
രാവണനെ വധിച്ച് വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിച്ചതിനുശേഷം ശ്രീരാമന്‍ അയോധ്യയിലേക്കു മടങ്ങാനൊരുങ്ങി. എന്നാല്‍, തന്റെ അതിഥിയായി ഏതാനും മണിക്കൂറുകളെങ്കിലും രാമന്‍ ലങ്കയില്‍ താമസിക്കണമെന്ന് വിഭീഷണന്‍ അഭ്യര്‍ത്ഥിച്ചു.
വിഭീഷണന് മറുപടിയായി രാമന്‍ പറഞ്ഞു
വിഭീഷണ! അങ്ങയുടെ നല്ല മനസ്സ് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ, ഞാന്‍ വനവാസത്തിനിറങ്ങിയപ്പോള്‍, കൊട്ടാരവാസികളും പ്രജകളും സൈന്യവുമായി എന്റെ പിറകെയോടി വന്ന്, അയോധ്യയിലേക്ക് മടങ്ങാന്‍ കരഞ്ഞപേക്ഷിച്ചതാണ് സഹോദരന്‍ ഭരതന്‍.
അന്ന് എന്റെയുറച്ച തീരുമാനപ്രകാരം ഞാനതിന് വഴങ്ങിയില്ല. ഇന്നതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. തന്നെയുമല്ല, ഞാന്‍ വരുന്നതും കാത്തിരിക്കുകയാണ് ഒരു തപസ്വിയെപ്പോലെ ഭരതന്‍.
പതിനാലു വര്‍ഷം കഴിഞ്ഞ് എന്നെ കണ്ടില്ലെങ്കില്‍ ഒരു നിമിഷംപോലും ഭരതന്‍ ക്ഷമിക്കുകയില്ല. അവന്‍ ജീവത്യാഗം ചെയ്യും. അതിനാല്‍, ഒരു നിമിഷം പോലും അമാന്തിക്കാതെ ഞാന്‍ അയോധ്യയിലേക്ക് തിരിക്കുകയാണ്. അതിലപ്പുറം എനിക്കൊരു സുഖഭോഗവും ആവശ്യമില്ല വിഭീഷണ
ഹരേ രാമ..ഹരേ കൃഷ്ണാ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
