ഞായറാഴ്ച ആദിത്യ പ്രീതിക്ക് ഉത്തമ ദിനം ; ശത്രുക്ഷയം വരുത്തുന്നതിനായി ഈ മന്ത്രം ജപിക്കൂ

By online desk .17 11 2020

imran-azhar

 

 

വന്ദിച്ച്എഴുതൂ ഓം ആദിത്യായ നമ ആത്മവിശ്വാസമേകും ആദിത്യ ഹൃദയ മന്ത്രം


ശ്രീരാമന് അഗസ്ത്യ മുനി ഉപദേശിച്ചതായി രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മന്ത്രമാണ് ആദിത്യഹൃദയം. രാമായണത്തിലെ യുദ്ധകാണ്ഡത്തിലാണ് ആദിത്യഹൃദയത്തെക്കുറിച്ച് പറയുന്നത്. രാവണനുമായുള്ള യുദ്ധത്തില്‍ രാമന്‍ തളര്‍ന്ന് ചിന്താധീതനായി നില്‍ക്കുന്ന സമയത്ത് ദേവന്മാരോടൊപ്പം ആകാശത്തു യുദ്ധം കണ്ടുകൊണ്ടിരുന്ന മുനി താഴേക്കുവന്ന് ശത്രുക്ഷയം വരുത്തുന്നതിനു ആദിത്യഹൃദയം ജപിക്കുന്നതു നല്ലതാണെന്നുപറയുകയും മന്ത്രം യഥാവിധി ഉപദേശിക്കുകയും ചെയ്തു. രാമന്‍ മന്ത്രം മൂന്നുപ്രാവശ്യം ജപിക്കുകയും പൂര്‍വ്വാധികം വീര്യത്തോടെ രാവണനുമായി യുദ്ധംചെയ്യുകയും വധിക്കുകയും ചെയ്തു.

 

മന്ത്രം


സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായതേ നമോ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമ:
സത്യപ്രധാനായ തത്ത്വാ യ തേ നമ:
സത്യസ്വരൂപായ നിത്യം നമോ നമ:

 

ശത്രുനാശത്തിനും ജീവിതത്തിൽ കരുത്തോടെ മുന്നേറുന്നതിനും ഈ മന്ത്രം നിത്യേന പ്രഭാതത്തിൽ ആദിത്യനെ നോക്കി ജപികുന്നത് ഉചിതമാണ്

OTHER SECTIONS