ദ്വാദശാപ്പണ സമർപ്പണം; വിശദീകരണം

ദ്വാദശി ദിവസം കണ്ണന് പ്രിയപ്പെട്ട ദിനമാണ്. തന്റെ നിർമാല്യ ദർശനം ഭക്തജനങ്ങൾക്ക് നൽകുന്ന അവസരത്തിൽ തന്നെ യജ്ഞവും, യജ്ഞഭുക്കും ആയ കണ്ണൻ ശ്രീ കോവിൽ വിട്ട് കൂത്തമ്പലത്തിലേക്ക് യാത്രയാകും. അവിടെ ലോക നന്മക്കായി യജ്ഞമ നഷ്ടിക്കുന്ന അഗ്നിഹോത്രിളൈ കണ്ട് വെച്ച് നമസ്കാരം ( ദ്വാദശി പ്പണ സമർപ്പണം ) ചെയ്യാനാണ് കണ്ണന്റെ ഈ യാത്ര. ഭക്തജനങ്ങൾക്ക് ദർശനമരുളി കൊണ്ടു തന്നെ കണ്ണൻ ശ്രീകോവിലിൽ നിന്ന് ഇറങ്ങി കുത്തമ്പലത്തിൽ പ്രത്യക്ഷപെടുന്നു എന്നാണ് ഭക്തജന വിശ്വാസം.

author-image
online desk
New Update

ഗുരുവായൂർ ക്ഷേത്രത്തിലെ അതി വിശിഷ്ടമായ ഒരു ചടങ്ങാണ് ഗുരുവായൂർ ഏകാദശിക്കഴിഞ്ഞ് ദ്വാദശി ദിവസം നടത്തുന്ന ഈ സമർപ്പണം. മഹത്തായ ഈ സമർപ്പണ്ണത്തിലൂടെ ഭക്തർക്ക് ആയുരാരോഗ്യ സൗഖ്യo കണ്ണൻ അനുഗ്രഹിച്ചു നൽകുന്നു. അത് കൊണ്ടാണ് പതിനായിരകണക്കിന് ഭക്തർ ഏകാദശി വ്രത പുണ്യത്തിൽ ഈ സമർപ്പണം നടത്തുന്നത്. ദ്വാദശി ദിവസം കുളിച്ച് ശുദ്ധമായി കൃഷ്ണദർശനം നടത്തി കൂത്തമ്പലത്തിൽ എത്തി ഭക്തർ ദ്വാദശിപ്പണം വെക്കുന്നു. അതിന് ശേഷം തീർത്ഥം സേവിച്ച് തീർത്ഥ ദക്ഷിണ നൽകി പാരണ നടത്തി ഏകാദശി വ്രതം അവസാനിപ്പിക്കുന്നു. ശുകപുരം, പെരുവനം, ഇരിഞ്ഞാലക്കുട എന്നിവടങ്ങളിലെ അഗ്നിഹോത്രികളാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്.

Astro