ശബ്ദബ്രഹ്മസ്വരൂപൻ

നാം സംഭാഷണം നടത്തുകയും എഴുതുകയും ചെയ്യുന്ന അക്ഷരമാലയുടെ ആവിർഭാവം എങ്ങനെ എന്ന് അറിയണ്ടെ? എല്ലാം ഈശ്വരസൃഷ്ടിയാണെങ്കിൽ അക്ഷരങ്ങളും ഈശ്വരസൃഷ്ടിയാകണമല്ലോ. വിദ്യയുടെ അധിഷ്ഠാനദേവതായായി അക്ഷരങ്ങളുടെ - വാക്കുകളുടെ - ദേവതയായി നാം ആരാധിക്കുന്ന വാഗ് ദേവിയാണ് സരസ്വതീദേവി. പക്ഷെ അക്ഷരങ്ങളുടെ ഉത്ഭവം എങ്ങനെയെന്ന് ശ്രീ വ്യാസമാഹർഷി ശ്രീമദ് ശിവമഹാപുരാണത്തിലെ സൃഷ്ടിഖണ്ഡത്തിൽ പ്രതിപാദിച്ചിരിക്കുന്നത് എന്താണന്ന് നോക്കാം.

author-image
online desk
New Update
 ശബ്ദബ്രഹ്മസ്വരൂപൻ

നാം സംഭാഷണം നടത്തുകയും എഴുതുകയും ചെയ്യുന്ന അക്ഷരമാലയുടെ ആവിർഭാവം എങ്ങനെ എന്ന് അറിയണ്ടെ? എല്ലാം ഈശ്വരസൃഷ്ടിയാണെങ്കിൽ അക്ഷരങ്ങളും ഈശ്വരസൃഷ്ടിയാകണമല്ലോ. വിദ്യയുടെ അധിഷ്ഠാനദേവതായായി അക്ഷരങ്ങളുടെ - വാക്കുകളുടെ - ദേവതയായി നാം ആരാധിക്കുന്ന വാഗ് ദേവിയാണ് സരസ്വതീദേവി. പക്ഷെ അക്ഷരങ്ങളുടെ ഉത്ഭവം എങ്ങനെയെന്ന് ശ്രീ വ്യാസമാഹർഷി ശ്രീമദ് ശിവമഹാപുരാണത്തിലെ സൃഷ്ടിഖണ്ഡത്തിൽ പ്രതിപാദിച്ചിരിക്കുന്നത് എന്താണന്ന് നോക്കാം.

പരബ്രഹ്മസ്വരൂപിയായ ശ്രീ പരമേശ്വരൻ ഇടതുഭാഗം ചലിപ്പിച്ച് അമൃതജലം ഒഴുക്കിയപ്പോൾ സുന്ദരനും ശാന്തനുമായ പുരുഷൻ ഉണ്ടായി. ആപുരുഷൻ തന്റെ നാമവും കർമ്മവും എന്താണെന്നറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു. എല്ലായിടത്തും വ്യാപിച്ചുകിടക്കുന്നവൻ എന്ന അർത്ഥത്തിൽ ' വിഷ്ണു' എന്ന നാമവും 'തപസ്സുചെയ്യുക' എന്ന കർമ്മവും പരമേശ്വരൻ പ്രദാനം ചെയ്തു വേദജ്ഞാനവും നൽകി അനന്തരം ശക്തീസമേതനായ ശിവൻ മറഞ്ഞു

ദീർഘകാലം തപസ്സ് ചെയ്തീട്ടും ഫലം ലഭിക്കതെ വന്നപ്പോൾ ചിന്താകുലനായ വിഷ്ണു വീണ്ടു തപസ്സ് ചെയ്യുക എന്ന അശരീരി ശ്രവിക്കാനിടയായി പരബ്രഹ്മധ്യാനത്തോടെ വിഷ്ണുദേവൻ വീണ്ടും തപസ്സാരംഭിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും പല ജലധാരകൾ ഉണ്ടായി ശൂന്യമായിടത്തെല്ലാം ആ ജലം വ്യപിച്ചു. പെട്ടന്ന് ബ്രഹ്മദേവനും വിഷ്ണുദേവനും ഒരു നാദം കേട്ടു . ആ നാദമാണ് "ഓം" . പിന്നിട് ലിംഗത്തിന്റെ തെക്കു ഭഗത്ത് ആദ്യ വർണ്ണമായ 'അ' ദൃശ്യമായി. വടക്കു ഭഗത്ത് 'ഉ' ദൃശ്യമായി. മദ്ധ്യഭാഗത്ത് 'മ' ദൃശയമായി . ഇവ മൂന്നും കൂടി ചേർന്ന ഓങ്കാര ദർശനം അവർക്കുണ്ടായി .

'അ' കാരത്തിന് സൂര്യമണ്ഡലത്തിന്റെ ശോഭയും. 'ഉ'കാരത്തിന് അഗ്നിയുടെ ശോഭയും 'മ' കാരത്തിന് ചന്ദ്രമണ്ഡലത്തിന്റെ ശോഭയും പ്രകടമായി. വേദങ്ങളാൽ പ്രകീത്തിക്കപ്പെടുന്നവനും വേദസാരവുമായ ശ്രീ പ്രമേശ്വരൻ തന്നെയാണ് ശബ്ദബ്രഹ്മസ്വരൂപമായി ജോതിർലിംഗരൂപേണ പ്രത്യക്ഷപ്പെട്ടതെന്ന് വിഷ്ണു ഭഗവാന് അറിയാൻ കഴിഞ്ഞു. അനന്തരം അഞ്ചു മുഖവും പത്തു കൈകളു ഉള്ള കർപ്പൂര സദൃശമായ വേളുത്ത രൂപം അവർക്ക് ദൃശ്യമായി. ശ്രീ പരമേശ്വരൻ ശബ്ദമയമായ തന്റെ ദിവ്യരുപം പ്രദർശിപ്പിച്ചു. എല്ലാ അക്ഷരങ്ങളും ആ രൂപത്തിൽ ഉണ്ടായിരുന്നു.

ശിരസ്സ് 'അ' കാരവും, നെറ്റി 'ആ'കാരവും, വലത്തെ കണ്ണ്'ഇ' കാരവും, ഇടത്തെ കണ്ണ് 'ഈ" കാരവും, വലത്തെ ചെവി 'ഉ' കാരവും , ഇടത്തെ ചെവി 'ഊ' കാരവും,ആയികാണപ്പെട്ടു. *വലത്തെ കവിൾ 'ഋ' കാരവും, ഇടത്തെ കവിൾ 'ഋൗ' കാരവും ആയി ദൃശ്യമായി. 'ലു' 'ലൂ' എന്നിവ നാസദ്വരങ്ങളായി കാണപ്പെട്ടു മേൽചുണ്ട് 'ഏ' കാരവും, കീഴ്ചുണ്ട്' ഐ' കാരവുമായി പ്രകടമായി. 'ഓ' കാരവും, 'ഔ' കാരവും, മുകളിലും താഴെയുമുള്ള ദന്തപക്തികളാണ്. 'അം' 'അഃ' എന്നിവ ശൂലധാരിയായ ശിവന്റെ താലുക്കളാണ് (തൊണ്ട).

'ക' മുതലുള്ള അക്ഷരങ്ങൾ ( ക, ഖ, ഗ, ഘ, ങ ) ഭഗവാന്റെ വലത്തെ കൈയും, 'ച' മുതലുള്ള അക്ഷരങ്ങൾ ( ച, ഛ, ജ, ഝ, ഞ ) ഇടത്തെ കൈയും ആണ്, 'ട' മുതലുള്ള അക്ഷരങ്ങൾ ( ട, ഠ, ഡ, ഢ, ണ ) ഭഗവാന്റെ വലത്തെ കാലുകളും, 'ത' മുതലുള്ള അക്ഷരങ്ങൾ ( ത, ഥ, ദ, ധ, ന, ) ഇടത്തെ കാലുകളും ആണ്. 'പ' കാരം ഉദരവും, 'ഫ' കാരം വലതു വശവും, 'ബ' കാരം ഇടതുവശവും, 'ഭ' കാരം സ്കന്ധം (തോൾ) ആണ്. 'മ' കാരം യോഗിയായ ഭഗവാന്റെ ഹൃദയമാണ്. യ, ര, ല, വ, ശ, ഷ, സ, എന്നീ ഏഴക്ഷരങ്ങൾ ഭഗവാന്റെ സപ്തധാതുക്കളാണ്. ( രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം, എന്നിവ ശരീരത്തിലെ ഏഴു ധാതുക്കൾ). 'ഹ' കാരം നാഭിയാണ്. 'ക്ഷ' കാരം മേഢ്റം (മൂത്രേന്ദ്രിയം) ആണ്.

ഇപ്രകാരം ശബ്ദബ്രഹ്മസ്വരൂപനായ പരമേശ്വരനെ ഉമാസഹിതം കണ്ടപ്പോൾ ബ്രഹ്മദേവനും, വിഷ്ണുദേവനും കൃതാർത്ഥരായി. ഓങ്കാരത്തിന്റെ സാക്ഷാത്കാരം സിദ്ധിച്ചു. പരമസുന്ദരനും നാനാ ഭൂഷണങ്ങൾ അണിഞ്ഞവനും, സൃഷ്ടിസ്ഥിതിസംഹാരങ്ങൾ ചെയ്യുന്നവനും വരദായകനും, മംഗളദായകനും ആയ സാംബസദാശിവനെ ബ്രഹ്മദേവനും വിഷ്ണുദേവനും പ്രകീർത്തിച്ചു.

Astro