അറിയാതെ ചെയ്തുപോയ പാപങ്ങളിൽ നിന്ന് മോചനം ലഭിക്കും; 'അപര ഏകാദശി'

അപര ഏകാദശി പേര് സൂചിപ്പിക്കുന്നത് പോലെ അപാര സിദ്ധികൾ തരുന്നതാണ് എന്നാണ് നമ്മുടെ ആചാര്യന്മാർ പറയുന്നത്. അപര ഏകാദശിക്ക് സനാതനധർമ്മത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ ഏകാദശിദിവസം ഉപവാസം അനുഷ്ടിച്ചു വിധിയാംവണ്ണം പൂജകളും,അർച്ചനകളും,ദാനധർമ്മങ്ങളും ചെയ്യൂന്നതിലൂടെ ഒരാൾക്ക് കഷ്ടപ്പാടുകളിൽ നിന്ന് മോചനവും സന്തോഷവും ഉണ്ടാകുമെന്നും ,അവരുടെ കുടുംബജീവിതം സന്തോഷപ്രദമാകുമെന്നും, ലക്ഷ്മിദേവിയുടെ അനുഗ്രഹത്താൽ കുടുംബത്തിൽ ഐശ്വര്യവും, സമ്പത് സമൃദ്ധി വർദ്ധനവും ഉണ്ടാകുമെന്നുമാണ് വിശ്വാസം .കൂടാതെ നമ്മുടെ നിത്യജീവിതത്തിൽ അറിയാതെ ചെയ്തുപോയ പാപങ്ങളിൽ നിന്ന് മോചനം ലഭിക്കുമെന്നും പറയുന്നു.

author-image
Web Desk
New Update
അറിയാതെ ചെയ്തുപോയ പാപങ്ങളിൽ നിന്ന് മോചനം ലഭിക്കും; 'അപര ഏകാദശി'

"ശാന്താകാരം ഭുജഗശയനം

പത്മനാഭം സുരേശം

വിശ്വാധാരം ഗഗന സദൃശ്യം

മേഘവർണ്ണം ശുഭാംഗം

ലക്ഷ്മീകാന്തം കമലനയനം

യോഗി ഹൃദ്ധാന ഗമ്യം

വന്ദേ വിഷ്ണും ഭവഭയഹരം

സർവ്വ ലോകൈക നാഥം"

ഹിന്ദു കാലഗണന പ്രകാരം ശകവർഷത്തിൽ വൈശാഖമാസത്തിലെ കൃഷ്ണപക്ഷത്തിലെ അപര ഏകാദശി ( 1196 എടവമാസം 23ന്, 2021 ജൂൺ 6ന് ഞായറാഴ്ച)

അപര ഏകാദശി പേര് സൂചിപ്പിക്കുന്നത് പോലെ അപാര സിദ്ധികൾ തരുന്നതാണ് എന്നാണ് നമ്മുടെ ആചാര്യന്മാർ പറയുന്നത്. അപര ഏകാദശിക്ക് സനാതനധർമ്മത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ ഏകാദശിദിവസം ഉപവാസം അനുഷ്ടിച്ചു വിധിയാംവണ്ണം പൂജകളും,അർച്ചനകളും,ദാനധർമ്മങ്ങളും ചെയ്യൂന്നതിലൂടെ ഒരാൾക്ക് കഷ്ടപ്പാടുകളിൽ നിന്ന് മോചനവും സന്തോഷവും ഉണ്ടാകുമെന്നും ,അവരുടെ കുടുംബജീവിതം സന്തോഷപ്രദമാകുമെന്നും, ലക്ഷ്മിദേവിയുടെ അനുഗ്രഹത്താൽ കുടുംബത്തിൽ ഐശ്വര്യവും, സമ്പത് സമൃദ്ധി വർദ്ധനവും ഉണ്ടാകുമെന്നുമാണ് വിശ്വാസം .കൂടാതെ നമ്മുടെ നിത്യജീവിതത്തിൽ അറിയാതെ ചെയ്തുപോയ പാപങ്ങളിൽ നിന്ന് മോചനം ലഭിക്കുമെന്നും പറയുന്നു.

"സംസാരാഖ്യ മഹാഘോര

ദുഃഖിനാം സര്‍വ്വദേഹിനാം

ഏകാദശ്യുപവാസോയം

നിര്‍മ്മിതം പരമൌഷധം"

നിത്യജീവിതത്തിലെ ദുഃഖസാഗരത്തിൽ നിന്നും കരകയറുവാൻ ഏകാദശി നോറ്റ് ഉപവസിച്ചു സാക്ഷാൽ വൈകുണ്ഠനാഥനെ ശരണം പ്രാപിക്കുക മാത്രമേ വഴിയുള്ളൂ എന്നാണ് ആചാര്യൻമാർ പറയുന്നത്. സനാതനധര്‍മ്മമായ ഹിന്ദുധര്‍മ്മം വ്രതാനുഷ്ഠാനങ്ങള്‍ക്ക് മഹനീയ സ്ഥാനമാണ് കല്പിച്ചിരിക്കുന്നത്. അതോടൊപ്പം വ്രതങ്ങള്‍ മനുഷ്യന് മാനസികവും ശാരീരികവുമായ പരിശുദ്ധി പ്രദാനം ചെയ്യുന്നതോടൊപ്പം തന്നെ ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള ലളിതമാര്‍ഗ്ഗരേഖ കൂടിയാണ്. മാത്രമല്ല ഭൗതിക ജീവിതത്തില്‍ നിന്നും ആദ്ധ്യാത്മിക ജീവിതത്തിലേക്കുയര്‍ത്തുന്ന ചവിട്ടുപടിയും കൂടിയാണ് വ്രതങ്ങൾ.

ഏകാദശി, ചതുർത്ഥി , ശിവരാത്രി ,നവരാത്രി, ഷഷ്ടി തുടങ്ങിയ വ്രതങ്ങളുടെ പ്രഭാവം വഴി മനുഷ്യന്റെ ആത്മാവ് ശുദ്ധമാവുകയും സങ്കല്‍പ്പശക്തി വര്‍ദ്ധിച്ചു ബുദ്ധിവികാസം, വിചാരജ്ഞാനം എന്നിവ വര്‍ദ്ധിക്കുകയും ഭക്തി, ശ്രദ്ധ എന്നിവയുണ്ടാവുകയും ചെയ്യുന്നുവെന്നും ആചാര്യന്മാര്‍ പറയുന്നു.

പൈതൃകമായി ഹൈന്ദവാചാര്യന്മാര്‍ പകര്‍ന്നു നല്കിയ ആചാരനുഷ്ഠാനങ്ങളിലെ മുഖ്യഘടകമായ വ്രതാനുഷ്ഠാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏകാദശി വ്രതം തന്നെയാണ്. അതിനാൽ ശാരീരികമായി അസ്വസ്ഥതകൾ ഇല്ലാത്ത സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന നമ്മുടെ എല്ലാ സഹോദരങ്ങളും നമ്മളാൽ കഴിയുന്ന എല്ലാ ഏകാദശികളും ,ചതുർത്ഥി ,ശിവരാത്രി ,

നവരാത്രി ,ഷഷ്ഠി വ്രതങ്ങളും വിധിയാംവണ്ണം അനുഷ്ടിക്കുകയും ഈശ്വരാനുഗ്രഹം നേടുകയും ചെയ്യുമല്ലോ.

apara ekadashi 2021