ബുധനാഴ്ച പൗർണമി വൃതാരംഭം

സാധാരണ പൂർണ്ണമായ പൗർണമി വൃതത്തിനു കുറഞ്ഞത് മൂന്നു ദിവസത്തെ വൃതം ആവശ്യമാണ്.

author-image
online desk
New Update
ബുധനാഴ്ച പൗർണമി വൃതാരംഭം

സാധാരണ പൂർണ്ണമായ പൗർണമി വൃതത്തിനു കുറഞ്ഞത് മൂന്നു ദിവസത്തെ വൃതം ആവശ്യമാണ്. അതായത് ചൊവ്വാഴ്ച മുതൽ. (ചൊവ്വ , ബുധൻ , വ്യാഴം ). മാനസ്സികശുദ്ധിയാണു അതിപ്രധാനം. ഭക്ഷണശുദ്ധി, ശരീരശുദ്ധി ബ്രഹ്മചര്യം എട്ടു യാമങ്ങളിലെ പ്രാർത്ഥന പൗർണ്ണമിക്ക് ആവശ്യമാണ്. പൗർണ്ണമിക്കും, അതിനു മുൻപും പിൻപുമുള്ള ഓരോ ദിവസങ്ങളിലുമായിരിക്കണം വൃതം. പൗർണ്ണമി ദിവസം ഒരിക്കൽ ആഹാരവൃതം. (ഒറ്റ നേരമേ അരിയാഹാരം കഴിക്കാവൂ.) നിർബന്ധമാണെങ്കിൽ ഒരു നേരം റവ കാച്ചിയതോ. പയറു വർഗ്ഗങ്ങളോ പഴവർഗ്ഗങ്ങളോ അരവയറു കഴിക്കണം. വെള്ളം കുടിക്കാം. നിയന്ത്രണാതീതമായ സ്വഭാവദൂഷ്യങ്ങൾ മാറുന്നതിനും അഷ്ടവികാരങ്ങളിൽ നിന്നു മോചനം ലഭിക്കുന്നതിനും നമ്മിലെ ഭക്തിഭാവം വികസിക്കുന്നതിനും പിന്നെ പലവിധ പ്രശ്നപരിഹാരങ്ങൾക്കും പ്രതിസന്ധികളെ അതിജീവിക്കുന്ന തിനും രോഗശമനത്തിനും ഐശ്വര്യവർദ്ധനവിനുമൊക്കെയായി പൗർണ്ണമി വൃതം ഉത്തമമാണ്...വൃതാരംഭം മുതൽ ജപിക്കേണ്ട മന്ത്രങ്ങൾ ഹൈന്ദവ ധർമ്മ ക്ഷേത്രത്തിൽ ലഭ്യമാണ്. പൗർണ്ണമി നിലാവെളിച്ചത്തിൽ തുറസ്സായ സ്ഥലത്തു വിശ്രമിക്കുന്നതുപോലും ആരോഗ്യ സംരക്ഷണത്തിനും മനോബലത്തിനും പ്രയോജനപ്പെടുമെന്നു പ്രകൃതിചികിത്സാശാസ്ത്രം ചൂണ്ടി കാട്ടുന്നു.പൗര്‍ണ്ണമി ദിവസങ്ങള്‍ ഹിന്ദുക്കള്‍ക്ക്‌ ആചാര പ്രദാനമാണ്‌. ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ക്കും കടലിലെ വേലിയേറ്റങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ട്‌. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ശക്തി മനുഷ്യ ജീവിത്തെയും സ്വാധീനിക്കുമല്ലോ. ശിവക്ഷേത്രങ്ങള്‍ പൗര്‍ണമി വളരെ പ്രധാനമാണ്‌. ചന്ദ്രക്കലാധരനാമ്‌ ശിവന്‍ എന്നത്‌ തന്നെയാണ്‌ ഇതിന്‌ കാരണം. മസ്തിഷ്കം പരിപൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകുന്ന ദിനമാണത്രേ പൗര്‍ണമി. പൂജാദികര്‍മ്മങ്ങള്‍ക്ക്‌ ഈ ദിനം വളരെ ഫലപ്രദമാണ്.

astro news