/kalakaumudi/media/post_banners/10e762083c6336fdac26f0840565dcf75dfbbc11c588fd17f2291a5b8ee013a5.jpg)
നാം നേരിടുന്ന രോഗപീഡകൾക്ക് ശാന്തി ലഭിക്കാനായി നിരവധി അമ്പലങ്ങളിൽ വഴിപാടും ,ദർശനവുമായി നിരവധി പേരാണ് എത്താറുള്ളത്. അതിന് അതിന്റെതായ ഫലങ്ങളും ലഭിക്കാറുണ്ട് . അപസ്മാര രോഗങ്ങൾക്ക് ശാന്തി നൽകുന്നതിനായി പാലക്കാട് ചിറ്റൂർ താലൂക്കിലെ പെരുമാട്ടി പഞ്ചായത്തിലെ വേമ്പ്രയിൽ അപസ്മാർ അമ്മൻ കോവിൽ ഉണ്ട് . നാനാദേശങ്ങളിൽ നിന്ന് നിരവധി പേരാണ് അപസ്മാരരോഗങ്ങളെ തുടർന്ന് ക്ഷേത്രത്തിൽ എത്താറുള്ളത് . കിലോമീറ്ററുകൾ താണ്ടി അപസ്മാരരോഗശാന്തിക്കായി ഭക്തജനങ്ങൾ എത്തുന്നു . ഭക്തജനത്തിരക്ക് സാധാരണയായി ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ കൂടുതലായാണ് ഉണ്ടാകാറുള്ളത് . ക്ഷേത്രത്തിനു പിന്നിലെ ഐതിഹ്യം എന്ന് പറയുന്നത് പാർവതീദേവി ശിവന് അപസ്മാരം പിടിപെട്ടപ്പോൾ ചികിത്സ നൽകുന്നതിനായി അപസ്മാർ അമ്മനായി അവതാരമെടുത്തുവെന്നാണ് വിശ്വാസം .