിക്കാന്‍ സാധിക്കും.
എങ്ങനെയാണ് ഈ മന്ത്രം ജപിക്കേണ്ടത്? രാവിലെ കിഴക്കോട്ടു തിരിഞ്ഞുനിന്നുവേണം ഈ മന്ത്രം ജപിക്കാന്‍. ദിവസവും 12 തവണ ജപിക്കുന്നതാണ് ഉത്തമം.
അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങള്‍, ആദിത്യഹൃദയം എന്നിവ ജപിക്കാന്‍ പാടില്ല.
ആദിത്യഹൃദയം
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശൈ്വകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ