ഇന്ന് അമാവാസി, ഈ മന്ത്രം 108 തവണ ജപിക്കണം, ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കാം

ജ്യോതിഷത്തില്‍ അമാവാസിക്കും പൗര്‍ണമിക്കും വലിയ പ്രാധാന്യമുണ്ട്. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതിനിടയ്ക്ക് ഭൂമിക്കും സൂര്യനും ഇടയിലെത്തുമ്പോള്‍ ചന്ദ്രനില്‍ പതിക്കുന്ന സൂര്യപ്രകാശം ചന്ദ്രന്റെ മറുവശത്തായി പോകുന്നു

author-image
Web Desk
New Update
ഇന്ന് അമാവാസി, ഈ മന്ത്രം 108 തവണ ജപിക്കണം, ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കാം

ജ്യോതിഷത്തില്‍ അമാവാസിക്കും പൗര്‍ണമിക്കും വലിയ പ്രാധാന്യമുണ്ട്. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതിനിടയ്ക്ക് ഭൂമിക്കും സൂര്യനും ഇടയിലെത്തുമ്പോള്‍ ചന്ദ്രനില്‍ പതിക്കുന്ന സൂര്യപ്രകാശം ചന്ദ്രന്റെ മറുവശത്തായി പോകുന്നു. അതുകൊണ്ട് ഈ പ്രകാശം പ്രതിഫലിക്കുന്നത് ഭൂമിയില്‍ കാണാന്‍ കഴിയാതെ പോകുന്നു. ഇതാണ് അമാവാസി അല്ലെങ്കില്‍ കറുത്തവാവ്.

ഹൈന്ദവ വിശ്വാസ പ്രകാരം അമാവാസി ദിനം പിതൃപൂജകള്‍ക്ക് ഉത്തമമാണ്. അമാവാസി ദിനത്തില്‍ ദുര്‍ശക്തികള്‍ രൂപപ്പെടുമെന്നാണ് വിശ്വാസം. മഹാദേവനെയും ഭദ്രകാളിയെയും ഉപാസിക്കുന്നത് ഈ ദിനത്തില്‍ ഏറെ ശുഭകരമാണ്.

പഞ്ചാക്ഷരി മന്ത്രമായ 'നമശിവായ' 108 തവണ ജപിക്കുന്നത് ഉത്തമം. കഴിയുന്ന ദാനധര്‍മ്മം ചെയ്യുന്നത് നന്ന്. അമാവാസി ദിനത്തില്‍ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണം, അമിത ഉറക്കം നന്നല്ല. മദ്യപാനവും വര്‍ജിക്കണം.

Astro prayer amavasya