2020 മാർച്ച് 1ന് ഞായർ ഷഷ്ഠി; ഹരോ ഹരോ ഹരവേൽമുരുകാ...

ഷഷ്ഠി വ്രതോല്‍പത്തിക്കു പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ ശൂരപത്മാസുരനും സുബ്രഹ്മണ്യനും തമ്മില്‍ ഘോരമായ യുദ്ധമുണ്ടായി.

author-image
online desk
New Update
2020 മാർച്ച് 1ന് ഞായർ ഷഷ്ഠി; ഹരോ ഹരോ ഹരവേൽമുരുകാ...

ഷഷ്ഠി വ്രതോല്‍പത്തിക്കു പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ ശൂരപത്മാസുരനും സുബ്രഹ്മണ്യനും തമ്മില്‍ ഘോരമായ യുദ്ധമുണ്ടായി. മായാശക്തിയാല്‍ അസുരന്‍ തന്നെയും സുബ്രഹ്മണ്യനെയും ദേവകള്‍ക്കും മറ്റുള്ളവര്‍ക്കും അദൃശനാക്കി. ഭഗവാനെ കാണാതെ ശ്രീപാര്‍വ്വതി വിഷമിച്ചു.

ദേവഗണങ്ങളും ദേവിയും അന്നദാനം ഉപേക്ഷിച്ച് വ്രതമനുഷ്ടിച്ചു. തുലാം മാസത്തിലെ ഷഷ്ഠിനാളില്‍ ഭഗവാന്‍ ശൂരപത്മാസുരനെ വധിച്ചു. അതോടെ ദേവന്മാര്‍ക്ക് മുന്നില്‍ ഭഗവാന്‍ പ്രത്യക്ഷനായി.

ശത്രു നശിച്ചതു കണ്ടപ്പോള്‍ എല്ലാവരും ഷഷ്ഠി നാളില്‍ ഉച്ചയ്ക്ക് വ്രതമവസാനിപ്പിച്ച് വയറുനിറയെ ആഹാരം കഴിച്ചു. ഇതാണ് ഷഷ്ഠി വ്രതത്തെ സംബന്ധിച്ച് പ്രചാരത്തിലിരിക്കുന്ന ഒരു കഥ.

astro news