കുളത്തുപ്പുഴ അഥവാ കുളന്തൈ പുഴ ക്ഷേത്ര ഐതിഹ്യം

കേരള നിർമ്മിതിക്ക് ശേഷം കലിദോഷമകറ്റാൻ പരശുരാമൻ പ്രതിഷ്ഠിച്ച അഞ്ച് ശാസ്താ ക്ഷേത്രങ്ങളിൽ ആദ്യത്തേതാണ് കുളത്തുപ്പുഴ അഥവാ "കുളന്തൈ പുഴ" ശ്രീ ധർമ ശാസ്താ ക്ഷേത്രം.

author-image
online desk
New Update
കുളത്തുപ്പുഴ അഥവാ  കുളന്തൈ പുഴ  ക്ഷേത്ര ഐതിഹ്യം

 

കേരള നിർമ്മിതിക്ക് ശേഷം കലിദോഷമകറ്റാൻ പരശുരാമൻ പ്രതിഷ്ഠിച്ച അഞ്ച് ശാസ്താ ക്ഷേത്രങ്ങളിൽ ആദ്യത്തേതാണ് കുളത്തുപ്പുഴ അഥവാ "കുളന്തൈ പുഴ" ശ്രീ ധർമ ശാസ്താ ക്ഷേത്രം.

ക്ഷേത്ര ഐതീഹ്യം :

കുളത്തുപ്പുഴയുടെ കരയിൽ ധ്യാനത്തിലിരുന്ന പരശുരാമന് ഭഗവാൻ ഒരു വയസ്സിൽ താഴെയുള്ള ഒരു കുഞ്ഞിന്റെ രൂപത്തിൽ ദർശനം നൽകുകയും ആ രൂപം ഒരു സ്വയംഭൂ വിഗ്രഹത്തിലേക്ക് ആവഹിച്ചു പരശുരാമനാൽ പ്രതിഷ്ഠ നടത്തപെട്ടതുമാണ് കുളത്തുപ്പുഴ ശ്രീ ധർമശാസ്താക്ഷേത്രം.

ഒരു പ്രളയ സമയത്ത് ക്ഷേത്രത്തിനു നാശവും വിഗ്രഹം നഷ്ടപ്പെടുകയും ചെയ്ത അവസ്ഥ ഉണ്ടായി. പിന്നീട് വർഷങ്ങൾക്കു ശേഷം കൊട്ടാരക്കര തമ്പുരാന്റ അധീനതയിൽ കുളത്തുപ്പുഴ ഉണ്ടായിരുന്ന സമയത്ത് കൊക്കളത് മഠത്തിലെ നമ്പൂതിരിമാർ തീർത്ഥാടന വേളയിൽ ഇത് വഴി വരികയും പുഴയുടെ തീരത്ത് വിശ്രമിക്കുകയുമുണ്ടായി, നമ്പൂതിരിമാരുടെ നിർദേശപ്രകാരം കുളത്തുപ്പുഴ സ്വദേശിയും കൊട്ടാരക്കര തമ്പുരാന്റെ പടനായകനും ആയ തലയിലഴികത് കുറുപ്പും അനുചരന്മാരും ചേർന്ന് ആഹാരസാധനങ്ങളും, അടുപ്പ് ഒരുക്കുന്നതിനായി മൂന്ന് ശിലകളും നൽകി. എന്നാൽ അതിലൊരു ശിലയ്ക്കു മറ്റുള്ള ശിലകളെ അപേക്ഷിച്ച് നീളകൂടുതൽ ഉള്ളതിനാൽ കുഴിച്ചിടാൻ ശ്രമിച്ചെങ്കിലും അടുപ്പ് ഒരുക്കാൻ പ്രയാസമുണ്ടായതിനാൽ ശില പൊട്ടിക്കാൻ തീരുമാനിച്ചു.

അങ്ങനെ മറ്റൊരു ശില കൊണ്ട് തട്ടുകയും ശില എട്ടായി പിളർന്നു രക്ത പ്രവാഹം ഉണ്ടാകുകയും ചെയിതു. വര്ഷങ്ങൾക്ക് മുൻപേ നഷ്ടപ്പെട്ടു പോയ സ്വയം ഭൂ വിഗ്രഹം ആണ് ഇതെന്ന് നമ്പൂതിരിമാർക് മനസ്സിലാകുകയും പൊട്ടിപ്പോയ എട്ട് ശിലാ കഷ്ണങ്ങൾ ചേർത്ത് വച്ചു വെള്ളിമുഖത്തോടെ കൂടി പുനഃ പ്രതിഷ്ഠിക്കുകയും ചെയ്തു.

മൂല വിഗ്രഹത്തിനു പിന്നിലായി ശീവേലി ബിംബവും, അതിനു പിന്നിലായി അലങ്കാര ബിംബവും അങ്ങനെ മൂന്ന് വിഗ്രഹങ്ങൾ ശ്രീകോവിലിനുള്ളിൽ ഇന്ന് കാണാം.ബാല ശാസ്താവ് ആയതിനാൽ രാവിലെയും വൈകുന്നേരവും പള്ളി ഉണർത്തൽ ചടങ്ങ് നടത്തപ്പെടുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കുളത്തുപ്പുഴ ധർമ്മ ശാസ്താ ക്ഷേത്രം.മാമ്പഴത്തറ ഭഗവതിയെയും, മഹാവിഷ്ണുവിനേയും ആണ് ക്ഷേത്രത്തിൽ പ്രേവേശിക്കുമ്പോൾ ആദ്യമായി കാണുന്നത്.

മാമ്പഴത്തറ ഭഗവതി ആണ് കുളത്തുപ്പുഴ ദേശത്തിന്റെ ദേശ ദേവത. കുളത്തുപ്പുഴ കാടുകളുടെയും മലകളുടെയും ബാലനായി കുടികൊള്ളുന്ന ഭഗവാനൊപ്പം ഗർഭഗൃഹത്തിൽ ശിവന്റെ പ്രതിഷ്ഠ. നാലമ്പലത്തിനകത്ത് ഗണപതി, നാലമ്പലത്തിനു പുറത്ത് മാമ്പഴത്തറ ഭഗവതി, ഭൂതത്താൻ, നാഗരാജാവ്, നാഗരമ്മ, യക്ഷി, ഗന്ധർവ്വൻ എന്നീ ഉപദേവതകൾ. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിന്റെ വലതു ഭാഗത്തായി ക്ഷേത്രം വക സർപ്പക്കാവ്., യക്ഷിയമ്മ ഒക്കെയാണ് ഉപദേവതകൾ.

ശനീശ്വര പൂജ കുളത്തുപ്പുഴയിലെ പ്രധാന വഴിപാട് ആണ്. കുട്ടികളുടെ ആയൂർ ആരോഗ്യ സൗക്യത്തിനായി സോപാനത്തിനു മുന്നിലായി കമഴ്ത്തി കിടത്തി അടിമകിടത്തൽ ചടങ്ങ് നടത്താറുണ്ട്.പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവ സമാപനം മേട വിഷുവിനാണ്.ക്ഷേത്രത്തിനു മുന്നിലൂടെ അഗസ്ത്യർ മലനിരകളിൽ നിന്നും ഒഴുകി വരുന്ന കല്ലാർ, അതിനുള്ളിലെ മീനുകൾ "തിരുമക്കൾ" എന്ന് അറിയപ്പെടുന്നു.

ചർമ രോഗങ്ങളുടെ ശാന്തി യ്ക്കായി ഇവിടെ മീനൂട്ട് നടത്തുന്നു.ക്ഷേത്രത്തോളം പ്രാധാന്യമുണ്ട് ഇവിടത്തെ മത്സ്യങ്ങൾക്ക്.നമസ്കാര മണ്ഡപത്തിനു മുകളിലായി വെള്ളിയിൽ തീർത്ത ഒരു മീനിന്റെ രൂപം കാണാം ബ്രിട്ടീഷ് ഭരണകാലത്തു ക്ഷേത്ര കടവിൽ നിന്നും മീൻപിടിച്ച ബ്രിട്ടീഷ്‌കാരന്റെ, ഭാര്യക്കുണ്ടായ ചർമ്മരോഗം ഭേദമാകുന്നതിനു നൽകിയ നേർച്ചയാണിതെന്ന് വിശ്വാസങ്ങൾ ചൂണ്ടികാണിക്കുന്നു.

Astro